അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും ദീര്‍ഘകാലയളവില്‍ കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.
കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ലാഭവിഹിതം, ബോണസ് ഷെയര്‍, ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം അവയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഇത്തരത്തില്‍ 3 തവണ ബോണസ് ഓഹരി നല്‍കിയതോടെ ചെറിയ നിക്ഷേപം കോടികളാക്കി മാറ്റിയ ഫാര്‍മ ഓഹരിയാണ് ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്.
ടോറന്റ് ഫാര്‍മ
ജനറിക് മരുന്ന് നിര്‍മാണവും ഇതുമായി ബന്ധപ്പെട്ട ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ മുന്‍നിര ഫാര്‍മ കമ്പനിയാണ് ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്. ഊര്‍ജം, സിറ്റി ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ ബഹുരാഷ്ട്ര വ്യവസായ സംരംഭകരായ ടോറന്റ് ഗ്രൂപ്പിന്റെ ഭാഗമാണ്. ബ്രസില്‍, ജര്‍മനി എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ വിപണി പങ്കാളിത്തമുള്ള ഇന്ത്യന്‍ ഫാര്‍മ കമ്പനിയാണിത്. പ്രമേഹം, വേദന സംഹാരികള്‍, പ്രസവ ശുശ്രൂഷ, കാന്‍സര്‍, സാക്രമിക രോഗങ്ങള്‍ക്കും വേണ്ട മരുന്നുകളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
ടോറന്റ് ഫാര്‍മയുടെ (BSE: 500420, NSE : TORNTPHARM) നിലവിലെ വിപണി മൂല്യം 51,558 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.15 ശതമാനത്തിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 175.88 രൂപയും പിഇ അനുപാതം 64.36 മടങ്ങിലുമാണുള്ളത്. ടോറന്റ് ഫാര്‍മയുടെ ഓഹരിയിന്മേലുള്ള ആദായം (ROE) 18.3 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18.9 ശതമാനം നിരക്കിലുമാണ്.
അതേസമയം ടോറന്റ് ഫാര്‍മയുടെ ആകെ ഓഹരികളില്‍ 71.25 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണ്. വിദേശ നിക്ഷേപകര്‍ക്ക് 10.8 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,649 രൂപയും താഴ്ന്ന വിലനിലവാരം 1,155 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ടോറന്റ് ഫാര്‍മയുടെ ഓഹരികള്‍ 6 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ടോറന്റ് ഫാര്‍മയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 4.0 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 7.0 ശതമാനവും അറ്റാദായത്തില്‍ 21.2 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ടോറന്റ് ഫാര്‍മ നേടിയ വരുമാനം 2,347 കോടിയും അറ്റാദായം 354 കോടിയുമാണ്. ഈ രണ്ട് ഘടകങ്ങളിലും വാര്‍ഷിക വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്.
ഓഹരിവില ചരിത്രം
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചതിന്റെ ഉത്തമ ഉദാഹരമാണ് ടോറന്റ് ഫാര്‍മ ഓഹരികള്‍. 2001 ജൂലൈ 6-ന് ഓഹരിയുടെ വില കേവലം 7.04 രൂപയായിരുന്നു. അവിടെ നിന്നും ക്രമാനുഗതമായി മുന്നേറിയ ടോറന്റ് ഫാര്‍മ ഓഹരികള്‍ കഴിഞ്ഞ ദിവസം 1,520 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്.
അതായത് കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഈ ഓഹരിയില്‍ നിന്നുള്ള നേട്ടം 21,435 ശതമാനമാണെന്ന് സാരം. എന്നാല്‍ ഈകാലയളവിനിടെ നല്കിയ 3 ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുത്താല്‍ യഥാര്‍ത്ഥ നേട്ടം പതിന്മടങ്ങാകും.
2001 ജൂലൈയിലെ വിപണി വിലയായിരുന്ന 7.04 രൂപ പ്രകാരം 1 ലക്ഷം രൂപ മുടക്കിയാല്‍ 14,204 ടോറന്റ് ഫാര്‍മ ഓഹരികള്‍ ലഭിക്കുമായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള കാലയളവില്‍ 2006, 2013, 2022 വര്‍ഷങ്ങളില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കിയിട്ടുണ്ട്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിച്ചുവെന്ന് ചുരുക്കം.
ഇതിലൂടെ 2001-ല്‍ കൈവശമുണ്ടായിരുന്ന 14,204 ഓഹരികള്‍ മൂന്ന് തവണ ബോണസ് ഓഹരി ലഭിച്ചപ്പോള്‍ 1000 മടങ്ങിലധികം വര്‍ധിച്ച് 1,13,632 ഓഹരികളായി മാറി. ഇതിന്റെ നിലവിലെ വിപണി മൂല്യം 17.22 കോടി രൂപയാണ്.
ലക്ഷ്യവില 1,820
ഇന്ത്യയിലേയും ബ്രസീലിലേയും ബിസിനസ് മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന്, ടോറന്റ് ഫാര്‍മയ്ക്ക് ബൈ (BUY) റേറ്റിങ് നല്‍കിയിട്ടുണ്ട്. സമീപ ഭാവിയിലേക്ക് 1,820 രൂപയാണ് ലക്ഷ്യവിലയായി നിര്‍ദേശിച്ചത്. ഇത് ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ 20 ശതമാനത്തോളം മുകളിലാണ്.
അതേസമയം ടോറന്റ് ഫാര്‍മ ഓഹരി 5, 50, 100, 200 ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. അതുപോലെ 10, 20 ഡിഎംഎ നിലവാരങ്ങള്‍ക്ക് തൊട്ടുതാഴെയും നില്ക്കുന്നു. ഇത് ബുള്ളിഷ് സൂചനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications