തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ വിപണികൾ നേട്ടം തുടരുന്ന കാഴ്ചയാണ് കണ്ടത്. ജിഡിപിയിലെ പോസിറ്റീവ് റിവിഷനും 2024 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ കണക്കുകളും സഹിതം റിസർവ് ബാങ്ക് നിരക്ക് വർധന താൽക്കാലികമായി നിർത്തിയതും വിപണിയെ പോസ്റ്റീവാക്കി.
പാദഫലങ്ങളും വരുന്ന ദിവസങ്ങളിൽ പ്രധാനമാകും. സെൻസെക്‌സ് 13.54 പോയിന്റ് ഉയർന്ന് 59,846.51ലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 60,109.11 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തിലും സെൻസെക്സ് എത്തി. നിഫ്റ്റി 24.90 പോയിന്റ് ഉയർന്ന് 17,624.05 ൽ വ്യാപാരം അവസാനിച്ചു.
ടാറ്റ മോട്ടോഴ്‌സ് 5.4 ശതമാനം നേട്ടത്തിലാണ്. വിപ്രോ, പവർ ഗ്രിഡ്, എൽ ആൻഡ് ടി, എം ആൻഡ് എം എന്നിവ 1.5 ശതമാനം മുതൽ 2 ശതമാനം വരെ ഉയർന്നു. വിപണി കുതിക്കുമ്പോൾ സമീപ ഭാവിയിൽ 31 ശതമാനം വരെ നേട്ടം തരാൻ സാധിക്കുന്ന 5 ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ നിർദ്ദേശിക്കുന്നുണ്ട്.

ഐസിഐസിഐ ബാങ്ക്
ഇന്ത്യയിലെ വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് ഐസിഐസിഐ ബാങ്ക്. രാജ്യത്ത് 2533 ശാഖകളും 6800 എടിഎമ്മുകളും ഉള്ള ബാങ്കാണിത്. ലൈഫ് ഇൻഷൂറൻസ്, ജനറൽ ഇൻഷൂറൻസ്, ബ്രോക്കറേജ്, ഹൗസിംഗ് ഫിനാൻസ് കമ്പനി എന്നിങ്ങനെ വിവിധ കമ്പനികളും ഗ്രൂപ്പിന് കീഴിലുണ്ട്.
ഐസിഐസിഐ ഓഹരികൾ നിലവിലെ വിലയിൽ വാങ്ങിയാൽ 31 ശതമാനം നേട്ടമുണ്ടാക്കാം എന്നാണ് മോത്തിലാൽ ഓസ്വാളിന്റെ നിർദ്ദേശം. തിങ്കളാഴ്ച 867.40 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ലക്ഷ്യവില 1,150 രൂപയാണ്.
കോൾ ഇന്ത്യ
പൊതുമേഖലാ കമ്പനിയായ കോൾ ഇന്ത്യ 275 രൂപ ലക്ഷ്യവിലയിൽ വാങ്ങാനാണ് മോത്തിലാൽ ഒസ്വാൾ നിർദ്ദേശിക്കുന്നത്. ശക്തമായ ആഭ്യന്തര ഡിമാൻഡ്, 1 ബില്യൺ ടണ്ണിന്റെ ഉത്പ്പാദനം, മെച്ചപ്പെട്ട ഇ-ലേല പ്രക്രിയ എന്നിവ സമീപകാലത്ത് ശക്തമായ പ്രകടനം നടത്താൻ സഹായകമാണെന്നാണ് ബ്രോക്കറേജിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച 222 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 24 ശതമാനം നേട്ടമാണ് ഈ വിലയിൽ വാങ്ങിയാൽ ലഭിക്കുക.
ടാറ്റ മോട്ടോഴ്സ്
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സിന് 540 രൂപയാണ് മോത്തിലാൽ ഓസ്വാൾ ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്. കമ്പനിയുടെ മൂന്ന് ബിസിനസുകളും വീണ്ടെടുക്കൽ മോഡിലാണ്. ഇന്ത്യയിലെ പാസഞ്ചർ വാഹന, വാണിജ്യ വാഹന ബിസിനസും ജാഗ്വാർ ലാൻഡ് റോവറിന്റെ വില്പനയും മുന്നേറുകയാണ്.

വാഹന വില്പനയിൽ 10 ശതമാനത്തോളം വർധനവ് എന്ന വാർത്ത ടാറ്റാ മോട്ടോഴ്സ് ഓഹരിയിൽ കുതിപ്പുണ്ടാക്കി. തിങ്കളാഴ്ച് 7 ശതമാനം വരെ ഉയർന്ന് 490 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇപ്പോൾ വാങ്ങിയാൽ 23 ശതമാനം നേട്ടമുണ്ടാക്കാം.
സൺ ഫാർമ
ലോകത്തിലെ നാലാമത്തെ വലിയ സ്‌പെഷ്യാലിറ്റി ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൺ ഫാർമ. നൂറിലധി രാജ്യങ്ങളിൽ കമ്പനിക്ക് വിതരണമുണ്ട്. 5 ഭൂഖണ്ഡങ്ങളിലായി 40-ലധികം ഉത്പ്പാദന കേന്ദ്രങ്ങങ്ങളും കമ്പനിക്കുണ്ട്. 1008 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരികൾ വാങ്ങിയാൽ 21 ശതമാനം വളർച്ചയാണ് മോത്തിലാൽ ഓസ്വാൾ പറയുന്നത്. ലക്ഷ്യവില 1,220 രൂപ.
ടൈറ്റാൻ
ജെംസ് ആൻഡ് ജുവലറി സെക്ടറിൽ പ്രവർത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടൈറ്റാൻ. ആഭരണങ്ങൾ, വാച്ചുകൾ, വിലയേറിയതും അമൂല്യവുമായ കല്ലുകൾ, കണ്ണടകൾ എന്നിവയിൽ നിന്നാണ് കമ്പനിക്ക് പ്രധാന വരുമാനം ലഭിക്കുന്നത്. കമ്പനിയുടെ വരുമാന വളർച്ച സാധ്യത ഉയർന്നതാണെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു. 2,583.70 രൂപയിലാണ് ടൈറ്റാൻ ഓഹരികൾ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 3070 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാനാണ് മോത്തിലാൽ ഓസ്വാളിന്റെ നിർദ്ദേശം. 20 ശതമാനം നേട്ടമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ



Click it and Unblock the Notifications