സമീപ കാലത്ത് റെയില്‍വെ ഓഹരികളുടെ പ്രകടനം നോക്കിയാല്‍ മിക്കവയും മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയതായി കാണാം. ഇന്ത്യന്‍ റെയില്‍വെയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പ്രധാന ഗുണഭോക്താക്കളാണെന്നതിനാലാണ് റെയില്‍വെ ഓഹരികളുടെ ഈ മുന്നേറ്റം. ഇത്തരത്തിലൊരു ഓഹരിയാണ് ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനീയറിംഗ്. 2 വര്‍ഷത്തിനിടെ 363 ശതമാനം റിട്ടേണാണ് ഓഹരി നല്‍കിയത്. വെള്ളിയാഴ്ച 131.15 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തിൽ ഓഹരി വാങ്ങുന്നത് നേട്ടമാണോ എന്ന് നോക്കാം.
ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ്
റെയില്‍വെയുടെ ചരക്ക് വാഹനങ്ങള്‍, ലോക്കോ ഘടകങ്ങള്‍, ഹൈഡ്രോ-മെക്കാനിക്കല്‍ ഉപകരണങ്ങള്‍, സ്റ്റീല്‍ കാസ്റ്റിംഗ്, റെയിൽ പാലങ്ങള്‍ക്കുള്ള സ്റ്റീല്‍ ഗ്രിഡ് തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനിയാണ് ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ്. റെയില്‍വെ ട്രാക്ക്, സിഗ്‌ന ടെലികമ്മ്യൂണിക്കേഷന്‍ പ്രൊജക്ട്‌സ്, റെയില്‍ ഇലക്ട്രിഫിക്കേഷന്‍, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ തുടങ്ങിയ ബിസിനസും കമ്പനിക്കുണ്ട്.
ബേലൂർ എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്‌സ്മാകോ ട്രാൻസ്‌ട്രാക്ക് പ്രൈവറ്റ് ലിമിറ്റഡ്, ടെക്‌സ്മാകോ റെയിൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്‌സ്മാകോ റെയിൽ ഇലക്‌ട്രിഫിക്കേഷൻ ലിമിറ്റഡ്, ടെക്‌സ്മാകോ എൻജിനീയറിംഗ് ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സബ്സിഡിയറികളാണ്.

ഓഹരി പ്രകടനം
2021 ഓഗസ്റ്റ് 24 ന് 29.15 രൂപയിലുണ്ടായിരുന്ന ഓഹരി 2023 ഓഗസ്റ്റ് 25 ന് 134.80 രൂപ എന്ന നിലവാരത്തിലെത്തിയിരുന്നു. 2 വർഷത്തിനിടെ ലഭിച്ചത് 363 ശതമാനം റിട്ടേൺ. അതായത്, 2021 ല്‍ 1 ലക്ഷം രൂപ ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കില്‍ 4.62 ലക്ഷം രൂപയാകുമായിരുന്നു ഇന്നത്തെ മൂല്യം.
ടെക്‌സ്മാകോ റെയിൽ ഓഹരികളുടെ 52 ആഴ്ചയിലെ ഉയർന്ന വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ 134.80 രൂപയാണ്. 36.70 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. 1 വർഷത്തിനിടെ 172.10 ശതമാനം റിട്ടേൺ ഓഹരി നൽകി.
ടെക്നിക്കൽ
ഓഹരിയുടെ ടെക്നിക്കൽസ് പരിശോധിച്ചാൽ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ് (ആർഎസ്ഐ) 76.1 ആണ്. ഇത് ഓഹരി ഓവർബോട്ട് സോണിലാണ് വ്യാപാരം നടക്കുന്നതെന്ന സൂചന നൽകുന്നു. 1.2 ആണ് ടെക്‌സ്മാകോ റെയിൽ ഓഹരിയുടെ ബീറ്റ. ഒരു വർഷത്തിൽ ഉയർന്ന ചാഞ്ചാട്ടത്തെ ഇത് സൂചിപ്പിക്കുന്നു. അതേസമയം ടെക്‌സ്മാകോ റെയിൽ ഓഹരികൾ 5, 20, 50, 100, 200 ദിവസ മൂവിംഗ് ആവറേജിനേക്കാൾ മുകളിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.
ഓഹരി വാങ്ങാമോ?
കഴിഞ്ഞ 3-4 മാസങ്ങളിലായി ഈ ഓഹരിയിൽ മികച്ച റാലി നടന്നതായി പ്രഭുദാസ് ലില്ലാധർ ടെക്നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറഞ്ഞു. 116 രൂപയിൽ നിന്ന് ബ്രേക്കൗട്ട് നടന്നിരിക്കുന്നു. 140-155 ലെവലുകളാണ് അടുത്ത ലക്ഷ്യമാണ് കാണുന്നത്. ഓഹരിക്ക് 116-118 സോണിൽ സപ്പോർട്ട് എടുക്കാൻ സാധിച്ചാൽ ഓഹരിവില അടുത്ത ദിവസങ്ങളിലും ഉയരുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
അതേസമയം ഓഹരി കയ്യിലുള്ള നിക്ഷേപകർ ലാഭമെടുക്കാം എന്നാണ് ടിപ്‌സ് ടു ട്രേഡിലെ അഭിജിത്തിന്റെ നിരീക്ഷണം. ഡെയിലി ചാർട്ട് പരിശോധിക്കുമ്പോൾ ഓങരി ഓവര്‍ബോട്ട് സോണിലാണെന്ന് കാണാം. ഓഹരിക്ക് 135 രൂപ, 142 രൂപ നിലവാരത്തില്‍ ശക്തമായ പ്രതിരോധമുണ്ട്. നിലവിലെ നിലയില്‍ നിക്ഷേപകര്‍ക്ക് ലാഭമെടുക്കാം. 125 രൂപ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഓഹരി 109.7 യിലേക്ക് ഇടിയാമെന്നും അദ്ദേഹം വിശദമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications