ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകുമല്ലോ. ജീവിതത്തിന്റെ മറ്റു മേഖലകളില്‍ വിജയിക്കാനെന്ന പോലെ ഓഹരി വിപണിയിലും ക്ഷമ ഏറെ പ്രസക്തമായൊരു സംഗതിയാണ്.
ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണമെന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള സാരോപദേശങ്ങളിലൊന്ന്. അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നതെന്ന് സാരം.
അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം. ഇത്തരത്തില്‍ മള്ട്ടിബാഗറുകള്ക്കിടയില് സൂപ്പര്‍താര പരിവേഷമുള്ള ഓഹരിയാണ് തന്ലാ പ്ലാറ്റ്ഫോംസ് (BSE: 532790, NSE : TANLA). കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 11,000 ശതമാനത്തോളം നേട്ടമാണ് ഈ സ്മോള്‍ കാപ് ഓഹരി സമ്മാനിച്ചത്.
തന്ലാ പ്ലാറ്റ്ഫോംസ്
ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തന്‍ല പ്ലാറ്റ്ഫോംസ് ഓഹരികള്‍ 2014-ല്‍ 6.60 രൂപയിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. ഇന്ന് ഇതിന്റെ ഓഹരി വില 730 രൂപ നിലവാരത്തിലാണുള്ളത്. ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ സംബന്ധിച്ച എസ്എംഎസ് സേവനങ്ങള്‍ നല്‍കുന്നതിലും കമ്പനി മുന്‍പന്തിയിലാണ്.
മൊബൈല്‍ അധിഷ്ഠിത ഇടപാടുകളിലേക്ക് പുതുതലമുറ ചുവടു മാറ്റിയതും മൊബൈല്‍ ഫോണുകളുടെ വില കുറഞ്ഞതും തന്ലാ പ്ലാറ്റ്ഫോംസിന്റെ തലവര മാറ്റിക്കുറിച്ചു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 9,923 കോടിയാണ്.
ജൂണ്‍ പാദഫലം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ തന്ലാ പ്ലാറ്റ്ഫോംസിന്റെ വരുമാനം 800.10 കോടിയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനമാണ് വര്‍ധന. അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 100.40 കോടിയായി താഴ്ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനവും പാദാനുപാദത്തില്‍ 28.5 ശതമാനവുമാണ് അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ തന്ലാ പ്ലാറ്റ്ഫോംസിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലവാരത്തിലാണ്.
അനുകൂല ഘടകം
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ യെസ് സെക്യൂരിറ്റീസ്, തന്ലാ പ്ലാറ്റ്ഫോംസിന്റെ ഓഹരിക്ക് നിക്ഷേപ യോഗ്യമായതെന്ന 'ബൈ' (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമാനമായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസും ഈ ഓഹരിക്ക് ബൈ റേറ്റിങ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ അറ്റാദായത്തിലെ ഇടിവ്, വ്യവസായ മേഖലയിലെ സീസണ് അല്ലാത്തതിനാലാണ്. എന്നിരുന്നാലും നിലവിലെ പ്രകടനത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വരുമാനം നേടുമെന്നാണ് അനുമാനം. സിപാസ് (CPaaS) വിഭാഗത്തില്‍ തുടര്‍ന്നും തന്ലാ പ്ലാറ്റ്ഫോംസ് തന്നെയാണ് വിപണിയില്‍ മേധാവിത്തം പുലര്‍ത്തുന്നത്.
ലക്ഷ്യവില
കഴിഞ്ഞയാഴ്ച 694.50 രൂപയിലായിരുന്നു തന്ലാ പ്ലാറ്റ്ഫോംസ് ഓഹരിയുടെ ക്ലോസിങ്. തിങ്കളാഴ്ച രാവിലെ 6 ശതമാനത്തോളം ഉയര്‍ന്ന് 740 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. സമീപ കാലയളവിലേക്ക് തന്ലാ പ്ലാറ്റ്ഫോംസിന്റെ ഓഹരിക്ക് 1,218 രൂപയാണ് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യവില.
സമാനമായി 1,040 രൂപയാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഈ ഓഹരിക്ക് ലക്ഷ്യവില നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 2,097 രൂപയും താഴ്ന്ന വില 584 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
