ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽ പ്രധാനിയാണ് മ്യൂച്വൽ ഫണ്ടുകൾ. വിപണിയിലെ കയറ്റിറക്കങ്ങളെ സ്വാധീനിക്കാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കാറുണ്ട്. ഇതോടൊപ്പം മികച്ച പഠനങ്ങൾക്ക് ശേഷം വലിയ തുക നിക്ഷേപിച്ച് മ്യൂച്വൽ ഫണ്ട് ഹൗസുകൾ വാങ്ങുന്ന ഓഹരികൾ റിട്ടെയിൽ നിക്ഷേപകർ വാങ്ങാൻ തിരഞ്ഞെടുത്താറുണ്ട്. ഏപ്രിൽ മാസത്തിൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾ വാങ്ങാൻ താൽപര്യം കാണിച്ച ഓഹരികളെ പരിശോധിക്കുമ്പോൾ മാൻകൈൻഡ് ഫാർമയാണ് മുന്നിൽ.
മാൻകൈൻഡ് ഫാർമ
ഇഷ്യൂ വിലയായ 1,080 രൂപയേക്കാള്‍ 20 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരികള്‍ ട്രേഡിംഗിന്റെ ആദ്യ ദിവസത്തില്‍ ഇഷ്യൂ വിലയേക്കാള്‍ 32 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്ത. മേയ് 9 തിന് 1422 രൂപയില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ ലാഭമെടുപ്പിന് ശേഷം നിലവില്‍ 1,397.15 രൂപയിലാണ്. മുൻനിര മ്യൂച്വൽ ഫണ്ട് സ്കീമുളിൽ 7 എണ്ണം ഏപ്രിൽ മാസത്തിൽ മാൻകൈൻഡ് ഫാർമ ഓഹരികൾ വാങ്ങിയിട്ടുണ്ട്.
നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിലിൽ 10 മുൻനിര മ്യൂച്വൽ ഫണ്ട് ഹൗസുകൾ വാങ്ങിയ പുതിയ ഓഹരികളെ നോക്കാം.

എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്
മാൻകൈൻഡ് ഫാർമ തന്നെയാണ് എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഏപ്രിലിൽ വാങ്ങിയത്. ഏപ്രിലിൽ മാൻകൈൻഡ് ഫാർമയുടെ 4,82,000 ഓഹരികളാണ് എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് വാങ്ങിയത്. ഇതോടൊപ്പം അവലോൺ ടെക്, ജിഎച്ച്സിഎൽ ടെക്സ്റ്റൈൽസ്, എൻഎംഡിസി സ്റ്റീൽ എന്നിവയാണ് എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ പ്രധാന പുതിയ നിക്ഷേപങ്ങൾ.
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്
205 വിലയുള്ള സ്മോൾ കാപ് സിമന്റ് ഓഹരിയിലാണ് ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് ഏപ്രിലിൽ കണ്ണുവെച്ചത്. തെലുങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിമന്റ് കമ്പനിയുടെ 60,40,000 ഓഹരികളാണ് ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് വാങ്ങിയത്. ഇതുകൂടാതെ മാൻകൈൻഡ് ഫാർമ, പാരദീപ് ഫോസ്ഫേറ്റ്സ്, കല്യാണി സ്റ്റീൽസ് എന്നിവയാണ് പ്രധാന പുതിയ നിക്ഷേപങ്ങൾ.
എസ്ബിഐ മ്യൂച്വൽ ഫണ്ട്
എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ ഏറ്റവും പുതിയ നിക്ഷേപം മാൻകൈൻഡ് ഫാർമയാണ്. ഏപ്രിലിൽ കമ്പനിയുടെ 4,82,000 ഓഹരികളാണ് എസ്ബിഐ വാങ്ങിയത്. എറിസ് ലൈഫ്സ സയൻസാണ് മറ്റൊരു പുതിയ നിക്ഷേപം.
കൊട്ടക് മ്യൂച്വൽ ഫണ്ട്
കൊട്ടക് മ്യൂച്വൽ ഫണ്ട് ഏപ്രിൽ മാസത്തിൽ 3,89,000 മൻകൈൻഡ് ഫാർമ ഓഹരികളാണ് വാങ്ങിയത്. കൊട്ടക് മ്യൂച്വൽ ഫണ്ടിന്റെ ഏപ്രിൽ മാസത്തിലെ പ്രധാന നിക്ഷേപവും ഇതു തന്നെയാണ്. റെഡിംഗ്‌ടൺ, റെഡിക്കോ ഖൈതാൻ എന്നിവ മറ്റു പുതിയ നിക്ഷേപങ്ങൾ.
ഡിഎസ്‍പി മ്യൂച്വൽ ഫണ്ട്
ഏപ്രിലിൽ ഡിഎസ്പി മ്യൂച്വൽ ഫണ്ട് ഹൗസ് മാൻകൈൻഡ് ഫാർമയുടെ 3,89,000 ഓഹരികൾ വാങ്ങി. ജിഎച്ച്സിഎൽ ടെക്സ്റ്റൈൽസ്, മെട്രോപോളിസ് ഹെൽത്ത് എന്നിവയാണ് മറ്റു പുതിയ നിക്ഷേപങ്ങൾ.
ആക്സിസ് മ്യൂച്വൽ ഫണ്ട്
മൈക്രോഫിനാൻസ് സ്ഥാപനമാണ് ക്രെഡിറ്റ് ആക്സസ് ഗ്രാമീണ് ലിമിറ്റഡിന്റെ 8,13,000 ഓഹരികളാണ് ആക്സിസ് മ്യൂച്വൽ ഫണ്ട് ഏപ്രിലിൽ മാസത്തിൽ വാങ്ങിയത്. മാൻകൈൻഡ് ഫാർമ, പേടിഎം, ആർബിഎൽ ബാങ്ക് എന്നിവയാണ് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ പുതിയ നിക്ഷേപങ്ങൾ.
ആദിത്യ ബിർള സൺലൈഫ്
ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ടിന്റെ പുതിയ നിക്ഷേപത്തിൽ വലിയൊരു ഭാഗം മാൻകൈൻഡ് ഫാർമയിലാണ്. ഏപ്രിലിൽ കമ്പനിയുടെ 2,66,000 ഓഹരികൾ ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് വാങ്ങി. മറ്റൊരു പ്രധാന പുതിയ നിക്ഷേപം ഗ്യാസ് ഉത്പ്പന്നങ്ങൾ നിർമിക്കുന്ന സ്മോൾ കാപ് കമ്പനിയായ ലാ ഓപാല ആർജി യിലാണ്.
എഡൽവെയ്സ് മ്യൂച്വൽ ഫണ്ട്
എഡൽവെയ്സ് മ്യൂച്വൽ ഫണ്ട് ഏപ്രിലിൽ അവലോൺ ടെക്‌നോളജീസിലാണ് പ്രധാന നിക്ഷേപം നടത്തിയത്. കമ്പനിയുടെ 17,03,000 ഓഹരികളാണ് ഫണ്ട് ഹൗസ് വാങ്ങിയത്. ഏപ്രിൽ 23 നാണ് കമ്പനി ലിസ്റ്റ് ചെയ്തത്. എൻഎംഡിസി സ്റ്റീൽ ആണ് മറ്റൊരു നിക്ഷേപം.
ടാറ്റ മ്യൂച്വൽ ഫണ്ട്
ടാറ്റ മ്യൂച്വൽ ഫണ്ട് ഏപ്രിൽ മാസത്തിൽ പ്രധാന നിക്ഷേപം നടത്തിയത് മുത്തൂറ്റ് ഫിനാൻസിലാണ്. ഏപ്രിൽ മാസത്തിൽ ടാറ്റ എഎംസി മുത്തൂറ്റ് ഫിനാൻസിന്റെ 7,13,000 ഓഹരികൾ വാങ്ങി. മാൻകൈൻഡ് ഫാർമ, ആൾകാർഗോ ടെർമിനൽസ്, ട്രാൻസ്‌ഇന്ത്യ റിയൽറ്റി എന്നിവയാണ് പുതിയ നിക്ഷേപങ്ങൾ.
യുടിഐ മ്യൂച്വൽ ഫണ്ട്
ഏപ്രിലിൽ മാക്സ് ഹെൽത്ത് കെയർ ലിമിറ്റഡിന്റെ 3,06,000 ഓഹരികളാണ് യുടിഐ മ്യൂച്വൽ ഫണ്ട് വാങ്ങിയത്. മാൻകൈൻഡ് ഫാർമ, എൻസിസി, റാഡിക്കോ ഖൈതാൻ എന്നിവയാണ് മറ്റു പുതിയ നിക്ഷേപങ്ങൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications