ദില്ലി; നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും വിദേശ നിക്ഷേപത്തിന് സാധ്യതയുള്ള വിവിധ മേഖലകൾ തുറന്നു നല്കുകയും ചെയ്യുന്നതിനാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യയിൽ വളരെയധികം സാധ്യതകളുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി സാമ്പത്തിക-വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനായി സി.ഐ.ഐ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യ ഉത്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധന എന്നിവയ്ക്കായി കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ കാർഷിക മേഖല തുറന്നുകൊടുത്തതായി കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ ഇക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ടും മന്ത്രി പുറത്തിറക്കി.
ബഹിരാകാശം, ന്യൂക്ലിയർ എനർജി, പ്രതിരോധ ഉൽപാദനം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരമത്തിന് അവസരം തുറക്കും. എഫ്ഡിഐ നയങ്ങൾ കൂടുതൽ സൗകര്യപ്രദവും ആകർഷകവും വിദേശ നിക്ഷേപത്തെ പിന്തുണയ്ക്കുന്നതുമാക്കി മാറ്റാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
''ബി'' യിൽ ആരംഭിക്കുന്ന ബിഗർ ട്രേഡ് ബാസ്കറ്റ്, ബെറ്റർ ട്രേഡ് ബാസ്കറ്റ്, ബാലൻസ്ഡ് ട്രേഡ് റിലേഷൻഷിപ് എന്നീ 3 ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ വളർച്ച കൈവരിക്കാൻ കഴിയുമെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും വ്യാപാര, സാമ്പത്തിക നയങ്ങൾ സമന്വയിപ്പിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ഇക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ട് നടപ്പിലാക്കാൻ ഓസ്‌ട്രേലിയ സ്ട്രാറ്റജി റിപ്പോർട്ട് പോലുള്ള സംരംഭങ്ങൾ സഹായകമാകുമെന്നും ഗോയൽ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
