കഴിഞ്ഞ കാലത്തിനിടയിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഓഹരികളിലൊന്നാണ് ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ്. രണ്ട് വർഷം മുമ്പ് 120 രൂപയുണ്ടായിരുന്നു ഓഹരിയുടെ വില ഇന്ന് 380 രൂപയ്ക്ക് മുകളിലാണ്. അതായത് ഏകദേശം 200 ശതമാനത്തിന് മുകളിൽ വളർച്ച. 2020 ജൂലൈ മുതൽ ഓഹരി മികച്ച പ്രകടനം നടത്തുന്നുണ്ട്. 4 വർഷം കൊണ്ട് 1850 ശതമാനത്തിന് മുകളിൽ വളർച്ചയാണ് ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ഓഹരി നേടിയത്. മുന്നേറ്റം ഭാവിയിലും ഓഹരി തുടരനാണ് സാധ്യത. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 396.65 രൂപ എന്നതാണ് നിലവിൽ ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ഓഹരിയുടെ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 6.93 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 18.85 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 20.34 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 55.54 ശതമാനം വളർച്ചയാണ് ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് ഓഹരി നേടിയത്. 2021-ൽ 124, 2022-ൽ 246, 2023-ൽ 93 എന്നിങ്ങനെയാണ് ഓഹരി നേടിയ വളർച്ചയുടെ ശതമാനം.

കരുത്തുറ്റ പ്രകടനം
ജൂണ് പാദത്തിൽ മികച്ച പ്രകടനമാണ് കമ്പനി രേഖപ്പെടുത്തിയത് . പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28.5% വർധിച്ച് 493 കോടി രൂപയായി. അതേസമയം 25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഡിജിറ്റൽ ബിസിനസ്സ് കുറഞ്ഞ വരുമാനം രേഖപ്പെടുത്തി. ഇബിഐടിഡിഎ 615 ബേസിസ് പോയിൻറ് വർദ്ധിച്ച് 27% ആയി ഉയർന്നു.
ബിസിനസ് കറസ്‌പോണ്ടൻ്റ് വിഭാഗത്തിൽ 3.5 കോടിയിലധികം ഇടപാടുകൾ കമ്പനി രേഖപ്പെടുത്തി, 2025 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദത്തിൽ മൊത്തം ഇടപാട് മൂല്യം 20,000 കോടി രൂപ കവിഞ്ഞു. കൂടാതെ, കമ്പനി ആക്‌സിസ് ബാങ്കുമായി ഒരു സേവന ദാതാവ് കരാർ ഒപ്പിടുകയും എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾക്കായി 25 സാമ്പത്തിക വർഷത്തിലെ 602 കോടി രൂപയുടെ ലീഡ് നേടുകയും ചെയ്തു.
ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ്
16,000 കോടി രൂപയുടെ വിപണി മൂല്യമുള്ള ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് വിസ, പാസ്‌പോർട്ട്, കോൺസുലർ, ഇ-ഗവേണൻസ്, അറ്റസ്റ്റേഷൻ, ബയോമെട്രിക്, ഇ-വിസ, റീട്ടെയിൽ സേവനങ്ങൾ തുടങ്ങിയവ നൽകുന്ന കമ്പനിയാണ്. നയതന്ത്ര ദൗത്യങ്ങൾ, എംബസികൾ, കോൺസുലേറ്റുകൾ എന്നിവയുൾപ്പെടെ 46-ലധികം ക്ലയൻ്റ് സർക്കാരുകളുമായി കമ്പനി സഹകരിക്കുന്നുണ്ട്.

ബ്രോക്കറേജ് വിലയിരുത്തൽ
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ നുവാമ, ജൂൺ പാദത്തിൽ തങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമാണ് കമ്പനിയുടെ പ്രവർത്തനമെന്നാണ് വിലയിരുത്തുന്നത്. ആഗോള വിസ പ്രോസസ്സിംഗിലും ജി2സി സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗിലും ഒരു അസറ്റ്-കാപ്പിറ്റൽ-ലൈറ്റ് മോഡലിൽ പ്രവർത്തിക്കുന്ന ഒരേയൊരു ഇന്ത്യൻ സ്ഥാപനമാണ് ബിഎൽഎസ് ഇൻ്റർനാഷണൽ എന്ന് ബ്രോക്കറേജ് എടുത്ത് പറഞ്ഞു. ക്യാഷ് ബാലൻസ് ഉണ്ടായിരുന്നിട്ടും ഇക്വിറ്റി വഴി 2,000 കോടി രൂപ സമാഹരിക്കാനാൻ മാനേജ്‌മെൻ്റ് പദ്ധതിയിടുന്നുണ്ട്.
518 രൂപ ടാർഗെറ്റ് വിലയോടെ ബിഎൽഎസ് ഇൻ്റർനാഷണൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications