2024 ലെ ആദ്യ വാരത്തില്‍ ഇടിവിലേക്ക് പോയ ഇന്ത്യന്‍ സൂചികകളുടെ ശക്തമായ തിരിച്ചു വരവാണ് രണ്ടാം വാരത്തില്‍ കണ്ടത്. ഈ വാരത്തില്‍ മൂന്ന് സെഷനുകളിലെ കണ്‍സോളിഡേഷന് ശേഷം ഐടി കമ്പനികളുടെ പാദഫലത്തിന് പിന്നാലെ അവസാന സെഷനിലാണ് വിപണി വമ്പന്‍ കുതിച്ചുചാട്ടം നടത്തിയത്. ഈ വാരത്തില്‍ സെന്‍സെക്‌സ് 0.75 ശതമാനവും നിഫ്റ്റി 0.84 ശതമാനവും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 72,720.96 ലും നിഫ്റ്റി 21,828.25 ലും പുതിയ ഉയരവും കുറിച്ചു.
പ്രതീക്ഷിച്ചതിലും ഉയര്‍ന്ന യുഎസ് പണപ്പെരുപ്പം, നേരത്തെയുള്ള പലിശ നിരക്ക് കുറയ്ക്കൽ സംബന്ധിച്ച അനിശ്ചിതത്വം, യുഎസ് വിപണിയിലെ പോസിറ്റീവ് ജോബ് ഡാറ്റ എന്നി ആഗോള വിപണി വികാരങ്ങൾ ഇന്ത്യൻ വിപണിയെയും ബാധിച്ചിരുന്നു. ബ്രോഡര്‍ സൂചികകളായ ബിഎസ്ഇ-ലാര്‍ജ്കാപ്, ബിഎസ്ഇ-മിഡ്കാപ്, ബിഎസ്ഇ-സ്‌മോള്‍കാപ് എന്നിവ ഈ ആഴ്ചയില്‍ യഥാക്രമം 0.7 ശതമാനം, 0.45 ശതമാനം, 1.5 ശതമാനം നേട്ടത്തോടെ റെക്കോര്‍ഡ് ഉയരങ്ങളിലെത്തി.
ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 4.5 ശതമാനമാണ് ഉയർന്നത്. ബിഎസ്ഇ റിയാലിറ്റി സൂചിക 4.3 ശതമാനവും ബിഎസ്ഇ എനര്‍ജി, ബിഎസ്ഇ ഓയില്‍ ആന്‍ഡ് ഗ്യാസ്, ബിഎസ്ഇ ഓട്ടോ സൂചികകള്‍ 2 ശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ എഫ്എംസിജി സൂചിക 1.7 ശതമാനവും ബിഎസ്ഇ ബാങ്ക് സൂചിക 0.9 ശതമാനവും ഇടിയുകയും ചെയ്തു. ഈ വാരം മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ ഏതെല്ലാമാണെന്ന് നോക്കാം.

നേട്ടട്ടമുണ്ടാക്കിയ ഓഹരികൾ
ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികകൾ 44,644.04 നിലവാരത്തിൽ പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തിയാണ് കഴിഞ്ഞ വാരം വ്യാപാരം അവസാനിച്ചത്. 1.5 ശതമാനം നേട്ടമുണ്ടാക്കി. വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി, കാംധേനു, സുവന്‍ ലൈഫ് സയന്‍സസ്, നെറ്റ്‍വര്‍ക്ക് 18 മീഡിയ ആൻഡ് ഇന്‍വെസ്റ്റ്മെന്റ്, പ്രവേഗ്, ടാര്‍ക്, ഭാരത് വയര്‍ റോപ്സ്, എന്റര്‍ടൈന്‍മെന്റ് നെറ്റ്‍വര്‍ക്ക് ഇന്ത്യ, എംഎസ്ടിസി, എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ്, അവന്തി ഫീഡ്സ്, ഗ്ലോബൽ സർഫേസ് എന്നിവ 20-39 ശതമാനം റിട്ടേൺ നൽകി.
മിഡ്കാപ് സെഗ്മെന്റില്‍ മൂന്ന് ഓഹരികളാണ് ഇരട്ടയക്ക നേട്ടം സ്വന്തമാക്കിയത്. ഏറ്റവും നേട്ടമുണ്ടാക്കിയത് ജെഎസ്ഡബ്ല്യു എനര്‍ജിയാണ്. ഓഹരി 15.1 ശതമാനം ഉയർന്നു. ഐആര്‍എഫ്സി, മാക്രോടെക് ഡെവലപ്പേഴ്സ് എന്നിവയാണ് കൂട്ടത്തിൽ.ഐആര്‍എഫ്സിയും മാക്രോടെക്കും യഥാക്രമം 12 ശതമാനവും 10 ശതമാനവും ഉയര്‍ന്നു. സെന്‍സെക്സിൽ എച്ച്സിഎല്‍ ടെക് 7.7 ശതമാനവും ഇന്‍ഫോസിസ് 5.17 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് 5.12 ശതമാനവുമാണ് കഴിഞ്ഞ വാരം ഉയർന്നത്.
വരുന്ന ആഴ്ച എന്തെല്ലാം പ്രതീക്ഷിക്കാം
കമ്പനികളുടെ പാദഫലങ്ങൾ തന്നെയാണ് വരുന്ന ആഴ്ച വിപണി പ്രതീക്ഷയോടെ കാണുന്നത്. വരുമാന വളർച്ചയുടെ പ്രവചനം മുകൂലമായി തുടരുന്നതിനാൽ സമീപകാലത്ത് വിപണികൾ ത്രൈമാസ വരുമാനത്തിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‍യുഎൽ, അൾട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ലാർജ്കാപ് കമ്പനികളും നിരവധി മിഡ്‌കാപ് കമ്പനികളും അടുത്താഴ്ച ഡിസംബർ പാദഫലങ്ങൾ പ്രഖ്യാപിക്കും.
ടെക്നിക്കൽ വിശകലനത്തിൽ നിഫ്റ്റി 21750 ന് മുകളിൽ ട്രേഡ് ചെയ്യുന്നിടത്തോളം ബ്രേക്ക്ഔട്ട് തുടരാൻ സാധ്യതയുണ്ട്. 21,750 ന് മുകളിൽ തുടരുന്ന വിപണി 22100-22200 വരെ നീങ്ങാനുള്ള സാധ്യതയാണ് കൊട്ടക് സെക്യൂരിറ്റീസിലെ അമോൽ അത്വാലെ നൽകുന്നത്. മറുവശത്ത്, 21750 ന് താഴേക്ക് എത്തിയാൽ സൂചികയ്ക്ക 21650-21575 ലെവൽ വീണ്ടും പ്രതിരോധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
