ഓഹരി വിപണിയിൽ നിന്നും മികച്ച ലാഭമുണ്ടാക്കണമെങ്കിൽ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. ഓഹരി വില പലപ്പോഴും ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് കുതിക്കുന്നത്. ചില ഓഹരികൾ അവയുടെ റെക്കോർഡ് വിലയിൽ നിന്നും വലിയ ഇടിവ് നേരിയും. എന്നാൽ അതിന് ശേഷം വീണ്ടും മുകളിലേക്ക് ഉയരും. അത്തരത്തിലുള്ള ഓഹരികൾ കണ്ടെത്തിയാൽ നിക്ഷേപകർക്ക് മികച്ച ലാഭമുണ്ടാക്കാൻ സാധിക്കും.
ഇൻഫിബീം അവന്യൂസിൻ്റെ ഓഹരി 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 42.50 രൂപയിൽ നിന്നും വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി മുകളിലേക്ക് ഉയരാൻ ഓഹരിക്ക് സാധിക്കുന്നുണ്ട്. മുന്നേറ്റം ഇൻഫിബീം അവന്യൂസ് തുടരുമെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
ഐടി, ഇ-കൊമേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്മാൾക്യാപ് കമ്പനിയാണ് ഇൻഫിബീം അവന്യൂസ്. എൻഎസ്ഇയിൽ 33.18 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച കമ്പനി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.54 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 8.86 ശതമാനമാണ് ഒരു മാസത്തെ വളർച്ച. എന്നാൽ ആറ് മാസം കൊണ്ട് ഓഹരി നേരിട്ട ഇടിവ് 8.57 ശതമാനമാണ്. 50.48 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 131.22 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം പിടിക്കാനും ഇൻഫിബീം അവന്യൂസിന് സാധിച്ചു.

വരുമാനം
2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലങ്ങൾ മികച്ചതായിരുന്നുവെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിശാൽ മേത്ത പറഞ്ഞു. ത്രൈമാസത്തിലെ അറ്റ വിൽപ്പന 119 കോടിയും ഇബിഐടിഡിഎ 70 കോടിയുമാണ്. നികുതിക്ക് ശേഷമുള്ള വരുമാനം 50 കോടിയും മൊത്ത വരുമാനം 753 കോടി രൂപയും റിപ്പോർട്ട് ചെയ്തു.
ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരി വില ഇപ്പോൾ മുമ്പത്തെ സ്വിംഗ് ഹൈ ആയ 33-34 രൂപയ്ക്ക് ചുറ്റുമാണ്. ഈ സോൺ ലംഘിക്കുകയാണെങ്കിൽ കൂടുതൽ മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് എയ്ഞ്ചൽ വണ്ണിലെ ഇക്വിറ്റി ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് രാജേഷ് ഭോസാലെ പറയുന്നത്. ഈ കുതിപ്പ് 38-40 രൂപ വരെ എത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ആർ.ചോക്സി
പ്രതീക്ഷിക്കുന്ന ഉയർന്ന ടിപിവി വളർച്ച, ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള സിനർജികൾ സാക്ഷാത്കരിക്കൽ എന്നിവയിലൂടെ കമ്പനിയുടെ വിപുലീകരണ പദ്ധതികൾ നടപ്പിലാക്കാനുള്ള കഴിവിൽ വിശ്വാസമുണ്ടെന്നാണ് ബ്രോക്കറേജ് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ 37.6 രൂപ എന്ന ടാർഗെറ്റ് കെ.ആർ.ചോക്സി നിലനിർത്തുകയും ചെയ്തു. ഇൻഫിബീം അവന്യൂസ് ലിമിറ്റഡിൻ്റെ ഓഹരികളിൽ ഞങ്ങൾ "വാങ്ങുക" റേറ്റിംഗ് നിലനിർത്തുന്നു എന്നും ബ്രോക്കറേജ് പറഞ്ഞു.
ഡോലറ്റ് ക്യാപിറ്റൽ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്
കഴിഞ്ഞ 20 വർഷമായി ഇൻഫിബീം ശക്തമായ പേയ്‌മെൻ്റ് സിസ്റ്റം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ബ്രോക്കറേജ് പറഞ്ഞു. പേയ്‌മെൻ്റ് ബിസിനസിന്‍റെ വളർച്ചയിൽ ഇൻഫിബീം ബുള്ളിഷ് ആയി തുടരുന്നു. ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവുകളുടെയും ഇന്ത്യൻ ബാങ്കുകളുടെ സാങ്കേതിക ചെലവുകളുടെയും വർദ്ധിച്ചുവരുന്ന പ്രവണതയിൽ നിന്ന് കമ്പനിക്ക് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രോക്കറേജ് 37 രൂപയോടെ 'അക്യുമുലേറ്റ്' റേറ്റിംഗ് നിലനിർത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
