കമ്പനികളുടെ കോർപ്പറേറ്റ് നടപടികളിലൊന്നാണ് ബോണസ് ഓഹരി. കമ്പനികൾ ബിസിനസിൽ നിന്നുണ്ടാക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് നിക്ഷേപകരുമായി പങ്കിടാനാണ് പൊതുവെ ലാഭവിഹിതവും ബോണസ് ഓഹരികളും പ്രഖ്യാപിക്കുന്നത്. പണമായി ലാഭവിഹിതം നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സൗജന്യ ഓഹരികൾ നൽകുന്നതിനായി കമ്പനികൾ ബോണസ് ഓഹരികൾ പ്രഖ്യാപിക്കുന്നത്.
സ്മോൾകാപ് ഐടി കമ്പനിയായ ആൽഫലോജിക് ടെക്‌സിസ് ലിമിറ്റഡാണ് ബോണസ് ഇഷ്യു പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വർഷത്തിനിടെ ഓഹരി ഉടമകൾക്ക് 112 ശതമാനം മൾട്ടിബാഗർ റിട്ടേൺ സമ്മാനിച്ച ഓഹരി കൂടിയാണ് ആൽഫലോഗിക് ടെക്സിസ്. 1:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികൾ നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി നേരത്തെ ഡിസംബർ 15 ആയിരുന്നു. ഈ തീയതിയിലും കമ്പനി മാറ്റം വരുത്തി.
ആൽഫലോജിക് ടെക്‌സിസ്
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ് ആൽഫലോജിക് ടെക്സിസ്. ഐടി, കൺസൾട്ടിംഗ് സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രെഡിക്റ്റീവ് അനലിറ്റിക്‌സ്, ഡാറ്റ വെയർഹൗസിംഗ് ആൻഡ് ബിഐ, ക്ലൗഡ് കൺസൾട്ടിംഗ്, വെബ്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് തുടങ്ങിയ കമ്പനിയുടെ ബിസിനസിൽ ഉൾപ്പെടുന്നു. 292 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ആസ്ഥാനം പൂനെയാണ്.

ബോണസ് ഓഹരി
2023 നവംബർ 7 ന് ചേർന്ന ആൽഫലോജിക് ടെക്‌സിസിന്റെ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് കമ്പനി ബോണസ് ഇഷ്യുവിന് അംഗീകാരം നൽകിയത്. 1:3 എന്ന അനുപാതത്തിലാണ് ബോണസ് ഷെയർ ഇഷ്യൂ ചെയ്യുന്നത്. അതായത് ആൽഫലോജിക് ടെക്‌സിസിന്റെ 5 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികൾ കയ്യിലുള്ളവർക്ക് 5 രൂപ മുഖവിലയുള്ള ഒരു ഓഹരി സൗജന്യമായിലഭിക്കും. 30 ഓഹരികൾ കയ്യിലുള്ളവർക്ക് 10 എണ്ണം സൗജന്യമായി സ്വന്തമാക്കാം.
നേരത്തെ ബോണസ് ഇഷ്യുവിനുള്ള റെക്കോർഡ് തീയതിയായി ഡിസംബർ 15 വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ബോണസ് ഇഷ്യു അംഗീകാരം സംബന്ധിച്ച് സാങ്കേതിക പ്രശ്നം നിലനിൽക്കുന്നതിനാൽ റെക്കോർഡ് തീയതി ഡിസംബർ 22 വെള്ളിയാഴ്ചയിലേക്ക് മാറ്റുന്നതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി. അതായത് ഡിസംബർ 22 ന് ആൽഫലോജിക് ടെക്‌സിസിന്റെ ഓഹരികൾ കയ്യിലുള്ള നിക്ഷേപകർക്ക് ബോണസ് ഓഹരി ലഭിക്കും.
ഓഹരി പ്രകടനം
ആല്‍ഫലോജിക് ടെക്സിസ് ഓഹരികള്‍ ബുധനാഴ്ച 2 ശതമാനം ഉയര്‍ന്ന് 83.18 രൂപയിലാണ് ക്ലോസ് ചെയ്തത്. 2023ല്‍ ഓഹരികള്‍ 118 ശതമാനത്തിന്റെ റിട്ടേണാണ് ഇതുവരെ നല്‍കിയത്. ഒരു വര്‍ഷത്തിനിടെ117.18ശതമാനം ഉയര്‍ന്ന ഓഹരികള്‍ 3 മാസ കാലയളവിനിടെ 44.91 ശതമാനവും ഉയര്‍ന്നു. 83.18 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില. 25.03 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന നിലവാരം.
സാമ്പത്തികം
സെപ്തംബർ 30 ന് അവസാനിച്ച പാദത്തിൽ ആൽഫലോജിക് ടെക്‌സിസിന്റെ വിൽപ്പന മെച്ചപ്പെട്ടു. 2022 സെപ്റ്റംബറിലെ 4.14 കോടിയിൽ നിന്ന് 202.21 ശതമാനം വർധിച്ച് 12.51 കോടി രൂപയായിരുന്നു രണ്ടാം പാദത്തിലെ വിൽപ്പന. 2023 സെപ്റ്റംബറിൽ 1.30 കോടി രൂപയുടെ ത്രൈമാസ അറ്റാദായവും കമ്പനി നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 52 ലക്ഷമായിരുന്നു ലാഭം. 147.37 ശതമാനത്തിന്റെ വർധനവാണിത്.
ആൽഫലോജിക് ടെക്‌സിസിന്റെ ഇബിഐടിജിഎ രണ്ടാം പാദത്തിൽ 2.58 കോടി രൂപയായി കുതിച്ചു. കമ്പനിയുടെ പ്രതിയോഹരി വരുമാനം 2022 സെപ്റ്റംബറിലെ 0.15 രൂപയിൽ നിന്ന് 2023 സെപ്റ്റംബറിൽ 0.51 രൂപയുടെ വർധിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?



Click it and Unblock the Notifications