ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അതായത് അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും വളര്‍ച്ചയുടെ ഘട്ടത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് സാരം. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്.
അംബര്‍ പ്രോട്ടീന്‍
എഫ്എംസിജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയാണ് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1992-ലാണ് തുടക്കം. ഗുജറാത്ത് കേന്ദ്രീകരിച്ച് ഭക്ഷ്യഎണ്ണയുടെ വ്യാപാരത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്കുര്‍ എന്ന ബ്രാന്‍ഡിലാണ് സംസ്കരിച്ച വിവിധതരം എണ്ണ അവതരിപ്പിച്ചിരിക്കുന്നത്. പരുത്തിക്കുരു എണ്ണ, സൂര്യകാന്തി എണ്ണ, സോയാബീന്‍ എണ്ണ, ചോളം എണ്ണ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. 15 കിലോ ടിന്നിലും 1 മുതല്‍ 15 ലിറ്റര്‍ വരെയുള്ള അളവിലുമാണ് വിപണിയില്‍ എത്തിക്കുന്നത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 183 കോടിയാണ്.
അംബര്‍ പ്രോട്ടീന്‍ കമ്പനിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 33.2 രൂപ നിരക്കിലും പിഇ അനുപാതം 36.5 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ അത്ര മെച്ചപ്പെട്ട നിലവാരമല്ല. അതേസമയം അംബര്‍ പ്രോട്ടീനിന്റെ ഓഹരിയിന്മേലുള്ള ആദായം 26.4 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18.3 ശതമാനം നിരക്കിലുമാണുള്ളത്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തിലാണ് നില്‍ക്കുന്നത്. അതേസമയം കമ്പനിയുടെ ഓഹരികളില്‍ 74.97 ശതമാനവും പ്രമോട്ടറിന്റെയും ബാക്കി 25.03 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും കൈവശമാണ്.
ഓഹരിക്കുതിപ്പ്
സമീപകാലയളവില്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ഓഹരിയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അംബര്‍ പ്രോട്ടീന്‍ ഓഹരിയില്‍ 28 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. ഒരു മാസക്കാലയളവില്‍ ഈ ഓഹരിയുടെ വിലയില്‍ 165 ശതമാനം മുന്നേറ്റവും കാണാനായി. അതുപോലെ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 1,404 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 2,709 ശതമാനം വീതവും നേട്ടം അംബര്‍ പ്രോട്ടീന്‍ ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.
അഞ്ചു വര്‍ഷം മുമ്പ് 7 രൂപയില്‍ നിന്നും തേരോട്ടം തുടങ്ങിയ അംബര്‍ പ്രോട്ടീന്‍ ഓഹരി ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 4,250 ശതമാനത്തോളം നേട്ടം ഇതിനകം സമ്മാനിച്ചു. അതായത് 5 വര്‍ഷം മുന്നെ ഒരു ലക്ഷം രൂപയ്ക്ക് അംബര്‍ പ്രോട്ടീന്‍ ഓഹരികള്‍ വാങ്ങിയിരുന്നേല്‍ ഇന്നതിന്റെ മൂല്യം 43 ലക്ഷത്തോളമായി വളരുമായിരുന്നു.
അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 319 രൂപയും താ്ഴ്ന്ന വില 11.9 രൂപയുമാണ്. കഴിഞ്ഞ ദിവസം 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ 318 രൂപയിലാണ് അംബര്‍ പ്രോട്ടീന്‍ ഓഹരി വ്യാപാരം നിര്‍ത്തിയിരിക്കുന്നത്.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ അംബര്‍ പ്രോട്ടീന്‍ നേടിയ വരുമാനം 84.38 കോടിയാണ്. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 81.90 കോടിയായിരുന്നു. ഇതേ കാലയളവില്‍ കമ്പനി കരസ്ഥമാക്കിയ അറ്റാദായം 1.34 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 0.77 കോടിയായിരുന്നു. അതേസമയം അംബര്‍ പ്രോട്ടീന്‍ സ്ഥിരമായി ലാഭം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല എന്നത് പരഗണിക്കേണ്ട ഘടകമാണ്. അതുപോലെ കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വരുമാന വളര്‍ച്ചയും ആകര്‍ഷകമായ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
