വെള്ളിയാഴ്ച വളരെ അസ്ഥിരമായ സെഷനിൽ ഇന്ത്യൻ ഓഹരി വിപണിയിലെ പ്രധാന ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടത്തോടെ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 12 പോയിന്‍റ് ഉയർന്ന് 24,346-ൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 259 പോയിന്‍റ് ഉയർന്ന് 80,501-ലും ബാങ്ക് നിഫ്റ്റി സൂചിക 28 പോയിന്‍റ് ഉയർന്ന് 55,115-ലും അവസാനിച്ചു. മീഡിയ, ഊർജ്ജം, ഐടി, എണ്ണ, വാതകം എന്നിവ 0.3% മുതൽ 0.7% വരെ നേട്ടം കൈവരിച്ചു. മറുവശത്ത്, പവർ, മെറ്റൽ, ടെലികോം, ഫാർമ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ 0.5 മുതൽ 2% വരെ നഷ്ടം രേഖപ്പെടുത്തി.
ഓഹരി വിപണി പ്രതീക്ഷകൾ
24,600 മുതൽ 24,800 വരെയുള്ള മേഖലയിൽ ഇന്ത്യൻ ഓഹരി വിപണി പ്രതിരോധം നേരിടുന്നുണ്ടെന്ന് ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് മെഹുൽ കോത്താരി പറയുന്നു. 2025 ഏപ്രിലിലെ മികച്ച പ്രകടനത്തിന് ശേഷം വിപണിയിൽ ചില തിരുത്തലുകൾക്ക് സാധ്യതയുണ്ട്.
നിഫ്റ്റി 50 സൂചിക സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയായ 21,750 ൽ നിന്ന് ഏകദേശം 2,800 പോയിന്‍റുകൾ ഉയർന്നു. ദൈനംദിന ചാർട്ടിൽ, നെഗറ്റീവ് ആർഎസ്‌ഐ വ്യതിയാനത്തിന്‍റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന തലങ്ങളിൽ നിന്ന് സൂചിക താഴേക്ക് വീഴാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നത്. കൂടാതെ നിലവിലുള്ള ഭൗമരാഷ്ട്രീയ ആശങ്കകൾ കൂടികണക്കിലെടുക്കുമ്പോൾ ഒരു ഹ്രസ്വകാല ഇടിവ് തള്ളിക്കളയാനാകില്ല.
അത്തരമൊരു സാഹചര്യത്തിൽ, 24,000-23,800 മേഖല വീണ്ടും ശക്തമായ ഒരു പിന്തുണയായി മാറാൻ സാധ്യതയുണ്ടെന്നും മെഹുൽ കോത്താരി ചൂണ്ടിക്കാട്ടുന്നു. അവിടെ വാങ്ങൽ പ്രവണത വീണ്ടും ഉയർന്നുവന്നേക്കാം. വിശാലമായ സമയപരിധിയിൽ, ഇടത്തരം ഘടന പോസിറ്റീവ് ആയി മാറിയിരിക്കുന്നു. ആക്കം നിലനിർത്തിയാൽ, നിഫ്റ്റി വർഷാവസാനത്തോട് അടുക്കുമ്പോൾ ക്രമേണ പുതിയ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് നീങ്ങിയേക്കാം. എന്നാൽ ആ കുതിപ്പ് ഇപ്പോൾ ഉറപ്പിക്കാനാകില്ല. അതുകൊണ്ടു തന്നെ നിക്ഷേപകർ പ്രതിരോധ മേഖലയ്ക്ക് സമീപം
ജാഗ്രത പാലിക്കുകയും മാന്യമായ ഇടിവുകളിൽ നിക്ഷേപം പരിഗണിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി ശുപാർശകൾ
1. എംആര്‍പിഎല്‍ (മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്)
എൻഎസ്ഇയിൽ 133.83 രൂപ എന്ന നിരക്കിലാണ് എംആര്‍പിഎല്‍ വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.7 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരു മാസത്തിനിടെ 2.1 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 258.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് : ₹160 | സ്റ്റോപ്പ് ലോസ് : ₹120
555 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ്; സാധാരണക്കാർക്ക് പോസ്റ്റ് ഓഫീസിന്റെ സംരക്ഷണം
2. ആർസിഎഫ് (രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്)
എൻഎസ്ഇയിൽ 137.94 രൂപ എന്നതാണ് ആർസിഎഫ് ഓഹരിയുടെ വില. 5 ദിവസത്തിനിടെ 1.43 ശതമാനവും ഒരുമാസത്തിനിടെ 6.21 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 245 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് : ₹158 | സ്റ്റോപ്പ് ലോസ് : ₹125
3. നൈക
എൻഎസ്ഇയിൽ 192.55 രൂപ എന്നതാണ് നൈക ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 7.35 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2025-ൽ ഇതുവരെ 16.9 ശതമാനം നേട്ടത്തോടെ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാനും ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് : ₹215 | സ്റ്റോപ്പ് ലോസ് : ₹178
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ



Click it and Unblock the Notifications