അധിക വരുമാനം നേടാനുള്ളൊരു പരമ്പരാഗത മാര്‍ഗമാണ് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കുക എന്നത്. കമ്പനികൾ സാധാരണയായി ലാഭത്തിൽ നിന്നൊരു ഭാഗം നിക്ഷേപകർക്ക് ക്യാഷ് ഡിവിഡന്റായി അനുവദിക്കാറുണ്ട്. സ്ഥിരമായി മികച്ച ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഡിവിഡന്റായി സ്ഥിര വരുമാനം സ്വന്തമാക്കാം.
ഓഹരി വില ഉയരുന്നതിന് അനുസരിച്ച് ദീര്‍ഘകാല മൂലധന നേട്ടം നിക്ഷേപകന് വേറെയും ലഭിക്കും. സ്ഥിര വരുമാന മാർഗമായി ലാഭവിഹിതത്തെ കണക്കാക്കാൻ വർഷത്തിൽ തുടർച്ചയായ മാസങ്ങളിൽ സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനികളെ കണ്ടെത്തണം. വർഷത്തിൽ നാല് തവണ സ്ഥിരമായി ലാഭവിഹിതം നൽകുന്ന 6 കമ്പനികൾ മികച്ച തുക ലാഭവിഹിതം നൽകി വരുന്നുണ്ട്. വിശദമായി നോക്കാം.

ക്രിസിൽ
റേറ്റിംഗ്, ഗവേഷണം, റിസ്ക്, പോളിസി അഡ്വൈസറി സേവനങ്ങൾ നൽകുന്ന ഇന്ത്യൻ അനലിറ്റിക്കൽ കമ്പനിയാണ് ക്രിസിൽ. 2011 മുതല്‍ 57 തവണയാണ് ക്രിസില്‍ ലാഭവിഹിതം കൈമാറിയത്. കഴിഞ്ഞ 12 മാസത്തിനിടെ 49 രൂപയാണ് പ്രതിയോഹരി ലാഭവിഹിതമായി ക്രിസില്‍ ഓഹരി ഉടമകൾക്ക് നൽകി.
2023 മാര്‍ച്ചില്‍ 23 രൂപ അന്തിമ ലാഭവിഹിതവും മേയില്‍ 7 രൂപ, ആഗസ്റ്റില്‍ 8 രൂപ, നവംബറില്‍ 11 രൂപ എന്നിങ്ങനെ മൂന്ന് ഇടക്കാല ലാഭവിഹിതങ്ങളും 12 മാസത്തിനിടെ കൈമാറി. 4,361 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.12 ശതമാനമാണ്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി സേവന, കൺസൾട്ടിംഗ് കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. എല്ലാ പാദത്തിലും ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ പ്രധാനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 2011 മുതല്‍ 57 തവണ തവണ ലാഭവിഹിതം നല്‍കി. 12 മാസത്തിനിടെ 117 രൂപയാണ് ഓഹരിയൊന്നിന് ലാഭവിഹിതമായി ലഭിച്ചത്.
2023 ജനുവരിയില്‍ 8 രൂപ ഇടക്കാല ലാഭവിഹിതവും 67 രൂപ പ്രത്യേക ലാഭവിഹിതവും കമ്പനി നല്‍കി. ജൂണില്‍ അന്തിമ ലാഭവിഹിതമായി 15 രൂപയും ജൂലായ്, ഒക്ടോബര്‍ മാസങ്ങളില്‍ 9 രൂപ വീതം ഇടക്കാല ലാഭവിഹിതവും നല്‍കി. 3,450 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിക്ക് 3.39 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
എച്ച്‌സിഎല്‍ ടെക്‌നോളജീസ്
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ഐടി സേവന, കൺസൾട്ടിംഗ് കമ്പനിയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. 2011 മുതല്‍ 54 തവണയാണ് എച്ച്‌സിഎല്‍ ലാഭവിഹിതം നല്‍കിയിട്ടുള്ളത്. 12 മാസത്തിനിടെ 50 രൂപ കമ്പനി ലാഭവിഹിതമായി നല്‍കിയത്. ജനുവരിയില്‍ 10 രൂപ, ഏപ്രിലില്‍ 18, ജൂലായില്‍ 10 രൂപ, ഒക്ടോബറില്‍ 12 രൂപ എന്നിങ്ങനെയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇടക്കാല ലാഭവിഹിതം നല്‍കിയത്. 1301 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 3.84 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
പേജ് ഇന്‍ഡസ്ട്രീസ്
ബംഗളുരു ആസ്ഥാനായി പ്രവർത്തിക്കുന്ന അടിവസ്ത്ര നിർമാണ കമ്പനിയാണ് പേജ് ഇൻഡസ്ട്രീസ്. യുഎസ് കമ്പനിയായ ജോക്കി ഇൻറർനാഷണലിൻെറ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഒമാൻ, ഖത്തർ, മാലിദ്വീപ്, ഭൂട്ടാൻ, യുഎഇ എന്നിവിടങ്ങളിലെ നിർമാണം, വിതരണം, വിപണനം എന്നിവയ്ക്കുള്ള എക്സ്ക്ലൂസീവ് ലൈസൻസി പേജ് ഇൻഡസ്ട്രീസ് ആണ്.
12 മാസത്തിനുള്ളില്‍ 270 രൂപയാണ് കമ്പനി ലാഭവിഹിതമായി നല്‍കിയത്. ഇടക്കാല ലാഭവിഹിതമായി ഫെബ്രുവരിയിലും ജൂണിലും 60 രൂപ വീതവും ഓഗസ്റ്റിലും നവംബറിലും 75 രൂപ വീതവും കമ്പനി ലാഭവിഹിതം നല്‍കി. 37,775 രൂപയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.71 ശതമാനമാണ്.
സണ്‍ ടിവി നെറ്റ്‍വര്‍ക്ക്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലിവിഷൻ ചാനൽ കമ്പനിയാണ് സണ്‍ ടിവി നെറ്റ്‍വര്‍ക്ക്. 12 മാസത്തിനിടെ 17.50 രൂപ കമ്പനി പ്രതിയോഹരി ലാഭവിഹിതമായി കൈമാറി. ഫെബ്രുവരിയില്‍ ഓഹരി 3.75 രൂപ, മാര്‍ച്ചില്‍ 2.50 രൂപ, ഓഗസ്റ്റില്‍ 6.25 രൂപ, നവംബറില്‍ 5 രൂപ എന്നിങ്ങനെ ലാഭവിഹിതം നൽകി. 665 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 2.63ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
നെസ്ലെ ഇന്ത്യ
തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന നെസ്ലെ ഇന്ത്യ 242 രൂപ കഴിഞ്ഞ 12 മാസത്തിനിടെ പ്രതിയോഹരി നിക്ഷേപകര്‍ക്ക് കൈമാറി. ഏപ്രിലില്‍ 75 രൂപ അന്തിമ ലാഭവിഹിതം കൈമാറിയ ശേഷം ഏപ്രിലില്‍ 27 രൂപയും നവംബര്‍ ഒന്നിന് 140 രൂപയും ഇടക്കാല ലാഭവിഹിതം നൽകി. 23,982 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 1.01 ശമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ



Click it and Unblock the Notifications