വിപണിയിൽ ശക്തമായ റാലി തുടരുന്ന കാഴ്ചയാണ് കഴിഞ്ഞാഴ്ച കണ്ടത്. തിങ്കളാഴ്ച ലാഭമെടുപ്പിൽ വിപണി ചെറിയ ഇടിവ് നേരിട്ടു. മികച്ച ഓഹരികൾക്ക് മുന്നേറ്റ സാധ്യത ഇപ്പോഴും വിപണിയിലുണ്ട്. ഇത്തരത്തിൽ ടാറ്റ ഗ്രൂപ്പിൽ നിന്നുള്ളൊരു ഓഹരിയിലാണ് ബ്രോക്കറേജുകൾ കണ്ണ് വെച്ചിട്ടുള്ളത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എഫ്എംസിജി കമ്പനിയായ ടാറ്റ കൺമ്യൂമർ പ്രൊഡക്ട്സ് ഓഹരികൾ 1,000 രൂപ കടക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിന്റെ വിലയിരുത്തൽ.
സാഹചര്യം അനുകൂലം
ലോകത്തിലെ രണ്ടാമത്തെ തേയില നിർമാതാക്കളും വിതരണക്കാരുമാണ് ടാറ്റ കൺമ്യൂമർ പ്രൊഡക്ട്സ്. ടാറ്റ ടീ, ടെറ്റ്ലി, കണ്ണൻ ദേവൻ, ചക്ര ഗോൾഡ്, ജെമിനി എന്നിങ്ങനെ 5 ബ്രാൻഡുകൾ കമ്പനിക്ക് കീഴിലുണ്ട്. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടാറ്റ കോഫി, ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ്‌സ് എന്നിവ ഉൾപ്പെടുന്ന ടാറ്റയുടെ ഉപഭോക്തൃ ബിസിനസ് ഒന്നാകുന്നതിനുള്ള നടപടികൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.
ലയനത്തിന്റെ ഭാഗമായി ഓഹരി ഉടമകൾക്ക് ഓഹരികൾ അനുവദിക്കുന്നതിനുള്ള റെക്കോർഡ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ടാറ്റ കൺസ്യൂമർ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്റ്റ്സ് (ടിസിപിഎൽ) ഓഹരികൾ വാങ്ങാനാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്.

ലയനം ഇങ്ങനെ
ടാറ്റ കോഫിയുടെ പ്ലാന്റേഷൻ ബിസിനസ് ടാറ്റ കൺസ്യൂമർ പ്രൊഡക്ടറ്റിന്റെ സബ്സിഡിയറിയായ ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ്‌സിൽ ലയിപ്പിക്കും. ഇതിന് പകരമായി ടാറ്റ കോഫി ഓഹരി ഉടമകൾക്ക് കയ്യിലുള്ള ഓരോ 22 ഇക്വിറ്റി ഓഹരികൾക്കും 1 ടിസിപിഎൽ ഓഹരി നൽകും. ശേഷം ബാക്കി ബിസിനസ് ടാറ്റ കൺസ്യൂമർ പ്രൊഡക്ടറ്റ്സിൽ ലയിപ്പിക്കും.
ടാറ്റ കോഫിയിൽ കൈവശം വച്ചിരിക്കുന്ന ഓരോ 55 ഇക്വിറ്റി ഓഹരികൾക്കും ടിസിപിഎല്ലിന്റെ 14 ഓഹരികൾ അനുവദിക്കും. 1:22, 14:55 എന്നി അനുപാതത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് കമ്പനിയുടെ ലയനം. നിലവിലുള്ള ടാറ്റ കോഫി ഓഹരിയുടമകൾ ലയനത്തിനുള്ള റെക്കോർഡ് തീയതി വരെ ഓഹരികൾ കയ്യിൽ വെച്ചാൽ ഓരോ 10 ഓഹരിക്കും ടിസിപിഎല്ലിന്റെ 3 ഓഹരികൾ ലഭിക്കും.
ഓഹരി വില
തിങ്കളാഴ്ച 0.52 ശതമാനം നഷ്ടത്തിൽ 949.70 രൂപയിലാണ് ടാറ്റ കൺസ്യൂമർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 963 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 686.60 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. 2023 ൽ 23.83 ശതമാനം റിട്ടേണാണ് ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നൽകിയിട്ടുള്ളത്. ഒരു വർഷത്തിനിടെ 18.48 ശതമാനമാണ് ഓഹരി വില ഉയർന്നത്. 88,228 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം.
ഓഹരി പങ്കാളിത്തം
ടാറ്റ കൺസ്യൂമർ പ്രൊഡക്ടസിന്റെ 34.42 ശതമാനം ഓഹരികളും പ്രൊമോട്ടർമാരായ ടാറ്റ ഗ്രൂപ്പിന് കീഴിലാണ്. ഉയർന്ന വിദേശ നിക്ഷേപ പങ്കാളിത്തമുള്ള കമ്പനിയിൽ 25.27 ശതമാനം ഓഹരികൾ ഇവരുടെ പക്കലാണ്. 16.89 ശതമാനം ഓഹരികൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 23.42 ശതമാനം ഓഹരികൾ റീട്ടെയിൽ നിക്ഷേപകരും ഹോൾഡ് ചെയ്യുന്നു.
ഓഹരി വാങ്ങാമെന്ന് മോത്തിലാൽ ഓസ്വാൾ
ഡിസംബർ 15 നുള്ള മോത്തിലാൽ ഓസ്വാളിന്റെ ഏറ്റവും പുതിയ റിസർച്ച് റിപ്പോർട്ട് പ്രകാരം ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സിന് ബ്രോക്കറേജ് ബൈ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ പോർട്ട്‌ഫോളിയോയുടെ ഒരു പ്രധാന ഉൽപന്നവും അവിഭാജ്യ ഘടകവുമാണ് തേയിലയെന്നും 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം ഏകീകൃത വരുമാനത്തിന്റെ 32 ശതമാനം തേയില ബിസിനസിൽ നിന്നാണെന്നും ബ്രോക്കറേജ് വിശകലനം ചെയ്യുന്നു.
വിതരണ ശൃംഖലയുടെ വിപുലീകരണത്തിലൂടെയും ബ്രാൻഡുകൾ ശക്തിപ്പെടുത്തുന്നതിലൂടെയും കമ്പനിക്ക് വളർച്ച സാധ്യതയുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ സെക്കൻഡ് ഹാഫിൽ ബ്രോക്കറേജ് 5 ശതമാനം വോളിയം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2023-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം, ഇബിഐടിഡിഎ, നികുതി കഴിഞ്ഞുള്ള ലാഭം എന്നിവയിൽ 10%, 15%, 22% എന്നിങ്ങനെയാണ് ബ്രോക്കറേജ് വളർച്ച സാധ്യത കാണുന്നത്. ഇതുപ്രകാരം ഓഹരിക്ക് 1,110 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications