ഓഹരി വിപണിയിലെ നിക്ഷേപകർക്ക് അധിക വരുമാന സ്രോതസാണ് ലാഭവിഹിതം. മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികൾ പോർട്ട്ഫോളിയോയിൽ ഉള്ളവരാണെങ്കിൽ ത്രൈമാസത്തിൽ നല്ല തുക ലാഭവിഹിതമായി ലഭിക്കും. മാർച്ച് പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി കമ്പനികൾ ചെറുതും വലുതുമായ തുക ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനിയുടെ വരുമാനത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകൾക്ക് കൈമാറുന്നതാണ് ലാഭവിഹിതം. മേയ് 22ന് ആരംഭിക്കുന്ന വ്യാപാരം ആഴ്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര, മണപ്പുറം ഫിനാൻസ് അടക്കം 8 കമ്പനികൾ ലാഭവിഹിതം നൽകുന്നുണ്ട്. ഇവയുടെ റെക്കോർഡ് തീയതി അറിയാം.
റെക്കോർഡ് തീയതി
ലാഭവിഹിതം നൽകുന്ന ഓഹരികളിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഘടകമാണ് റെക്കോർഡ് തീയതി, എക്സ് ഡിവിഡന്റ് തീയതി എന്നിവയാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ T+1 സെറ്റിൽമെന്റായതിനാൽ റെക്കോർഡ്/ എക്സ് ഡിവിഡന്റ് എന്നിവ ഒരേ ദിവസമാണ്. റെക്കോർഡ് തീയതിയിൽ ഓഹരി ഉടമകളായവർക്കാണ് ലാഭവിഹിതത്തിന് അർഹതയുണ്ടാവുക.

1. ബാങ്ക് ഓഫ് മഹാരാഷ്ട്ര
10 രൂപ മുഖവിലയുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികള്‍ 13 ശതമാനമാണ് അന്തിമ ലാഭവിഹിതം നല്‍കുന്നത്. പ്രതിയോഹരി 1.30 രൂപ ലഭിക്കും. റെക്കോർഡ് തീയതി മേയ് 23.
2. ജിഇ ഷിപ്പിംഗ് ലിമിറ്റഡ്
രാജ്യത്തെ മുന്‍നിര സ്വകാര്യ ഷിപ്പിംഗ് കമ്പനിയായ ജിജി ഷിപ്പിംഗ്. ക്രൂഡ് ഓയില്‍, പെട്രോളിയം പ്രൊഡക്ട്, ഗ്യാസ് എന്നിവയാണ് പ്രധാനമായും കമ്പനിയുടെ ഷിപ്പിംഗ് ബിസിനസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 90 ശതമാനം ഇടക്കാല ലാഭവിഹിതം നല്‍കും. പ്രതിയോഹരി 9 രൂപ ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി മേയ് 24 ആണ്.
3. മണപ്പുറം ഫിനാന്‍സ്
കേരളത്തില്‍ നിന്നുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 37.50 ശതമാനം ഇടക്കാല ലാഭവിഹിതം നല്‍കും. പ്രതിയോഹരി 0.75 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 24.
4. റോസാരി ബയോടെക്
കെമിക്കല്‍, പേപ്പര്‍ തുണിത്തരം എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് റോസാരി ബയോടെക്. 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 25 ശതമാനമാണ് ലാഭവിഹിതം. പ്രതിയോഹരി 0.50 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 24.
5. കെന്നമെറ്റല്‍ ഇന്ത്യ ലിമിറ്റഡ്
10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 200 ശതമാനമാണ് കെന്നമെറ്റല്‍ ഇന്ത്യ ലിമിറ്റഡ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 20 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 25.
6. ട്രെന്‍ഡ് ലിമിറ്റഡ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള റീട്ടെയില്‍ കമ്പനിയായ ട്രെന്‍ഡ് ലിമിറ്റഡ് 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 220 ശതമാനം ലാഭവിഹിതം നല്‍കും. പ്രതിയോഹരി 2 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 25.
7. കണ്‍സായി നെറോലാക്
1 രൂപ മുഖവിലയുള്ള കണ്‍സായി നെറോലാക് ഓഹരികള്‍ 270ശതമാനം ലാഭവിഹിതം നല്‍കും. ഓഹരിയുടമയ്ക്ക് 2.70 രൂപ വീതം ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 25.
8. പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ്
10 രൂപ മുഖവിലയുള്ള പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് 50 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. 5 രൂപ വീതം ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 26.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications