കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്.
ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.
സ്റ്റാര്‍ ഹൗസിങ് ഫൈനാന്‍സ്
ഭവന വായ്പ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് സ്റ്റാര്‍ ഹൗസിങ് ഫൈനാന്‍സ് (BSE : 539017). 2005-ലാണ് ആരംഭം. താഴ്ന്ന വരുമാനമുള്ള വിഭാഗക്കാരെ കേന്ദ്രീകരിച്ചാണ് വായ്പാ സേവനങ്ങള്‍ നല്‍കുന്നത്. പ്രധാന് മന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ പ്രാഥമിക വായ്പാ സ്ഥാപനം എന്ന നിലയിലാണ് പ്രവര്‍ത്തനം. നിലവില്‍ രാജസ്ഥാന്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ സാന്നിധ്യമുള്ളത്.
ഓഹരി വിശദാംശം
നിലവില്‍ 376 കോടിയാണ് സ്റ്റാര്‍ ഹൗസിങ് ഫൈനാന്‍സ് കമ്പനിയുടെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 34.83 രൂപ നിരക്കിലാണ്. ഭവന വായ്പ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഹരികളുടെ ശരാശരി പിഇ അനുപാതം 25 നിലവാരത്തിലായിരിക്കുമ്പോള്‍ സ്റ്റാര്‍ ഹൗസിങ് ഫൈനാന്സിന്റേത് 107 മടങ്ങിലാണെന്നത് ന്യൂനതയാണ്. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 8 കോടിയും അറ്റാദായം 2 കോടിയുമായി രേഖപ്പെടുത്തുന്നു. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.10 ശതമാനമാണ്.
സ്റ്റാര്‍ ഹൗസിങ് ഫൈനാന്‍സ് കമ്പനിയുടെ ആകെ ഓഹരികളില്‍ 36 ശതമാനം മാത്രമാണ് പ്രമോട്ടറുടെ കൈവശമുള്ളത്. ബാക്കിയുള്ള 64 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. അതേസമയം സ്റ്റാര്‍ ഹൗസിങ് ഫൈനാന്‍സ് ഓഹരിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനവും 3 മാസത്തിനിടെ 38 ശതമാനം മുന്നേറ്റവും രേഖപ്പെടുത്തി.
ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 140 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. 52 ആഴ്ച കാലയളവില്‍ സ്റ്റാര്‍ ഹൗസിങ് ഫൈനാന്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 218 രൂപയും താഴ്ന്ന വില 80 രൂപയുമാണ്. ചൊവ്വാഴ്ച 207 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ബോണസും സ്പ്ലിറ്റും
ഇന്നു ചേര്‍ന്ന സ്റ്റാര്‍ ഹൗസിങ് ഫൈനാന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനവും ബോണസ് ഷെയറും പ്രഖ്യാപിച്ചത്. ഇതുപ്രകാരം നിലവില്‍ 10 രൂപ മുഖവിലയുള്ള 1 ഓഹരി 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും.
ഇതിനോടൊപ്പം 1:1 അനുപാതത്തില്‍ ബോണസ് ഓഹരികളും നല്‍കും. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഓരോ ഓഹരി കൂടി നല്‍കുമെന്ന് സാരം. അതേസമയം ഈ രണ്ട് നടപടികള്‍ക്കുമുള്ള റെക്കോഡ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
