ഒറ്റയടിക്ക് ബോണസ് ഓഹരിയും സ്റ്റോക്ക് സ്പ്ലിറ്റും; മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയില്‍ കുതിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.

പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്.

ലിക്വിഡിറ്റി

ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.

എക്‌സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ

എക്‌സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ

പൊതു വ്യാപാരത്തിലും ഐടി/ ബിപിഒ സേവനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് എക്‌സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ ലിമിറ്റഡ്. വിവിധ മേഖലകളിലേക്കുള്ള ചെലവു കുറഞ്ഞ കോള്‍ സെന്റര്‍ സേവന പ്രവര്‍ത്തനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിലവില്‍ 87 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 17.91 രൂപ നിരക്കിലാണ്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം എക്‌സല്‍ റിയാല്‍റ്റിയുടെ (BSE: 533090, NSE : EXCEL) വരുമാനം 8 കോടിയും അറ്റനഷ്ടം 3 കോടിയുമാണ്.

Also Read: 10 രൂപയില്‍ നിന്നും 4,725-ലേക്ക്; 1 ലക്ഷം 9.44 കോടിയാക്കിയ വിജയ് കേദിയ ഓഹരി; ക്ഷമയല്ലോ സമ്പാദ്യം!Also Read: 10 രൂപയില്‍ നിന്നും 4,725-ലേക്ക്; 1 ലക്ഷം 9.44 കോടിയാക്കിയ വിജയ് കേദിയ ഓഹരി; ക്ഷമയല്ലോ സമ്പാദ്യം!

കമ്പനി

കമ്പനിയുടെ 50.12 ശതമാനം ഓഹരികള്‍ പ്രമോട്ടറുടെ കൈവശവും ബാക്കി 49.88 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ കൈവശവുമാണ്. അതേസമയം എക്‌സല്‍ റിയാല്‍റ്റിയുടെ ഓഹരികളില്‍ ഒരാഴ്ചയ്ക്കിടെ 15 ശതമാനവും കഴിഞ്ഞ 3 മാസത്തിനിടെ 45 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 171 ശതമാനവും മൂന്ന് വര്‍ഷത്തിനിടെ 750 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 13.30 രൂപയും താഴ്ന്ന വില 2.55 രൂപയുമാണ്. തിങ്കളാഴ്ച രാവിലെ എക്‌സല്‍ റിയാല്‍റ്റി ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 9.35 രൂപയിലാണ് തുടരുന്നത്.

ബോണസും സ്പ്ലിറ്റും

ബോണസും സ്പ്ലിറ്റും

കഴിഞ്ഞയാഴ്ച ചേര്‍ന്ന എക്‌സല്‍ റിയാല്‍റ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനവും ബോണസ് ഇഷ്യൂവും പ്രഖ്യാപിച്ചത്. ഇതുപ്രകാരം ആദ്യം ഓഹരി വിഭജനം നടത്തിയിട്ടാവും ബോണസ് ഓഹരി അനുവദിക്കുക. ഇതില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുടേതായി വിഭജിക്കാനാണ് തീരുമാനം.

തുടര്‍ന്ന് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കും. അതായത് 2 രൂപ മുഖവിലയിലുളള രണ്ട് ഓഹരിക്ക് വീതം ഓരോ ഓഹരി അധികമായി നല്‍കും. ഇതിനുള്ള റെക്കോഡ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.

എങ്ങനെ പ്രതിഫലിക്കും ?

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. സമാനമായി ഓഹരി വിഭജനം നടത്തുമ്പോഴും ഓഹരിയുടെ വില ആദ്യം ആനുപാതികമായി കുറയും. അതുപോലെ ഓഹരിയുടെ മുഖവിലയും കുറവു വരും. എന്നാല്‍ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം കൂടുകയും ചെയ്യും.

Also Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാAlso Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. അതേസമയം ഓഹരി വിഭജനം മുഖേന കയ്യിലുള്ള ആകെ ഓഹരികള്‍ വര്‍ധിക്കുമെങ്കിലും ആനുപാതികമായി മുഖവിലയും കുറഞ്ഞതിനാല്‍ ഫലത്തില്‍ ഡിവിഡന്റ് വര്‍ധനയുണ്ടാകില്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Penny Stock: Announces Bonus Issue And Stock Split In Last Director Board Meeting Check Details

Multibagger Penny Stock: Announces Bonus Issue And Stock Split In Last Director Board Meeting Check Details
Story first published: Monday, August 8, 2022, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X