നേട്ടങ്ങളിൽ നിന്ന് പിന്നോട്ടിടിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. വെള്ളിയാഴ്ച ശക്തമായ വില്പനയിൽ നിഫ്റ്റി 19,350 ന് താഴെയത്തി. സെൻസെക്സ് 505.19 പോയിന്റ് നഷ്ടത്തിൽ 65,280.45 ലും നിഫ്റ്റി 165.50 പോയിന്റ് ഇടിഞ്ഞ് 19,331.80 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1,457 ഓഹരികളാണ് വെള്ളിയാഴ്ച മുന്നേറിയത്. 1912 ഓഹരികൾ ഇടിവ് നേരിട്ടപ്പോൾ 118 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ ഒഴികെയുള്ള മേഖലകളിലുടനീളം വില്പന നേരിട്ടതാണ് ഇടിവ് കാരണം.
നഷ്ടമുണ്ടാക്കിയ ഓഹരികൾ
ദുർബലമായ ആഗോള ട്രെൻഡാണ് ആഭ്യന്തര വിപണി പ്രൊഫിറ്റ് ബുക്കിംഗിന് വഴി മാറിയതെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. യുഎസ് ബോണ്ട് യീൽഡിലെ വർധനവ് കാരണം ആഗോള ഇക്വിറ്റികളും ഇടിവിലാണ്. അദാനി പോർട്ട്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ടത്.
ഓട്ടോ, പിഎസ്‌യു ബാങ്ക് ഒഴികെ മറ്റെല്ലാ സെക്ടർ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. എഫ്എംസിജി, പവർ, റിയൽറ്റി എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.8 ശതമാനവും സ്മോൾ കാപ് സൂചിക 0.2 ശതമാനവും ഇടിഞ്ഞു.

നേട്ടമുണ്ടാക്കിയ ഓഹരികൾ
നേട്ടമുണ്ടാക്കിയ ഓഹരികൾ പരിശോധിച്ചാൽ, സീ എന്റർടെയ്ൻമെന്റിൽ നടന്ന ബ്ലോക്ക് ഡീൽ ഓഹരിയെ 9 ശതമാനം ഉയർത്തി. 11.1 ലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്തത്. ടൈറ്റൻ ഓഹരികൾ 3 ശതമാനം ഉയർന്നു. ത്രൈമാസ ഫലത്തിൽ വരുമാന വളർച്ച 20 ശതമാനം രേഖപ്പെടുത്തിയതാണ് ടൈറ്റാന് നേട്ടമായത്.
ഇന്ത്യയിൽ ജൈവ ഇന്ധന ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുള്ള സംയുക്ത സംരംഭം രൂപീകരണ വാർത്ത ഇന്ത്യൻ ഓയിൽ, പ്രജ് ഇൻഡ്ട്രീസ് ഓഹരികളിൽ യഥാക്രമം 2 ശതമാനം, 5 ശതമാനം നേട്ടമുണ്ടാക്കി.
ഒരാഴ്ചത്തെ മുന്നേറ്റം
സെൻസെക്സും നിഫ്റ്റിയും വ്യാപാര ആരംഭത്തിൽ 0.4 ശതമാനം നഷ്ടം നേരിട്ടെങ്കിലും ഏഴ് സെഷനുകളിൽ ആറാം തവണയും പുതിയ റെക്കോർഡ് ഉയരങ്ങളിലെത്തി. സെൻസെക്സ് പുതിയ റെക്കോർഡ് ഉയരമായ 65,898.98 ലും നിഫറ്റി 19,523.60 ലും വെള്ളിയാഴ്ച വ്യാപാരത്തിനിടെ കുതിച്ചു. ശേഷമാണ് ഇടിവ്. ഈ ആഴ്ച സൂചികകൾ 1.5 ശതമാനം വീതം ഉയർന്നു. 13സെക്ടറൽ സൂചികകളിൽ എട്ടെണ്ണവും നേട്ടമുണ്ടാക്കി. ഓട്ടോ, റിയൽറ്റി സൂചികകൾ 0.5 ശതമാനത്തിലധികം ഉയർന്നു.
താരമായി ഐഡിയ ഫോർജ്
ഓഹരി വിപണിയിൽ ഇന്ന് ലിസ്റ്റ് ചെയ്ത ഐഡിയ ഫോർജ് ടെക്നോളജീസ് ഓഹരികളാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഡ്രോൺ നിർമാതാക്കളായ കമ്പനിയുടെ ഓഹരികൾ ഇഷ്യു വിലയായ 672 രൂപയേക്കാൾ 94 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. 93.5 ശതമാനം നേട്ടത്തിൽ 1,300 രൂപയിലാണ് ഓഹരി എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്.
രൂപ ഇടിഞ്ഞു
രൂപ 23 പൈസ താഴ്ന്ന് ഡോളറിന് 82.74 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആഭ്യന്തര വിപണിയിലെ വില്പനയും ക്രൂഡ് ഓയിൽ വില വർധനയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ കാരണം. യുഎസിലും യുകെയിലും ഹ്രസ്വകാല ബോണ്ട് യീൽഡിലുണ്ടായ കുതിച്ചു ചാട്ടവും രൂപയെ സമ്മർദ്ദത്തിലാക്കി. ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ ഫണ്ടൊഴുക്കലാണ് ഒരു പരിധി വിട്ടുള്ള ഇടിവിനെ പിടിച്ചു നിർത്തുന്നത്.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications