മാരുതിയിലും പ്രതിസന്ധി രൂക്ഷം; കരുതൽ ധനമുള്ളതിനാൽ ആർക്കും ഉടൻ പണിപോകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചത് 5 ബില്യൺ ഡോളറിന്റെ കരുതൽ ശേഖരം. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ 2020 സാമ്പത്തിക വ‍‍‍ർഷത്തെ അവസാന പാദത്തിൽ പാസഞ്ച‍‌‍ർ വാഹന വിൽപ്പന പതിറ്റാണ്ടുകൾക്ക് ശേഷം കുത്തനെ ഇടിഞ്ഞു. എന്നാൽ നിക്ഷേപങ്ങളിൽ നിന്നുള്ള കമ്പനിയുടെ സാമ്പത്തിക വരുമാനം ഇത്തവണ കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും പ്രധാന ബിസിനസ്സിൽ നിന്നുള്ള വരുമാനത്തേക്കാൾ കൂടുതലാണ്.

ആദ്യമായി കമ്പനിയുടെ സാമ്പത്തിക വരുമാനം 20 ശതമാനത്തോടടുത്തിരുന്നു, ഇത് സ്വിഫ്റ്റ്, ഡിസയർ കാറുകളുടെ വിൽപ്പനയിൽ നിന്ന് ലഭിച്ചിരുന്ന 3,776 കോടി രൂപയുടെ പ്രധാന ഓപ്പറേറ്റിങ് ലാഭത്തിന് തുല്യമാണിത്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ പ്രവർത്തന വരുമാനത്തിനേക്കാൾ 55 ശതമാനം കൂടുതലാണ് പ്രവർത്തനേതര വരുമാനം.

സുസുക്കി മോട്ടോർസിന് ഇന്ത്യൻ വിപണിയോട് താത്പര്യം കുറയുന്നുസുസുക്കി മോട്ടോർസിന് ഇന്ത്യൻ വിപണിയോട് താത്പര്യം കുറയുന്നു

മാരുതിയിലും പ്രതിസന്ധി രൂക്ഷം; കരുതൽ ധനമുള്ളതിനാൽ ആർക്കും ഉടൻ പണിപോകില്ല

കഴിഞ്ഞ വർഷം കമ്പനി നൽകിയ കിഴിവുകളേക്കാൾ ഒരു കാറിന്റെ ലാഭവിഹിതം കുറവാണ്. ഇത് വിപണിയിലെ കടുത്ത സമ്മർദ്ദത്തിന് അടിവരയിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിൽപ്പനയുടെ അളവ് 16% കുറഞ്ഞപ്പോൾ, മാരുതി സുസുക്കിയുടെ കരുതൽ ധനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 500 മില്യൺ ഡോളർ അഥവാ 4,000 കോടി രൂപയായി ഉയർന്നു. 35248 കോടി രൂപയുടെ മൊത്തം കരുതൽ ധനം വിപണി മൂലധനത്തിന്റെ നാലിലൊന്ന് തുല്യമാണ്.

പലിശ നിരക്ക് താഴേക്ക് പോകുന്നതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ട്രഷറി വരുമാനം കുറവായിരിക്കാമെന്നും മുൻ സാമ്പത്തിക വർഷത്തിൽ നേടിയ മൂലധന നേട്ടം ലഭ്യമാകില്ലെന്നും ചില സാമ്പത്തിക വിദ​ഗ്ധ‍‌‌‍ർ വ്യക്തമാക്കി. കമ്പനിയുടെ ലാഭത്തിന്മേൽ സമ്മർദ്ദം വളരെ കൂടുതലാണ്. ഒരു വാഹനത്തിന്റെ ഇബിഐടി ഒന്നിലധികം പാദത്തിൽ 18,827 രൂപയായി കുറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്ത ശരാശരി കിഴിവായ 19,051 രൂപയേക്കാൾ കുറവാണ്. മാർച്ച് പാദത്തിൽ മാരുതി സുസുക്കിയുടെെ ഇബിഐ‌ടി മാർ‌ജിൻ‌സിൻ 4% ഇടിഞ്ഞു. വലിയ കരുതൽ ധനം ഉള്ളതിനാൽ കമ്പനിക്ക് ജോലിയോ ശമ്പളമോ വെട്ടിക്കുറയ്‌ക്കേണ്ടതില്ല. ഇത് ഡീലർമാരെയും വെണ്ടർമാരെയും സഹായിക്കുന്നു. എന്നാൽ 2021ൽ വാഹന വിൽപ്പനയിൽ 25-30 ശതമാനം വരെ ഇടിവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി; കഴിഞ്ഞമാസം വിറ്റഴിച്ചത് 1.53 ലക്ഷം വാഹനങ്ങൾ 

English summary

Maruti Suzuki crisis: $5 billion cash reserves came to save | മാരുതി സുസുക്കിയിലും പ്രതിസന്ധി രൂക്ഷം; രക്ഷിച്ചത് കരുതൽ ശേഖരം

Maruti Suzuki India's largest car maker Maruti Suzuki India (MSI) has reported a decline in passenger vehicle sales. The company's financial return from investments is higher than the revenue from the main business of making and selling cars this year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X