പണത്തിനായി പെട്ടെന്നൊരാവശ്യം വന്നപ്പോള്‍ വായ്പ എടുക്കുന്നതിന് വേണ്ടി സകല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയറി ഇറങ്ങുന്നതോര്ത്ത്് ആശങ്കപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളൊരു ഒരു പിപിഎഫ് അക്കൗണ്ട് ഉടമയാണെങ്കില്‍
പണത്തിനായി പെട്ടെന്നൊരാവശ്യം വന്നപ്പോള്‍ വായ്പ എടുക്കുന്നതിന് വേണ്ടി സകല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയറി ഇറങ്ങുന്നതോര്ത്ത് ആശങ്കപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളൊരു ഒരു പിപിഎഫ് അക്കൗണ്ട് ഉടമയാണെങ്കില്‍ ഇനി വായ്പയെടുക്കുവാന്‍ അത്തരം അലച്ചിലുകളുടെ ആവശ്യമേയില്ല. വെറും 1 ശതമാനം പലിശ നിരക്കില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് വായ്പയെടുക്കുവാന്‍ സാധിക്കും.

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിക്ഷേപകരെ സഹായിക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ്. നിക്ഷേപത്തിന്റെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് തന്നെ വായ്പയ്ക്കായി അപേക്ഷിക്കാം. കൂടാതെ ആവശ്യമെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ അക്കൗണ്ടില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കാനും നിക്ഷേപകന് സാധിക്കും.
Also Read : ഈ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളില്‍ 5,000 രൂപ നിക്ഷേപത്തിലൂടെ 5 വര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നേട്ടം - ഇവിടെ വായിക്കാം
15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ ലോക്ക് ഇന്‍ പിരീഡ്. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നത് മുമ്പ് ഭാഗിക പിന്‍വലിക്കലുകള്‍ക്കും വായ്പാ സേവനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. അക്കൗണ്ട് ആരംഭിച്ചതിന് ശേഷം മൂന്ന് മുതല്‍ 6 വര്‍ഷം വരെ പൂര്‍ത്തിയായാല്‍ വായ്പയ്ക്ക് അപേക്ഷിക്കാമെന്നാണ് പിപിഎഫ് വായ്പാ നിയമത്തില്‍ പറയുന്നത്. അക്കൗണ്ട് ആരംഭിച്ച് 7 വര്‍ഷത്തിന് ശേഷം ഭാഗിക പിന്‍വലിക്കലുകളും സാധ്യമാണ്.
Also Read : 1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം - ഇവിടെ വായിക്കാം
നിങ്ങള്‍ ഈ കാലയളവിലുള്ള പിപിഎഫ് നിക്ഷേപകന് അല്ലെങ്കില്‍ നിക്ഷേപക ആണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ അടിയന്തിരമായി ഉണ്ടാവുകയാണെങ്കില്‍ പിഎഫ് വായ്പാ സേവനം ഉപയോഗപ്പെടുത്തി പണം കണ്ടെത്താം. ഒരു ശതമാനം മാത്രമാണ് പിപിഎഫ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എന്നതും ഈ സേവനത്തെ ആകര്‍ഷകമാക്കുന്നു. പരമാവധി 36 മാസത്തേക്കാണ് വായ്പ അനുവദിച്ചു നല്‍കുക.
Also Read : എസ്ബിഐയില്‍ സ്വര്‍ണവും സ്ഥിര നിക്ഷേപം നടത്താം!നിക്ഷേപ കാലാവധിയും പലിശ നിരക്കുമുള്‍പ്പെടെ അറിയേണ്ടതെല്ലാം - ഇവിടെ വായിക്കാം
മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് പിപിഎഫ് പലിശ കണക്കാക്കുമ്പോള്‍ അക്കൗണ്ടില്‍നിന്ന് എടുത്ത വായ്പാ തുക കുറച്ച് ബാക്കിയുള്ള തുകയും അതിന്റെ പലിശയുമാണ് വരിക്കാരന് ലഭിക്കുക. നിലവില്‍ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്.
Also Read : ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം - ഇവിടെ വായിക്കാം
ഇനി വായ്പ തുക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കുന്നതുവരെ പലിശ നിരക്ക് ആറ് ശതമാനം വീതമാണ് നിക്ഷേപകന് ലഭിക്കുക. 1 ശതമാനം പലിശ നിരക്കിലാണ് നിങ്ങള്‍ക്ക് പിപിഎഫ് വായ്പ ലഭിക്കുന്നത്. എന്നാല്‍ പിപിഎഫ് വായ്പയുടെ യഥാര്‍ഥ പലിശ നിരക്ക് പിപിഫ് നിരക്കിനൊപ്പം 1 ശതമാനം കൂടി ചേര്‍ന്നതാണ്. നിലവിലെ നിരക്കില്‍ പിപിഎഫ് വായ്പയുടെ യഥാര്‍ത്ഥ ചിലവ് 8.1 ശതമാനമാണ്.
സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ്. നിങ്ങള്‍ക്ക് സമീപത്തുള്ള ഏതെങ്കിലും പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
