കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി; കഴിഞ്ഞമാസം വിറ്റഴിച്ചത് 1.53 ലക്ഷം വാഹനങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഒക്ടോബറിൽ വിത്പനയിൽ മുന്നേറ്റം നടത്തി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വിൽപ്പനയിൽ 4.5 ശതമാനം വർധനയുണ്ടായതായി രേഖപ്പെടുത്തി. 1,53,435 യൂണിറ്റുകളാണ് ഇതോടെ ഒക്ടോബർ മാസത്തിൽ വിത്പന നടത്തിയത്. എന്നാൽ ഇതേ സമയം 2018 ഒക്ടോബറിൽ വിത്പന കണക്കുകൾ പ്രകാരം 1,44,277 എന്നതായിരുന്നു.

 

ഇതോടെ ഇത്തവണത്തെ കുതിപ്പ് 4.5 ശതമാനമായാണ് ഉയർന്നിരിയ്ക്കുന്നത്. ഇതോടെ കഴിഞ്ഞ ഏതാനും നാളുകളായി വിപണിയിൽ മാന്ദ്യം പ്രകടിപ്പിച്ചിരുന്ന മാരുതി ഇത്തവണ ശക്തമായ മുന്നേറ്റമാണ് നടത്തിയ്രിയ്ക്കുന്നത്. കൂടാതെ ഒക്ടോബറിൽ ആഭ്യന്തര വിൽപ്പന 4.5 ശതമാനം വർധിച്ച് 1.44 ലക്ഷം യൂണിറ്റായി , പാസഞ്ചർ കാർ വിൽപ്പന 4.4 ശതമാനം ഉയർന്ന് 1.06 ലക്ഷം യൂണിറ്റായി, കൂടാതെ കയറ്റുമതി 5.7 ശതമാനം വർധിച്ച് 9,158 യൂണിറ്റായെന്നും കണക്കുകൾ പുറത്ത് വിട്ടു.

വിദ്യാഭ്യാസ വായ്പക്ക് നികുതി ഇളവ് നേടാൻ അറിയേണ്ടതെല്ലാം

-കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി; കഴിഞ്ഞമാസം വിറ്റഴിച്ചത് 1.53 ലക്ഷം വാഹനങ്ങൾ

മൊത്തം വിൽപ്പനയിൽ 49 ശതമാനം സംഭാവന നൽകിയ കോംപാക്റ്റ് കാർ സെഗ്മെന്റ് (പുതിയ വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ) ഒക്ടോബറിൽ 15.9 ശതമാനം വളർച്ച രേഖപ്പെടുത്തി, എന്നാൽ അതേ സമയം തന്നെ സെഗ്മെന്റ് (ആൾട്ടോ, എസ്-പ്രസ്സോ, പഴയ വാഗൺആർ) 13.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയും (എർട്ടിഗ, എക്സ് എൽ 6, വിറ്റാര ബ്രെസ്സ തുടങ്ങിയവ) 11.3 ശതമാനമായി ഉയർന്നു. വാനുകൾ (ഇക്കോ) വിൽപ്പന ഒക്ടോബറിൽ 26.8 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

Read more about: maruti മാരുതി
English summary

കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി; കഴിഞ്ഞമാസം വിറ്റഴിച്ചത് 1.53 ലക്ഷം വാഹനങ്ങൾ | maruti suzuki sold 1.53 lakh vehicles last month

maruti suzuki sold 1.53 lakh vehicles last month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X