A Oneindia Venture

1 ലക്ഷം 3.81 കോടി രൂപയായി; റോക്കറ്റ് വേഗതയിൽ കുതിച്ച് ഈ മൾട്ടിബാഗർ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ?

ഏത് നിമിഷവും ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ് ഓഹരി വിപണി. അതുകൊണ്ടു തന്നെ കൃത്യമായ ധാരണയും നീരീക്ഷണവും അത്യന്താപേക്ഷികമാണ്. അതിന് ശേഷം മാത്രമേ നിക്ഷേപം നടത്താൻ തയ്യാറെടുക്കാൻ പാടുള്ളു. ഏത് വിഭാഗം, കമ്പനി, നിക്ഷേപിക്കുന്ന തുക, വിപണിയുടെ നിലവിലെ അവസ്ഥ തുടങ്ങിയവയും പരിഗണിക്കണം. വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഓഹരി തൊട്ടടുത്ത നിമിഷം താഴ്ചയിലേക്ക് കൂപ്പ് കുത്താം. തിരിച്ച് സംഭവിക്കാനുള്ള സാധ്യതയും വലുതാണ്. എത്രത്തോളം ധാരണ, അത്രത്തോളം വരുമാനം എന്നതാണ് ഓഹരി വിപണിയുടെ സൂത്രവാക്യം. കഴിഞ്ഞ ആഴ്ച മികച്ച നേട്ടമുണ്ടാക്കുകയും ആ നേട്ടം വരും ആഴ്ചകളിൽ തുടരുമെന്ന് വിദഗ്ധർ വിലയിരുത്തുകയും ചെയ്യുന്ന ഓഹരിയെക്കുറിച്ച് വിശദമായി പരിശോധിക്കാം.

ഹസൂർ മൾട്ടി പ്രോജക്ട്സ്

578.49 കോടി രൂപ വിപണി മൂല്യമുള്ള ഹസൂർ മൾട്ടി പ്രോജക്ട്സ് റിയൽ എസ്റ്റേറ്റ് വ്യവസായത്തിലെ ചെറുകിട കമ്പനിയാണ്. വെളളിയാഴ്ച ഓഹരി വിപണിയിൽ വലിയ മുന്നേറ്റമാണ് ഹസൂർ മൾട്ടി പ്രോജക്ട്സ് വലിയ മുന്നേറ്റമാണ് നടത്തിയത്. ബിഎസ്ഇയിൽ 351.25 രൂപയിൽ തുറന്ന ഓഹരി 8.65% ഉയർന്ന് 5% അപ്പർ സർക്യൂട്ട് പരിധിയിൽ 381.60 രൂപയിലാണ് അവസാനിച്ചത്. 2023 ഡിസംബർ 31-ന് കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരി വിലയിൽ വർധനയുണ്ടായത്. സമീപകാലയളവിൽ കമ്പനിയുടെ കടബാധ്യത കുറഞ്ഞതായാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്.

1 ലക്ഷം 3.81 കോടി രൂപയായി; റോക്കറ്റ് വേഗതയിൽ കുതിച്ച് ഈ മൾട്ടിബാഗർ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ?

വരുമാനം 355 കോടി രൂപ

2022 ഡിസംബറിൽ അവസാനിച്ച പാദത്തിലെ 13.17 കോടി രൂപയിൽ നിന്ന് 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഹസൂർ മൾട്ടി പ്രോജക്ടിൻ്റെ അറ്റാദായം 21.87% ഇടിഞ്ഞ് 10.29 കോടി രൂപയായി. വിൽപ്പന 2022 ഡിസംബറിൽ അവസാനിച്ച പാദത്തിലെ 189.03 കോടിയിൽ നിന്ന് 80.63 കോടി രൂപയായും കുറഞ്ഞു. 2023 ഡിസംബർ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 355.28 കോടി രൂപയായിരുന്നു. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 775.80 കോടി രൂപയായിരുന്നു.

ഇക്വിറ്റി ഷെയറുകൾ 178 രൂപയ്ക്ക്

നോൺ-പ്രൊമോട്ടർ, പബ്ലിക് വിഭാഗ നിക്ഷേപകർക്ക് 62.3 കോടി രൂപയ്ക്ക് 3.5 കോടി ഇക്വിറ്റി ഷെയറുകൾ 178 രൂപയ്ക്ക് (168 രൂപ പ്രീമിയം ഉൾപ്പെടെ) അനുവദിച്ചതായി 2024 ഫെബ്രുവരി 1-ന് കമ്പനി ഡയറക്ടർ ബോർഡ് അറിയിച്ചിരുന്നു. ഈ ഓഹരികൾക്ക് ഒരു ഓരോന്നിനും 10 രൂപ മുഖവില. അലോട്ട്‌മെൻ്റിൽ, ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്‌റ്റേഴ്‌സിന് 1.8 കോടി ഓഹരികൾ, ബോഡി കോർപ്പറേറ്റുകൾക്ക് 72.5 ലക്ഷം ഓഹരികൾ അനുവദിച്ചു. ബാക്കി 97.5 ലക്ഷം ഓഹരികൾ വ്യക്തിഗത നിക്ഷേപകർക്കറുമാണ് അനുവദിച്ചത്. ഈ വിഹിതത്തോടെ, കമ്പനിയുടെ പൂർണ്ണമായി അടച്ച മൂലധനം 18,65,99,190 രൂപയായി വളർന്നു.

ഓഹരി കുതിപ്പ്

2019 ഫെബ്രുവരി 18ന് ഹസൂ‌ർ മൾട്ടി പ്രോജക്ട്സ് ഓഹരിയുടെ വില കേവലം 0.50 രൂപ മാത്രമായിരുന്നു. 2020 ഡിസംബറോടെയാണ് ഓഹരി വില ഒരു രൂപ നിലവാരം മറികടന്നത്. തുടർന്ന് 2023 ജനുവരിയോടെയാണ് ഹസൂ‌ർ മൾട്ടി പ്രോജക്ട്സ് ഓഹരിയുടെ വില 100 രൂപ നിലവാരം കടന്നത്. തുടർന്നും മുന്നേറ്റ പാതയിലായിരുന്ന ഓഹരി 2024 ഫെബ്രുവരി ആദ്യ ആഴ്ചയിൽ 429 രൂപയിലെത്തി ഇതുവരെയുള്ള ഉയർന്ന നിലവാരവും കുറിച്ചു.

1 ലക്ഷം ഇന്ന് 3.81 കോടി

1 രൂപ മാത്രം വിലയുണ്ടായിരുന്ന ഈ പെന്നി ഓഹരി അഞ്ച് വർഷത്തിനകം 381.60 രൂപയിലേക്കാണ് കുതിച്ചെത്തിയത് 38000% മൾട്ടിബാഗർ നേട്ടമാണിത്. അതായത് 5 വർഷങ്ങൾക്കു മുമ്പ് നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 3.81 കോടി രൂപയായി മാറിയിരിക്കുന്നു. ദലാൽ സ്ട്രീറ്റിൻ്റെ മൾട്ടിബാഗർ സ്റ്റോക്കുകളിൽ ഹസൂർ മൾട്ടി പ്രോജക്‌ട്‌സും ഉൾപ്പെടുന്നു. കാരണം ഓഹരി ഒരു വർഷത്തിനുള്ളിൽ 283.13% ഉം 6 മാസത്തിനുള്ളിൽ 189.97% ഉം ഉയർന്നു.

ഓഹരി പങ്കാളിത്തം

കമ്പനിയിൽ പ്രൊമോട്ടർ ഗ്രൂപ്പിൻ്റെ വിഹിതം കഴിഞ്ഞ പാദത്തിൽ 4.85 ശതമാനം താഴ്ന്ന് 21.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പബ്ലിക്കിന്റെ കൈവശം 61.66% ഓഹരികളുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 17.25% നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

ഹസൂർ മൾട്ടി പ്രോജക്ട്സ് - ചരിത്രം

1992-ൽ സ്ഥാപിതമായ ഹസൂർ മൾട്ടി പ്രോജക്ട്സ് ലിമിറ്റഡ് ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ് എന്നിവയുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. സാമ്പത്തിക കണക്കുകൾ പ്രകാരം, 400 ശതമാനം 3 വർഷത്തെ വാർഷിക വരുമാനമുള്ള ഹസൂർ മൾട്ടി പ്രോജക്ട്‌സിന് 575 കോടി രൂപ വിപണി മൂലധനമുണ്ട്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X