രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം നഷ്ടത്തിലാണ് വിപണി ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 285.44 പോയിന്റ് താഴ്ന്ന് 65,116.48ലും നിഫ്റ്റി 100.10 പോയിന്റ് ഇടിഞ്ഞ് 19,334.40 ലുമാണ് വ്യാപാരം തുടങ്ങിയത്. നഷ്ടം കുറച്ചു കൊണ്ടു വന്ന ശേഷം ഒരു മണിയോടെ
സെൻസെക്‌സ് 65,358.74ലും നിഫ്റ്റി 19,409.20 ലുമാണുള്ളത്. കനത്ത ചാഞ്ചാട്ടം നേരിടുന്ന വിപണിയിൽ ഹ്രസ്വാകാലത്തേക്ക് മികച്ച റിട്ടേൺ ലഭിക്കാൻ ചില ഓഹരികളെ നിർദ്ദേശിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ്.
പൊതുമേഖലാ ബാങ്കിംഗ് ഓഹരികളായ ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നിവയാണ് ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ് വാങ്ങാനായി നിർദ്ദേശിക്കുന്നത്. അടുത്ത മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ഓഹരികൾ 37 ശതമാനം വരെ ഉയരാം. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനം മുതൽ ഇതുവരെയുള്ള 1 വർഷ കാലയളവിൽ ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 55 ശതമാനം മുന്നേറ്റമാണ് നടത്തിയത്. ഇതേ കാലയളവിൽ കാനറ ബാങ്ക് ഓഹരികൾക്ക് 42 ശതമാനമായിരുന്നു മുന്നേറ്റം.

ബാങ്ക് ഓഫ് ബറോഡ
അഡ്വാന്‍സിലും ഡെപ്പോസിറ്റിലും ശക്തമായ വളര്‍ച്ച കാണിക്കുന്ന ബാങ്കിന് മികച്ച ലിക്വിഡിറ്റി പൊസിഷനും ആകര്‍ഷകമായ വാല്യുവേഷനുമാണ് ബ്രോക്കറേ് എടുത്ത കാണിക്കുന്നത്. കുറഞ്ഞ സ്ലിപ്പേജുകളും ഉയർന്ന അസറ്റിന്റെ ഗുണനിലവാരം ഉയർന്ന പ്രൊവിഷൻ കവറേജ് എന്നിവ ബാങ്കിനെ മികച്ചതാക്കുന്നു. ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 250-265 രൂപ നിലവാരത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ഓഹരിക്ക് 174 രൂപയിൽ പിന്തുണയുണ്ട്.
ഓഹരി 190- 193 രൂപ പരിധിയിൽ വാങ്ങാനാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്നത്. അടുത്ത 3 മുതൽ 6 മാസത്തേക്ക് ടാർഗെറ്റ് വിലയായ 250- 265 രൂപയാണ് ബ്രോക്കറേജ് നിശ്ചയിക്കുന്നത്. ഇത് 37 ശതമാനം നേട്ടമാണ്. 187.75 രൂപയിലാണ് ഓഹരി ബുധനാഴ്ച ട്രേഡ് ചെയ്യുന്നത്.
210.80 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 117 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. ഒരു വർഷത്തിനിടെ 55 ശതമാനം മുന്നേറിയ ഓഹരി മൂന്ന് വർഷത്തിനിടെ 306.72 റിട്ടേണാണ് നിക്ഷേപകന് നൽകിയത്.
കാനറ ബാങ്ക്
കഴിഞ്ഞ 12 പാദങ്ങളിൽ ആസ്തി ഗുണവിലവാരം മെച്ചപ്പെടുത്താനും സ്ഥിരമായ വളർച്ച രേഖപ്പെടുത്തുന്നു ഈ ബാങ്കിംഗ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഓഹരി 328-336 രൂപ നിലവാരത്തിൽ വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നത്.
3 മുതൽ 6 മാസ കാലയളവിൽ ഓഹരി 400- 430 രൂപ നിലവാരത്തിലേക്ക് കുതിക്കാം. 300 രൂപയാണ് ഓഹരിയുടെ സപ്പോർട്ട് ലെവൽ. നിലവിൽ 329 രൂപയിൽ വ്യാപാരം നടക്കുന്ന കാനറ ബാങ്ക് ഓഹരി 28 ശതമാനം വരെ ഉയരുമെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം.
351.40 രൂപയാണ് കാനറ ബാങ്ക് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 207.50 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 1 വർഷത്തിനിടെ 42 ശതമാനം മുന്നേറ്റം നടത്തിയ ഓഹരി മൂന്ന് വർഷത്തിനിടെ 224.48 ശതമാനം റിട്ടേണാണ് നൽകിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
