എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയും കേസും അടക്കമുള്ള വാർത്തകളെ തുടർന്ന് കഴിഞ്ഞ 1 മാസത്തിനിടെ 9 ശതമാനത്തോളം ഇടിഞ്ഞ മണപ്പുറം ഫിനാൻസ് ഓഹരികൾക്ക് പുതുജീവൻ. ഈ വ്യാപാര ആഴ്ചയിലെ ആദ്യ രണ്ട് ദിവസങ്ങളും മണപ്പുറം ഫിനാൻസ് ഓഹരിയിൽ മുന്നേറ്റം ദൃശ്യമായി. മാർച്ച് പാദത്തിൽ നേടിയ മികച്ച റിസൾട്ടാണ് മണപ്പുറം ഫിനാൻസ് ഓഹരികൾക്ക് നേട്ടമായത്. ഓഹരികൾ വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധാർ നിർദ്ദേശിക്കുന്നത്.
ഓഹരി വില
ചൊവ്വാഴ്ച വ്യാപാരത്തിനിടെ 6.76 ശതമാനം ഉയർന്ന മണപ്പുറം ഫിനാൻസ് ഓഹരികൾ 117.65 രൂപയിലെത്തി. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 2.04 ശതമാനം ഉയർന്ന് 112.40 രൂപയിലാണ് ഓഹരി വില. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 133.90 രൂപയിൽ നിന്ന് 12.14 ശതമാനം ഇടിവിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 81.50 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
സാമ്പത്തികം
2023 മാർച്ചിലെ പാദത്തിൽ ലാഭത്തിലുണ്ടായ വർധനവാണ് ഓഹരി വില രണ്ട് ദിവസം മുകളിലേക്ക് നീങ്ങാൻ കാരണമായത്. സ്വർണ വായ്പ, മൈക്രോ ഫിനാൻസ് ബിസിനസിലെ വർധനവ് നാലാം പാദത്തിൽ ലാഭത്തിൽ 58 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. മാർച്ച് പാദത്തിൽ 413 കോടി രൂപയാണ് അറ്റാദായം. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 261 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ പലിശ വരുമാനം 23 ശതമാനം ഉയർന്ന് 1,714 കോടി രൂപയായി.

എൻഫഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്
മണപ്പുറം ഫിനാൻസിന്റെ പ്രൊമോട്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.പി. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട് എൻഫഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നുണ്ട്. ഈയിടെ ഓഫീസ് റെയ്ഡ് ചെയ്ത ഇഡി നന്ദകുമാറിന്റെ കമ്പനി ഓഹരികൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് നടപടി മണപ്പുറവുമായി ബന്ധപ്പെട്ടല്ലെന്ന് നന്ദകുമാർ അറിയിച്ചിരുന്നു.
ലക്ഷ്യ വില അറിയാം
ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലേധാര്‍ മണപ്പുറം ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. 12 മാസത്തിനുള്ളില്‍ 144 രൂപ എന്ന ലക്ഷ്യവില താണ്ടുമെന്ന് ബ്രോക്കറേജിന്റെ നിരീക്ഷണം. മണപ്പുറം ശരിയായ ദിശയിലാണെന്നും സ്വര്‍ണ വായ്പ ആസ്തിയിലെ വര്‍ധനവും ശക്തമായ മാനേജ്‌മെന്റും 2024 സാമ്പത്തിക വർഷത്തിൽ 10 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്ന് ബ്രോക്കറേജ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മൈക്രോഫിനാന്‍സ്, വാണിജ്യ വാഹനങ്ങള്‍, ഭവനവായ്പ, എംഎസ്എംഇ/വ്യക്തിഗത വായ്പകള്‍ എന്നിവ മൈക്രോഫിനാന്‍സ് ബിസിനസില്‍ ആസ്തി നിലവാരം മെച്ചപ്പെടുത്തും. വരുമാനം 16 ശതമാനം സിഎജിആറില്‍ വളരുമെന്നും ബ്രോക്കറേജ് പറഞ്ഞു. 1 ലക്ഷം രൂപ മുതൽ 2 ലക്ഷം വരെയുള്ള സ്വർണ വായ്പകളുടെ വിഹിതം വർധിച്ചതായും ബ്രോക്കറേജ് ചൂണ്ടിക്കാണിക്കുന്നു.
സ്റ്റോപ്പ് ലോസ് അറിഞ്ഞ് വാങ്ങാം
ശക്തമായ മാർച്ച് പാദഫലങ്ങൾ പ്രതിദിന ചാർട്ടുകളിൽ മണപ്പുറം ഫിനാൻസിന് 108 രൂപയിൽ ശക്തമായ പിന്തുണ നൽകുന്നുണ്ട്. 118.5 രൂപ എന്ന പ്രതിരോധം ഭേദിക്കാനായാൽ സമീപകാലത്ത് 128-134 രൂപയിലേക്ക് ഓഹരികളെത്തുമെന്ന് ടിപ്സ്2ട്രേഡിലെ എആർ രാമചന്ദ്രന്റെ നിരീക്ഷണം. 133 രൂപ ലക്ഷ്യമാക്കി ഓഹരികൾ വാങ്ങാനാണ് പ്രഭുദാസ് ലില്ലാധേറിലെ ടെക്‌നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറയുന്നത്. ഈ നിർദ്ദേശ പ്രകാരം വാങ്ങുന്നവർക്ക് 115 രൂപയാണ് സ്റ്റോപ്പ് ലോസ് നൽകുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications