ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം പരസ്യപ്പെടുത്തണമെന്ന് എക്സ്ചേഞ്ചുകളുടെ നിര്‍ദേശമുണ്ട്. ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെയാണ് കമ്പനിയുടെ പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദത്തിലും ഒരു ശതമാനത്തിലധികം ഓഹരികള്‍ കൈവശം വെച്ചിരുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ.
പൊറിഞ്ചുവിന്റെ നിക്ഷേപ തന്ത്രം
പരമാവധി പോര്ട്ട്ഫോളിയൊ മൂല്യം നേടുന്നതിനായി അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുകയെന്നതാണ് പ്രമുഖ നിക്ഷേപകനും ഫണ്ട് മാനേജരും മലയാളിയുമായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ രീതിശാസ്ത്രം. ചെറിയ കമ്പനി ആയതുകൊണ്ട് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കാറില്ല. മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ച്പ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും.
തുടര്‍ന്ന് അവ ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയുമാണ് അദ്ദേഹം പിന്തുടരുന്ന തന്ത്രം. ഇതിനിടെ പൊറിഞ്ചുവിന് പങ്കാളിത്തമുണ്ടായിരുന്ന ഒരു സ്മോള്‍ കാപ് കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു.
ക്യൂപിഡ്
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ക്യൂപിഡ്. 1993-ലാണ് തുടക്കം. റബര്‍ അധിഷ്ഠിത ഗര്‍ഭനിരോധന ഉറകള്‍ നിര്‍മിക്കുന്നതിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. മെയില്‍ കോണ്ടം, ഫീമെയില്‍ കോണ്ടം, ലൂബ്രിക്കന്റ് ജെല്ലി, ഐവിഡി കിറ്റുകളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. 60-ലധികം രാജ്യങ്ങളിലേക്ക് ഉത്പന്നം കയറ്റുമതി ചെയ്യുന്നു.
കിഴക്കന്‍ മുംബൈയിലാണ് കമ്പനിയുടെ അത്യാധുനിക നിര്‍മാണശാല. ഇതിനോടൊപ്പം ഗവേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നു. നിലവില്‍ 310 കോടിയാണ് ക്യൂപിഡ് (BSE: 530843, NSE : CUPID) കമ്പനിയുടെ വിപണി മൂല്യം.
ഓഹരി വിശദാംശം
ക്യൂപിഡിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 107 രൂപ നിരക്കിലും പിഇ അനുപാതം 19 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.94 ശതമാനമാണ്. ജൂണ്‍ പാദത്തില്‍ ക്യൂപിഡ് നേടിയ വരുമാനം 30 കോടിയും അറ്റാദായം 4 കോടിയുമാണ്. അതേസമയം ക്യൂപിഡിന്റെ ആകെ ഓഹരിയില്‍ 45 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 0.63 %, റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 54.35% വീതവും ഓഹരി പങ്കാളിത്തമുണ്ട്.
ഇതിനിടെ 231.50 രൂപയിലായിരുന്നു ക്യൂപിഡ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 354 രൂപയും താഴ്ന്ന വില 191 രൂപയുമാണ്.
ഓഹരി ഒഴിവാക്കി
ജൂണ്‍ പാദത്തിനൊടുവില്‍ ക്യൂപിഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കമ്പനിയുടെ 1,70,000 ഓഹരികള്‍ (1.27 % വിഹിതം) പൊറിഞ്ചുവിന്റെ കൈവശം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനമായ ഇക്വിറ്റീസ് ഇന്റലിജന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുഖേനയായിരുന്നു ഒരു വർഷം മുന്നേ ഓഹരികള്‍ സ്വന്തമക്കിയിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ പുറത്തുവന്ന മുഖ്യ നിക്ഷേപകരുടെ ഓഹരി വിഹിതം സംബന്ധിച്ച ക്യൂപിഡിന്റെ റിപ്പോര്‍ട്ടില്‍ പൊറിഞ്ചുവിന്റെ പേര് കാണാനില്ല.
അതായത് സെപ്റ്റംബര്‍ പാദത്തിനിടെ ക്യൂപിഡില്‍ നിന്നും അദ്ദേഹം പൂര്‍ണമായി പുറത്തുകടക്കുകയോ അല്ലെങ്കില്‍ ഭാഗികമായി വിറ്റൊഴിഞ്ഞ് ഓഹരി പങ്കാളിത്തം 1 ശതമാനത്തിലും താഴെയാക്കുകയോ ചെയ്തുവെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications