ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കാനും ഉയർന്ന ഓഹരി വില കുറയ്ക്കാനുമാണ് കമ്പനികൾ ഓഹരി വിഭജനം നടത്താറുള്ളത്. ഈയിടെ ഓഹരി വിഭജനം പ്രഖ്യാപിച്ച പൊതുമേഖലാ കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. മികച്ച തുക ലാഭവിഹിതം നൽകുന്ന കമ്പനിയുടെ ഓഹരികൾ കയ്യിലുള്ളവർക്ക് ഓഹരികൾ ഇരട്ടിക്കുന്നതിനൊപ്പം ഓഹരികൾ വാങ്ങാനൊരുങ്ങുന്നവർക്ക് വില കുറവിൽ ഓഹരി ലഭിക്കാനുള്ള അവസരവുമാണ് മുന്നിൽ.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. മിനിരത്ന പദവിയുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ കപ്പൽ നിർമ്മാണ, കപ്പൽ അറ്റകുറ്റപ്പണി വ്യവസായത്തിലെ മുൻനിര കമ്പനിയാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡ്- ഓഹരി വിഭജനം
പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ബോർഡ് 2:1 എന്ന അനുപാതത്തിലുള്ള ഓഹരി വിഭജനത്തിനാണ് അംഗീകാരം നൽകിയത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കപ്പെടുമെന്നാണ് ഇതിനർഥം. അതായത് പോർട്ട്ഫോളിയോയിൽ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഒരു ഓഹരി കയ്യിലുള്ളവരാണെങ്കിൽ രണ്ട് ഇക്വിറ്റി ഓഹരികൾ ലഭിക്കും.

ഓഹരി വിഭജനം റെക്കോർഡ് തീയതി
ഓഹരി വിഭജനത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി കമ്പനി നിശ്ചയിച്ചിട്ടുണ്ട്. കമ്പനിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം 2024 ജനുവരി 10 ബുധനാഴ്ചയാണ് ഓഹരി വിഭജനത്തിനുള്ള റെക്കോഡ് തീയതി. അതായത് റെക്കോർഡ് തീയതിയിൽ കമ്പനി റെക്കോർഡിൽ പേരുള്ള നിക്ഷേപകർക്ക് ഓഹരി വിഭജനത്തിന്റെ ഗുണം ലഭിക്കും.
ഓഹരി വിഭജനം എന്തിന്
ഒരു ലിസ്‌റ്റഡ് കമ്പനി ഓരോ ഇക്വിറ്റി ഓഹരിയുടെയും മുഖവില ഉപ-വിഭജിക്കുന്ന കോർപ്പറേറ്റ് നടപടിയാണ് ഓഹരി വിഭജനം. ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കയും ഓഹരി വില കുറയ്ക്കുകയുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യംവെയ്ക്കുന്നത്. ഓഹരി വിഭജനം കമ്പനിയുടെ വിപണി മൂല്യത്തെ ബാധിക്കില്ല.
ഓഹരി വിഭജനത്തിന് അനുപാതിമായി ഓഹരി വില ക്രമീകരിക്കും. തൽഫലമായി ചെറുകിട നിക്ഷേപകർക്ക് താങ്ങാവുന്ന തരത്തിലേക്ക് ഓഹരി വില എത്തും. വിപണിയിലെ മൊത്തം ഇക്വിറ്റി ഷെയറുകളുടെ എണ്ണം ഉയരുന്നതിനാൽ കമ്പനിയുടെ ലിക്വിഡിറ്റിയും ഉയരും.
ഓഹരി പ്രകടനം
2023 ൽ മികച്ച പ്രകടനം നടത്തിയ ഓഹരി കഴിഞ്ഞ 6 മാസത്തിനിടെ തന്നെ 140 ശതമാനം വളർന്ന് മൾട്ടിബാഗർ റിട്ടേൺ നൽകി. 2023 ൽ 153.43 ശതമാനാമണ് ഓഹരിയുടെ റിട്ടേൺ. 2 വർഷത്തിനിടെ 292 ശതമാനം റിട്ടേണും ഓഹരി നൽകി. 17,805 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 1,409 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 411 രൂപയുമാണ്.
സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 61 ശതമാനം വര്‍ധിച്ച് 181.52 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 112.79 കോടി രൂപയാണ് കമ്പനിയുടെ അറ്റദായം. സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 48 ശതമാനം വര്‍ധിച്ച് 1,011.71 കോടിരൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ 683.18 കോടി രൂപയായിരുന്നു വരുമാനം. ഇബിഐടിഡിഎ 41.2 ശതമാനം ഉയര്‍ന്ന് 191.2 കോടി രൂപയായി.
ലാഭവിഹിതം
2023 ൽ മൂന്ന് തവണയാണ് കമ്പനി ലാഭവിഹിതം നൽകിയത്. നവംബറിൽ 8 രൂപയും സെപ്റ്റംബറിൽ 3 രൂപയും ഫെബ്രുവരിയിൽ 7 രൂപയും കമ്പനി ലാഭവിഹിതം നൽകി. 12മാസത്തിനിടെ 18 രൂപയാണ് കമ്പനിയുടെ ലാഭവിഹിതം. നിലവിലെ 1353.95 രൂപ പ്രകാരം 1.33 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം



Click it and Unblock the Notifications