ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകരിലൊരാളാണ് ആശിഷ് കച്ചോളിയ. ലക്കി സെക്യൂരിറ്റീസ് എന്ന പേരിൽ സ്വന്തം നിക്ഷേപ സ്ഥാപനം നടത്തുന്ന അദ്ദേഹം സ്മോൾ, മിഡ്കാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന തന്ത്രമാണ് പിന്തുടരുന്നത്. അതിനാൽ തന്നെ ഈ വിഭാഗത്തിലെ ഓഹരികൾ തിരയുന്നവർ ആശിഷ് കച്ചോളിയയുടെ പോർട്ട്ഫോളിയോയും ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം പോർട്ട്ഫോളിയോയിലേക്ക് പുതിയൊരു സ്മോൾകാപ് ഓഹരിയെ കൂടി അദ്ദേഹം ചേർത്തിട്ടുണ്ട്.
ഒരു വർഷത്തിനിടെ 460 ശതമാനത്തോളം റിട്ടേൺ നൽകിയ മാൻ ഇൻഡസ്ട്രീസിൽ 50 കോടി രൂപയുടെ നിക്ഷേപമാണ് അദ്ദേഹം നടത്തിയത്. ആശിഷ് കച്ചോലിയയ്‌ക്കൊപ്പം മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉൾപ്പെടെ 15 നിക്ഷേപകർക്ക് പ്രിഫറൻഷ്യൽ ഓഹരികളായാണ് മാൻ ഇൻഡസ്ട്രീസ് ഓഹരികൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇതിലൂടെ കമ്പനി 250 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. പ്രമോട്ടർ ഇതര സ്ഥാപനങ്ങൾക്ക് 5 രൂപ മുഖവിലയുള്ള 68.11 ലക്ഷം ഓഹരികൾ ഒന്നിന് 367 രൂപ നിരക്കിലാണ് നൽകിയത്.

ആശിഖ് കച്ചോലിയ വാങ്ങിയത്
ആശിഷ് കച്ചോലിയ മാന്‍ ഇന്‍ഡസ്ട്രീസില്‍ 50 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് സ്വന്തമാക്കിയത്. 367 രൂപ നിരക്കില്‍ 13.62 ലക്ഷം ഓഹരികളാണ് കച്ചോലിയ വാങ്ങിയത്. ഇതോടെ മാൻ ഇൻഡസ്ട്രീസിൽ കച്ചോളിയയുടെ വിഹിതം 1.96 ശതമാനമാകും. നേരത്തെ അദ്ദേഹത്തിന് കമ്പനിയിൽ ഓഹരിയൊന്നും ഉണ്ടായിരുന്നില്ല. കച്ചോലിയയ്‌ക്കൊപ്പം ആര്‍ബിഎ ആന്‍ഡ് ഫിനാന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കും വിവിധ മ്യൂച്വല്‍ ഫണ്ടുകളും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
360 വൺ ഓപ്പർച്യുണിറ്റീസ് ഫണ്ട്, ബന്ധൻ എംഎഫ്, ഐടിഐ എംഎഫ്, എംകെ എമർജിംഗ് സ്റ്റാർസ് ഫണ്ട് തുടങ്ങിയ ഓഹരികൾ അനുവദിച്ച മറ്റ് നിക്ഷേപകരിൽ ഉൾപ്പെടുന്നു.
തുക കണ്ടെത്തിയത് മൂലധന ചെലവുകൾക്ക്
പ്രിഫറൻഷ്യൽ ഇഷ്യു വഴി സമാഹരിക്കുന്ന 250 കോടിയിൽ 175 കോടി രൂപ ഈ കലണ്ടർ വർഷത്തിൽ പൂർത്തീകരിക്കുന്ന മൂലധന ചെലവുകൾക്ക് വിനിയോഗിക്കും. ബാക്കി തുക ചില പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും.
മാൻ ഇൻഡസ്ട്രീസ്
അടിസ്ഥാന സൗകര്യങ്ങൾ, റിയൽറ്റി തുടങ്ങിയ മേഖലയിൽ ബിസിനസുള്ള കമ്പനിയാണ് മാൻ ഇൻഡസ്ട്രീസ്. ഊർജം, ഖനനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന മേഖലകളിലേക്കും മാൻ ഗ്രൂപ്പ് കടക്കുന്നുണ്ട്. ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വളർച്ചയോടെ 830.28 കോടി രൂപ വരുമാനം മാൻ ഇൻഡസ്ട്രീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ, കമ്പനിയുടെ എക്സിക്യൂട്ട് ചെയ്യാത്ത ഓർഡർ ബുക്കിന് ഏകദേശം 1,300 കോടി മൂല്യമുണ്ട്, ഇത് അടുത്ത ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കും.
ഓഹരി പ്രകടനം
കഴിഞ്ഞ 12 മാസത്തിനിടെ മള്‍ട്ടിബാഗര്‍ ഓഹരി 430 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. 2024 ല്‍ ഇതുവരെ 60 ശതമാനം ഓഹരി വിലയില്‍ വര്‍ധനവുണ്ടായി. ചൊവ്വാഴ്ച 437.15 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 450 രൂപ വരെ ഉയര്‍ന്ന ശേഷം 3 ശതമാനം ഇടിവിലാണ് ഓഹരിയുള്ളത്.
52 ആഴ്ചയിലെ താഴ്ന്ന, ഉയര്‍ന്ന വില യഥാക്രമം 82.10 രൂപയും 459 രൂപയുമാണ്. കമ്പനിയുടെ ഓഹരി വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ 49.62ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കയ്യിലാണ്. ഇതില്‍ 27.26 ശതമാനവും ഈട് വെച്ചിരിക്കുകയാണ്. 47.6 ശതമാനമാണ് റീട്ടെയില്‍ നിക്ഷേപകരുടെ കയ്യിലുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications