കമ്പനികൾ ബിസിനസിൽ നിന്നുണ്ടാക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് നിക്ഷേപകരുമായി പങ്കിടാനാണ് പൊതുവെ ലാഭവിഹിതവും ബോണസ് ഓഹരികളും പ്രഖ്യാപിക്കുന്നത്. പണമായി ലാഭവിഹിതം നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സൗജന്യ ഓഹരികൾ നൽകുന്നതിനായി കമ്പനികൾ ബോണസ് ഓഹരികൾ പ്രഖ്യാപിക്കുന്നത്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല.
അധിക ഓഹരി സ്വീകരിക്കുന്ന നിക്ഷേപകനും നികുതി ബാധ്യതയില്ല. കൂടാതെ അധിക ഓഹരികള്‍ കൂടി ലഭ്യമാകുന്നതോടെ ഓഹരി വിപണിയിൽ സ്റ്റോക്കിന്റെ ലിക്വിഡിറ്റി താരതമ്യേന എളുപ്പത്തിലുമാകും. ഇതോടൊപ്പം ഓഹരി ഉടമയുടെ പോർട്ട്ഫോളിയോയിൽ ഓഹരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഭാവിയിൽ ലാഭവിഹിതം നൽകുമ്പോഴോ ഓഹരി വില ഉയരുമ്പോഴോ അധികം നേട്ടം ഓഹരി ഉടമയ്ക്ക് ലഭിക്കും. ഇത്തരത്തിൽ ബോണസ് ഓഹരി പ്രഖ്യാപിച്ചൊരു മൈക്രോകാപ് കമ്പനിയെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
തപാരിയ ടൂൾസ്
1969-ൽ സ്ഥാപിതമായ തപരിയ ടൂൾസ് ഹാൻഡ് ടൂളുകളുടെ നിർമാണം, വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. മഹാരാഷ്ട്രയിലെ നാസികിൽ കമ്പനിക്ക് 42,832 ചതുരശ്ര മീറ്ററിലുള്ള പ്ലാന്റുണ്ട്. സ്ക്രൂ ഡ്രൈവറുകൾ, സൈഡ് കട്ടിംഗ് പ്ലയർ, ലോംഗ് നോസ് പ്ലയർ, സർക്ലിപ്പ് പ്ലയർ, വാട്ടർ പമ്പ് പ്ലയർ, പിൻസർ, വൈസ് ഗ്രിപ്പ് പ്ലയർ, ടൂൾ സെറ്റ് തുടങ്ങിയ ഉത്പ്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്. 3.35 കോടി രൂപയാണ് വിപണി മൂലധനം.

ബോണസ് ഓഹരി
4:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനാണ് തപാരിയ ടൂള്‍സ് ലിമിറ്റഡ് ബോർഡ് തീരുമാനിച്ചിട്ടുള്ളത്. കയ്യിലുള്ള ഓരോ ഓഹരിക്കും നാല് അധിക ഓഹരികള്‍ ലഭിക്കും. ബോണസ് ഓഹരികൾ ലഭിക്കാൻ അർഹരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്ന റെക്കോര്‍ഡ് തീയതി ജൂലായ് 11 ആണെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖയിൽ പറയുന്നു.
ഓഹരി വില
ചൊവ്വാഴ്ച് തപാരിയ ടൂള്‍സ് ഓഹരികള്‍ 11.57 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയേക്കാള്‍ 4.99 ശതമാനം നേട്ടത്തിലാണ് ഓഹരി. 12.14 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില. 10.50 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
1 വര്‍ഷത്തിനിടെ 15.70 ശതമനം നേട്ടം നല്‍കിയ ഓഹരിയാണ് തപാരിയ ടൂള്‍സ്. 5 വര്‍ഷത്തെ പ്രകടനം 80.22 ശതമാനം നഷ്ടത്തിലാണ്. 2023 ല്‍ ഇതുവരെ 10.19 ശതമാനം നേട്ടമുണ്ടാക്കാന്‍ ഓഹരിക്ക് സാധിച്ചു.
സാമ്പത്തികം
2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ തപാരിയ ടൂൾസിന്റെ വില്പനയില്‍ വര്‍ധനവുണ്ട്. 2023 മാര്‍ച്ച് പാദത്തില്‍ 194.88 കോടി രൂപയാണ് ആകെ വില്പന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 183.14 കോടി രൂപയുടെ വില്പനയായിരുന്നു ഉണ്ടായിരുന്നത്. 6.41 ശതമാനം വര്‍ധനവാണിത്.
അതേസമയം, അറ്റാദായം 10.62 ശതമാനം കുറഞ്ഞു. 2023 മാര്‍ച്ച് പാദത്തില്‍ 17.83 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. 2022 മാര്‍ച്ച് പാദത്തില്‍ ഇത് 149.95 കോടി രൂപയായിരുന്നു. പ്രതിയോഹരി വരുമാനം 58.75 രൂപയായി കുറഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications