ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ നിക്ഷേപകര്‍ക്ക് അധിക വരുമാനം മാര്‍ഗമാണ് കമ്പനികൾ നൽകുന്ന ലാഭവിഹിതം. സ്ഥിരമായി ഡിവിഡന്റ് നൽകുന്ന കമ്പനികളാണെങ്കിൽ ഓഹരി വിൽപ്പന നടത്താതെ തന്നെ മികച്ച വരുമാനം ഉണ്ടാക്കാൻ നിക്ഷേപകന് ഡിവിഡന്റിലൂടെ കഴിയും. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും.
മിഡ്കാപ് വിഭാഗത്തിൽപ്പെടുന്ന ഓഹരികൾ സമീപകാലത്ത് മികച്ച മുന്നേറ്റ സാധ്യത കാണിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ നിന്നുള്ള മികച്ച ഡിവിഡന്റ് യീൽഡുള്ള ഓഹരികളെ സമീപിച്ചാൽ നിക്ഷേപകന് ഇരട്ട നേട്ടം കൈവരിക്കാനാകും. ആക്സിസ് സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം, മിഡ്കാപ് സെക്ടറിൽ നിന്നും മികച്ച ഡിവിഡന്റ് യീൽഡ് പുലർത്തുന്ന 5 ഓഹരികളെ വിശദമായി അറിയാം.

പെട്രോനെറ്റ് എൽഎൻജി
ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനും രാജ്യത്ത് എൽഎൻജി ടെർമിനലുകൾ സ്ഥാപിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്. രാജ്യത്തെ ആദ്യത്തെ എൽഎൻജി റിസീവിങ് ആൻഡ് റീഗാസിഫിക്കേഷൻ ടെർമിനൽ ഗുജറാത്തിലെ ദഹേജിലാണ്. 17.5 എംഎംടിപിഎ ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. 5 എംഎംടിപിഎ ശേഷിയുള്ള മറ്റൊരു ടെർമിനൽ കൊച്ചിയിലുണ്ട്. ഇന്ത്യയ്കകത്തും പുറത്തുമുള്ളിടങ്ങളിൽ പെട്രോളിയം പര്യവേക്ഷണവും കമ്പനി ചെയ്യുന്നു.
മിഡ്കാപ് കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി 12 മാസത്തിനിടെ 17 രൂപ ലാഭവിഹിതം നല്‍കിയിട്ടുണ്ട്. നിലവില്‍ 9 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്. ഓഹരി വില 195 രൂപ.
ഓയിൽ ഇന്ത്യ
അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം, ഉൽപ്പാദനം, ക്രൂഡ് ഓയിൽ ഗതാഗതം, ദ്രവ പെട്രോളിയം വാതകത്തിന്റെ ഉത്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ്.
കഴിഞ്ഞ 12 മാസത്തിനിടെ 20 രൂപയാണ് ഓയിൽ ഇന്ത്യ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകിയത്. പ്രതിയോഹരി 314 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 6.37 ശതമാനമാണ്.
ഒറാക്കിൾ ഫിനാൻഷ്യൽ സർവീസ്
ഒറാക്കിൾ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ ലിമിറ്റഡ് സാമ്പത്തിക സേവന വ്യവസായത്തിന് ഐടി സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങൾ, ബാങ്കിംഗ് പേയ്‌മെന്റ് സൊല്യൂഷൻസ്, റവന്യൂ മാനേജ്‌മെന്റ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഫിനാൻഷ്യൽ സർവീസ് അനലിറ്റിക്കൽ ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ബാങ്കിംഗ് സോഫ്റ്റ്‌വെയർ കമ്പനി നൽകുന്നു.
12 മാസത്തിനിടെ മിഡ്കാപ് കമ്പനി 225 രൂപയാണ് ലാഭവിഹിതമായി നൽകിയത്. പ്രതിയോഹരി 4,195 രൂപ വിലയുള്ള ഓഹരിക്ക് 5.36 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
സനോഫി ഇന്ത്യ
ലോകത്തിലെ മുന്‍നിര ഹെല്‍ത്ത് കെയര്‍ കമ്പനികളിലൊന്നായ സനോഫിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. സനോഫിക്കും ഇതിന്റെ സബ്‌സിഡയറിയായ ഹോച്ചസ്റ്റ് ജിഎംബിഎച്ചുമാണ് സനോഫി ഇന്ത്യയുടെ പ്രധാന ഓഹരി ഉടമകള്‍. കാർഡിയോളജി, വാക്സിനുകൾ, വേദന സംഹാരി, ഡെർമറ്റോളജി തുടങ്ങിയ ചികിത്സയ്ക്കുള്ള മരുന്നുകൾ കമ്പനി നിർമിക്കുന്നു. ഇന്ത്യയില്‍ ഹൈദരാബാദും ഗോവയിലുമായി 2 നിര്‍മാണ യൂണിറ്റുകള്‍ സനോഫിക്കുണ്ട്.
12 മാസത്തിനിടെ 377 രൂപ ഫാർമ കമ്പനി ലാഭവിഹിതമായി കൈമാറി. പ്രതിയോഹരി 7,729 രൂപ വില വരുന്ന സനോഫി ഇന്ത്യ ഓഹരിക്ക് 4.88 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
നാൽകോ
രാജ്യത്തെ ഏറ്റവും വലിയ ബോക്‌സൈറ്റ് ഉല്‍പാദകരാണ് നാല്‍കോ എന്ന നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. 1981-ല്‍ ഖനന മന്ത്രാലയത്തിന് കീഴില്‍ ഭുവനേശ്വര്‍ ആസ്ഥാനമായാണ് പൊതുമേഖലാ കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്‌ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധയൂന്നിയിരിക്കുന്നത്. 12 മാസത്തിനിടെ 4.50 രൂപയാണ് നാൽകോ ലാഭവിഹിതമായി നൽകിയത്. 92.60 രൂപയിൽ ലഭ്യമായ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 4.86 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications