ധനമന്ത്രി നിർമ്മല സീതാരാമൻ്റെ 2024 ലെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ വിപണി ഇടിവാലണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും വിവിധ സെക്ടറുകളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അക്കൂട്ത്തിൽ നേട്ടം നൽകിയ ഓഹരിയാണ് സുസ്ലോൺ എനർജി. ഓഹരി രാവിലെ 47.30 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി 47 രൂപ എന്ന ഇൻട്രാ ഡേ താഴ്ന്ന നിലവാരത്തിലേക്ക് വീണിരുന്നു. റിന്യൂവബിൾ എനർജി സെക്ടറിൽ പ്രവർത്തിക്കുന്ന ഓഹരികൾ ബജറ്റ് പ്രഖ്യാപനത്തടെയാണ് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് നിലവാരമായ 48.20 രൂപയിലെത്തിയത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കൂടിയാണിത്.

വില ഉയരാനുള്ള കാരണം
ബജറ്റ് നിർദ്ദേശങ്ങളിൽ കമ്പനിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളാണ് സുസ്ലോൺ ഓഹരി വിലയെ സ്വാധീനിച്ചത് എന്നാണ് ഓഹരി വിപണി വിദഗ്ധരുടെ അഭിപ്രായപ്പെടുന്നത്. ഗ്രീൻ എനർജി കമ്പനികൾക്ക്, പ്രത്യേകിച്ച് കാറ്റിൽ നിന്നുള്ള ഊർജ്ജം കൈകാര്യം ചെയ്യുന്ന കമ്പനികൾക്ക് നേട്ടമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായിട്ടുണ്ട്. സുസ്ലോൺ എനർജി ഈ സെഗ്‌മെൻ്റിൽ ഇടപാടുകൾ നടത്തുന്നതിനാൽ ബജറ്റ് നിർദ്ദേശങ്ങൾ കമ്പനിക്ക് നേട്ടങ്ങൾ വിപണി പ്രതീക്ഷിക്കുന്നുവെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രതീക്ഷിച്ചതുപോലെ ഗ്രീൻ എനർജിക്ക് ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ഗ്യാപ്പ് ഫണ്ടിംഗിലൂടെ ഓഫ്‌ഷോർ കാറ്റാടി ഊർജ്ജ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയതിനാലാണ് സുസ്ലോൺ ഓഹരി വിലയും ഉയർന്നതെന്ന് ഗ്രീൻ പോർട്ട്‌ഫോളിയോയുടെ സ്ഥാപകനും ഫണ്ട് മാനേജറുമായ ദിവ്യം ശർമ്മ പറഞ്ഞു.
ഓഹരി ശ്രദ്ധാകേന്ദ്രം
തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലും അപ്പർ സർക്യൂട്ടിലുമെത്തുന്നത്. ബുധനാഴ്ച പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വില 46.01 രൂപയിലേക്ക് എത്തിയിരുന്നു. നിക്ഷേപകരുടെ പണം പലമടങ്ങ് വർധിപ്പിച്ച ഓഹരിയാണ് സുസ്ലോൺ എനർജി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 423.91ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. 6.95 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. ഒരു മാസത്തിനിടെ 25.19 ശതമാനം റിട്ടേൺ നൽകിയ ഓഹരി മൂന്ന് മാസത്തിനിടെ 53.99 ശതമാനം ഉയർന്നു.
സാമ്പത്തികം
കഴിഞ്ഞ ദിവസം സുസ്ലോൺ എനർജി 2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം പുറത്തുവിട്ടിരുന്നു. കമ്പനിയുടെ ഏകീകൃത അറ്റാദായം കുത്തനെ ഉയർന്നിട്ടുണ്ട്. 2023 ഡിസംബറിലെ പാദ ലാഭത്തിൽ 159.11 ശതമാനം വർധനവാണ് വാർഷികാടിസ്ഥാനത്തിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 78.36 കോടി രൂപ ലാഭം രേഖപ്പെടുത്തിയ കമ്പനിയുടെ ലാഭം ഇപ്രാവശ്യം 203.04 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തന വരുമാനം മൂന്നാം പാദത്തിൽ 7.17 ശതമാനം ഉയർന്ന് 1,552.91 കോടി രൂപയിൽ എത്തി.
ലക്ഷ്യവില
സുസ്ലോൺ ഓഹരിയുടെ ചാർട്ട് പാറ്റേണിൽ സുസ്‌ലോൺ ഓഹരികൾ പോസിറ്റീവായി തുടരുകയാണ് ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറഞ്ഞു. പോർട്ട്‌ഫോളിയോയിൽ സുസ്‌ലോൺ ഓഹരികൾ ഉള്ളവർക്ക് ഓഹരി കൈവശം വെയ്ക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. സുസ്ലോൺ ഓഹരി വില ഹ്രസ്വകാലത്തേക്ക് 55- 60 രൂപയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഓഹരിക്ക് 45 രൂപ സ്റ്റോപ്പ്‍ലോസ് നിലനിർത്തണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
