കഴിഞ്ഞ കുറെ മാസങ്ങളായി ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പണപ്പെരുപ്പവും വിവിധ കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും വിദേശ നിക്ഷേപകരുടെ വില്പനയുമൊക്കെയാണ് ആഭ്യന്തര വിപണിയെ പിറകോട്ടടിക്കുന്നത്. എന്നാല്‍ ചില ഓഹരികളാവട്ടെ വിപണിയിലെ അസ്ഥിരതയ്ക്കിടയിലും കുതിപ്പിന്റെ പാതയിലൂടെയായിരുന്നു പ്രയാണം. ഇത്തരത്തില്‍ കഴിഞ്ഞ 6 വര്‍ഷക്കാലയളവില്‍ 2,000 ശതമനാം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഓഹരിയാണ് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ്.
രാഘവ് പ്രൊഡക്ടിവിറ്റി
ഉരുക്ക് വ്യവസായത്തിന്റെ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ്. വിവിധതരം ക്വാര്‍ട്ട്സ് അധിഷ്ഠിത റാമിങ് മാസ്, ക്വാര്‍ട്ട്സ് പൗഡര്‍, ടണ്ടിഷ് ബോര്‍ഡുകളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. 'രാഘവ്' എന്ന ബ്രാന്‍ഡ് നാമത്തിന് കീഴിലാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. 26 വിദേശ രാജ്യങ്ങളിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനിയുടെ നിര്‍മാണശാല രാജസ്ഥാനിലെ നേവായിലാണ് സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഗവേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നു.
ഓഹരി വിശദാംശം
രാഘവ് പ്രോഡക്ടിവിറ്റി എന്ഹാന്സേര്സിന്റെ ആകെ ഓഹരികളില്‍ 69.61 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.36 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഈ കമ്പനിയില്‍ പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 30.90 കോടിയുടെ നിക്ഷേപമുണ്ട്. 2021-ല്‍ വന്‍കിട ഓഹരി നിക്ഷേപകരായ രമേശ് ധമാനി, ഉത്പല്‍ സേത്ത്, മുകുല്‍ അഗര്‍വാള്‍, എല്‍എന്‍ ബംഗൂര്‍, പ്രതീക് ഖേല എന്നിവരും കമ്പനിയില്‍ പങ്കാളിത്തം നേടിയിരുന്നു.
2016-ല്‍ 28 കോടി രൂപ വിപണി മൂല്യത്തോടെ ബിഎസ്ഇയിലാണ് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിസ്റ്റ് ചെയ്തത്. ആറ് വര്‍ഷം മുമ്പ് 28 രൂപയിലായിരുന്ന ഈ മൈക്രോ കാപ് ഓഹരി ഇപ്പോള്‍ 561 രൂപ നിലവാരത്തിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 610 കോടിയായി വര്‍ധിച്ചു. അതായത് കഴിഞ്ഞ 6 വര്‍ഷക്കാലയളവില്‍ 2,000 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു. അന്ന് 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നത് 20 ലക്ഷമായി ഉയര്‍ന്നേനെ.
അതേസമയം ആറ് മാസക്കാലത്തോളം സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്ന രാഘവ് പ്രോഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് (BSE: 539837), കഴിഞ്ഞ ഒരു മാസമായി കുതിപ്പിന്റെ പാതയിലാണ്. 460 രൂപയില്‍ നിന്ന ഓഹരി ഇന്ന് രാവിലെയോടെ 560 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. 23 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. ഇതോടെ കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,008.50 രൂപയും താഴ്ന്ന വില 434 രൂപയുമാണ്.
അതുപോലെ മുടങ്ങാതെ ലാഭവിഹിതം നല്കുന്ന രാഘവ് പ്രോഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.18 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 100.48 രൂപ നിരക്കിലാണുള്ളത്. എന്നാല്‍ പിഇ അനുപാതം 32.89 എന്ന നിരക്കില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. അതേസമയം മാര്‍ച്ച് പാദത്തില്‍ കമ്പനി നേടിയ വരുമാനം 31.63 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനത്തോളം ഉയര്‍ച്ച കാണിക്കുന്നു. സമാനമായി കമ്പനിയുടെ അറ്റാദായം 26 ശതമാനം ഉയര്‍ന്ന് 5.15 കോടിയായും രേഖപ്പെടുത്തി.
അനുകൂല ഘടകം
സിലിക്ക റാമിങ് മാസ്, ഫൗണ്ട്രി, കാസിറ്റിങ് അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിനായി ബ്രിട്ടണിലെ കാപിറ്റല്‍ റിഫ്രാക്ടറീസ് ലിമിറ്റഡുമായി ധാരണയിലെത്തിയത് നേട്ടമായി. ഇതോടെ പുതിയ വിപണികളും രാഘവ് പ്രോഡക്ടിവിറ്റി എന്ഹാന്സേര്സിന് തുറന്നുകിട്ടും. ഇതിനോടൊപ്പം രാജസ്ഥാനിലെ നിര്‍മാണശാലയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി കമ്പനി 48 ശതമാനം സംയോജിത നിരക്കില്‍ അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ കമ്പനിക്ക് പറയത്തക്ക കടബാധ്യതകള്‍ ഇല്ലെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
