തുടർച്ചയായ മൂന്ന് ദിവസത്തിന്റെ അവധിയിലാണ് ഇന്ത്യൻ വിപണി. അവധിയിലേക്ക് കടക്കും മുൻപ് നിക്ഷേപരുടെ മനം നിറയ്ക്കുന്ന പ്രകടനമാണ് വിപണിയിലുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 10.43 ലക്ഷം കോടി രൂപയിലധികമാണ് ആസ്തിയിൽ വർധനവുണ്ടായായത്. വിദേശ ഫണ്ടുകളുടെ വരവ് വിപണിയിൽ മുന്നേറ്റം തുടർന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 10,43,216.79 രൂപയിൽ നിന്ന് 2,62,37,776.13 രൂപയായി ഉയർന്നു. ഈ അനുകൂല സാഹചര്യത്തിൽ ഹ്രസ്വകാല നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കുന്നൊരു മൾട്ടിബാഗർ ഓഹരിയാണ് പരിചയപ്പെടുത്തുന്നത്.
ഹിന്ദുസ്ഥാൻ ഫുഡ്സ് ലിമിറ്റഡ്
1988-ല്‍ ഗ്ലാക്‌സോ ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് സംയുക്ത സംരംഭമായാണ് ഹിന്ദുസ്ഥാന്‍ ഫുഡ്സ് ലിമിറ്റഡ് ആരംഭിച്ചത്. ഭക്ഷണ പാനീയങ്ങള്‍, ഹോം കെയര്‍, ഫാബ്രിക് കെയര്‍, ബ്യൂട്ടി, പേഴ്സണല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍, ലെതര്‍, സ്പോര്‍ട്സ് പാദരക്ഷകള്‍, കീടനിയന്ത്രണം തുടങ്ങിയ മേഖലകളില്‍ കമ്പനിക്ക് ഉത്പാദന ശേഷിയുണ്ട്.

ഹിന്ദുസ്ഥാന്‍ ഫുഡ് ഓഹരികള്‍ 10 വര്‍ഷത്തിനിടെ 35,000 ശതമാനമാണ് വളര്‍ന്നത്. ഇക്കാലത്ത് 10,000 രൂപയ്ക്ക് ഓഹരി വാങ്ങിയുന്ന വ്യക്തിക്ക് ഇന്നത്തെ മൂല്യം 35 ലക്ഷം രൂപയാകുമായിരുന്നു. 5 വര്‍ഷത്തിനിടെ 809 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. മൂന്ന് വര്‍ഷത്തിനിടെ 530 ശതമാനം ഉയര്‍ച്ചയാണ് ഓഹരിയിലുണ്ടായത്. 2023 ല്‍ ഇതുവരെ 8.26 ശതമാനം ഇടിവ് ഓഹരി വിലയിലുണ്ടായി.
ഓഹരി വില
6373 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ കാപ് ഓഹരി വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 564.60 രൂപയിലാണ്. ഇപിഎസ് 5.87 രൂപയാണ്. 101.57 മടങ്ങാണ് പിഇ അനുപാതം. 329.66 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. 749 രൂപയാണ് 52 ആഴ്ച ഉയർന്ന വില. കമ്പനിയുടെ ഏറ്റവും പുതിയ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം 64.85 ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെ കയ്യിലാണ്. 35.15 ശതമാനം ഓഹരികൾ പൊതു നിക്ഷേപകരുടെ കയ്യിലുണ്ട്. ഇതിൽ വിദേശ നിക്ഷേപകര്‍ക്ക് 6.75 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കമ്പനിയുടെ വില്പനയിൽ വലിയ കുതിപ്പുണ്ടായി. 2012 സാമ്പത്തിക വര്‍ഷത്തില്‍ 6 കോടി രൂപയായിരുന്ന വില്പന 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,000 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ അറ്റാദായം 47 കോടി രൂപയാണ്.
2022 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസങ്ങളില്‍ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനം ഉയര്‍ന്ന് 1,942 കോടി രൂപയിലെത്തി. അതേ കാലയളവില്‍ നികുതിക്ക് ശേഷമുള്ള ലാഭം 56 ശതമാനം ഉയര്‍ന്ന് 51 കോടി രൂപയായി.
എപ്പോൾ വാങ്ങാം
ടെക്നിക്കൽ അനാലിസിസ് പ്രകാരം നിലവിലെ നിലവാരത്തില്‍ നിന്ന് നിക്ഷേപകര്‍ക്ക് 615 രൂപ ലക്ഷ്യമാക്കി ഓഹരികൾ വാങ്ങാമെന്നാണ് ഷെയർ ഇന്ത്യ റിസർച്ച് മേധാവി രവി സിംഗിന്റെ അഭിപ്രായം. സ്റ്റോപ്പ് ലോസ് 520 രൂപയായി നിലനിര്‍ത്തണം. സ്റ്റോക്ക് 600 രൂപയിലെത്തിയാൽ അടുത്ത ലക്ഷ്യം 650 രൂപയായിരിക്കുമെന്നും അദ്ദേഹം വിശകലനം ചെയ്യുന്നു.
അരിഹന്ദ് ക്യാപിറ്റലിലെ കവിത ജെയിനിന്റെ ടെക്നിക്കല്‍ വിശകലനത്തില്‍ ഓഹരിക്ക് 591 രൂപയില്‍ പ്രതേിരോധമുണ്ട്. 591 രൂപയ്ക്ക് മുകളിലേക്ക് ഓഹരിയെത്തിയാൽ 620 രൂപയിലേക്ക് എത്താമെന്ന് കവിത വിലയിരുത്തുന്നു. 541 രൂപ വരെ ഓഹരി വിലയെത്തുമ്പോൾ പുതിയ വാങ്ങലുകൾ നടത്താം. 521 രൂപയാണ് സ്റ്റോപ്പ് ലോസ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications