കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ റിപ്പോർട്ട് ചെയ്തു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 2020 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ ഒരു കാർ പോലും വിൽക്കാൻ കഴിഞ്ഞില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയതാണ് ഇതിന് കാരണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
തുറമുഖ പ്രവർത്തനം പുനരാരംഭിച്ചതിനെത്തുടർന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് 632 യൂണിറ്റുകൾ മാരുതി കയറ്റുമതി ചെയ്തു. എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പുവരുത്തിയാണ് യൂണിറ്റുകൾ അയച്ചതെന്ന് കമ്പനി അറിയിച്ചു. മാരുതിയ്ക്ക് കഴിഞ്ഞ മാസം ഗുരുഗ്രാം ജില്ലാ ഭരണകൂടത്തിന്റെ മനേസർ പ്ലാന്റ് ഒരു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പുനരാരംഭിക്കാൻ അനുമതി ലഭിച്ചിരുന്നു. പ്ലാന്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 4,696 ആയി നിശ്ചയിച്ചിരുന്നു.

എന്നാൽ തുടർച്ചയായി ഉൽപാദനം നിലനിർത്താനും വാഹനങ്ങൾ വിൽക്കാനും കഴിയുമ്പോൾ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായി ഉൽപാദനം നിലനിർത്താനും വിൽപന നടത്താനും കഴിയുമ്പോൾ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് മാരുതി ചെയർമാൻ ആർസി ഭാർഗവ പിടിഐയോട് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ലോക്ക്‌ഡൗണ്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വാഹന വിപണിയിലും ലോക്ക്‌ഡൗണ്‍ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ 92,540 വാഹനങ്ങളാണ് മാരുതി നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാകട്ടെ 1,36,201 യുണിറ്റുകൾ നിർമിച്ചിരുന്നു.
കാറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചെങ്കിലും വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടർന്ന് 20 ദിവസത്തിനുള്ളില്‍ മാരുതി 1,500 -ല്‍ അധികം വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വെന്റിലേറ്ററുകള്‍ ഒന്നും തന്നെ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണെന്നാണും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകളും നിര്‍മിക്കുന്നുണ്ട്.
മാരുതിയ്ക്ക് കനത്ത നഷ്ടം; നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications