നിലവിലെ കൊവിഡ് -19 പകർച്ചവ്യാധിയും സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത് വായ്പാ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗജേന്ദർ ശർമ, അഭിഭാഷകനായ വിശാൽ തിവാരി എന്നിവർ സമർപ്പിച്ച രണ്ട് ഹർജികൾ പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.
വായ്പാ മൊറട്ടോറിയം രണ്ടുവർഷത്തേക്ക് നീട്ടാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മൊറട്ടോറിയം വിഷയത്തിൽ യൂണിയൻ ഓഫ് ഇന്ത്യ സോളിസിറ്റർ ജനറൽ മുഖേന മറുപടി സമർപ്പിച്ച ശേഷം നാളെ ഇക്കാര്യം കേൾക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച ഓൺലൈനിൽ സത്യവാങ്മൂലം സമർപ്പിച്ചതായി മേത്ത പറഞ്ഞു. എന്നാൽ ഇതുവരെ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ഹരീഷ് സാൽവെ ബാങ്കേഴ്സ് അസോസിയേഷനുമായി സംസാരിച്ചു. മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ പലിശ സംബന്ധിച്ച കാര്യങ്ങളും വ്യക്തമാക്കണമെന്ന് മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് എം.ആർ ഷാ പറഞ്ഞു. ഇത് ഒരു പൊതുതാൽപര്യ വിഷയമാണെന്നും നാളെ സുപ്രീംകോടതിയിൽ ഹാജരാകുമെന്നും മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വാദിക്കുമെന്നും ഹർജക്കാരിൽ ഒരാളായ വിശാൽ തിവാരി പറഞ്ഞു.
തിവാരിയും ശർമയും സമർപ്പിച്ച രണ്ട് ഹർജികൾ യഥാക്രമം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പകർച്ചവ്യാധികൾക്കിടയിൽ ദീർഘകാല വായ്പകൾക്കുള്ള ഇഎംഐ പേയ്മെന്റ് നീട്ടി വയ്ക്കാൻ വായ്പക്കാരെ സഹായിക്കുന്നതിന് മൊറട്ടോറിയം കാലാവധി നീട്ടാൻ തിവാരി തന്റെ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications