ഹിൻഡൻബർഗ് വഴി അദാനി നിന്നുണ്ടായ പ്രതിസന്ധിയി മറികടക്കാൻ തുടങ്ങുന്ന ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത് പ്രധാനമായും അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ തകർച്ചയാണ്. സിലിക്കൺ വാലി ഇന്ത്യൻ വിപണിയിൽ ചോരപ്പുഴ ഒഴുക്കി. കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളിലായി നിക്ഷേപകര്‍ക്ക് നഷ്ടമായത് 7.3 ലക്ഷം കോടിയാണ്. സെന്‍സെക് 2110 പോയിന്റാണ് ഇക്കാലയളവില്‍ ഇടിഞ്ഞത്.
തിങ്കളാഴ്ച സെന്‍സെക്സ് 897 പോയന്റ് താഴ്ന്ന് 58,238ലും നിഫ്റ്റി 258 പോയിന്റ് ഇടിഞ്ഞ് 17,154.30 ലുമാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ചത്തെ തിരിച്ചടി ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ ബാങ്കുകളെയാണ്. കര്‍ശനമായ നിയന്ത്രണ ചട്ടക്കൂടിലാണെന്ന് ഇന്ത്യൻ ബാങ്കുകളെന്ന വിശകലനങ്ങൾക്കിടയിലും ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞു. തിങ്കളാഴ്ച വിപണിയെ ബാധിച്ച പ്രധാന ഘടകങ്ങൾ നോക്കാം.

സിലിക്കൺ വാലി
സിലിക്കൺ വാലി ബാങ്ക് തകർച്ചയിൽ അമേരിക്കൻ ഭരണകൂടം നടപടികളിലേക്ക് കടക്കുമ്പോഴും വിപണിയെ ബാധിച്ചു. നിക്ഷേപകരുടെ പണം മുഴുവന്‍ തിരിച്ചുകൊടുക്കുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിട്ടും വിപണി ഇടിഞ്ഞു. ആഗോള വത്കരണ കാലത്ത് ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന സാമ്പത്തിക സംഭവ വികാസങ്ങൾക്കും വിപണിയെ സ്വാധീനിക്കാനാകും. ഇതിൽ നിന്ന് ഇന്ത്യയ്ക്ക് മാത്രമായി മാറി നിൽക്കാൻ സാധിക്കില്ലെന്ന് നോവവൺ ക്യാപിറ്റൽ സിഇഒ സുനില്‍ സംഗായ് പറഞ്ഞു.
അന്താരാഷ്ട്ര വിപണി
വാൾസ്ട്രീറ്റിൽ നിന്നുള്ള തകർച്ച പിന്തുടർന്നാണ് ഏഷ്യന്‍ വിപണികള്‍ തുടങ്ങിയത്. കഴിഞ്ഞയാഴ്ച ഡൗ ജോണ്‍സ് 4.4 ശതമാനവും എസ് ആന്റ് പി 500 4.5 ശതമാനവും നാസ്ഡാക്ക് 4.7 ശതമാനവും ഇടിഞ്ഞു. ജപ്പാന്റെ നിക്കി 1.1 ശതമാനം ഇടിഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ ASX 200 0.5 ശതമാനം താഴ്ന്നു.
ബാങ്കിംഗ് ഓഹരികളിലെ ഇടിവ്
ബാങ്കുകളുടെ ഓഹരികള്‍ ആഗോള തലത്തില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് നിഫിറ്റി തിങ്കളാഴ്ച 2.3 ശതമാനം നഷ്ടത്തിലായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. 7 ശതമാനം ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ താഴ്ന്നു. പൊതുമേഖലാ ബാങ്ക് ഓഹരികള്‍ക്ക് 5 ശതമാനം വരെ നഷ്ടമുണ്ടായി.
ഫെഡ് റിസർവ്
സിലിക്കൺ വാലി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഫെഡ് റിസർവ് ഇത്തവണ നിരക്ക് വർധനവിനുള്ള സാധ്യത കുറഞ്ഞുവെങ്കിലും ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചികയിലും ഫെബ്രുവരിയിലെ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്‌സിലുമാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. പ്രതീഷിച്ചതിലും കൂടുതൽ വർധനവുണ്ടായാൽ 50 അടിസ്ഥാന നിരക്കോ അതിലധികമോ നിരക്ക് വർധനവ് പ്രതീക്ഷിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
