കോവിഡ് കാലത്ത് ഏറ്റവും വലിയ തകർച്ചയുണ്ടായത് ഹോസ്പ്പിറ്റാലിറ്റി മേഖലയിലാണ്. ഓഹരികൾ ഒന്നടങ്കം ഇടിഞ്ഞെങ്കിലും ശക്തമായ ബിസിനസുകൾ തിരികെ കയറി. ഇടിഞ്ഞ കാലത്ത് വാങ്ങിയിരുന്നെങ്കിൽ മികച്ച നേട്ടം നൽകുമായിരുന്ന കൂട്ടത്തിൽ ഹോസ്പ്പിറ്റാലിറ്റി സെക്ടറുകളിലെ ഓഹരികളുണ്ട്.
കോവിഡ് കാലത്തിന് ശേഷം മൂന്ന് വർഷം കൊണ്ട് 200 ശതമാനത്തിലധികം നേട്ടം ഓഹരികളുണ്ടാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് ലെമൺ ട്രീ ഹോട്ടൽ. ഓഹരിയിൽ മൂന്ന് വർഷം മുൻപ് നടത്തിയ 1 ലക്ഷം രൂപയുടെ നിക്ഷേപം 8 ലക്ഷം രൂപയായാണ് വളർന്നത്. ഓഹരി വില ഇനിയും മുന്നേറാമെന്നാണ് ബ്രോക്കറേജുകളുടെ റിപ്പോർട്ട്.
ലെമൺ ട്രീ ഹോട്ടൽസ്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ടൽ, റിസോർട്ട് ശൃംഖലയാണ് ലെമൺ ട്രീ ഹോട്ടൽസ്. ഓറിക ഹോട്ടൽസ് ആൻഡ് റിസോർട്ട്, ലെമൺ ട്രീ പ്രീമിയർ, ലെമൺ ട്രീ ഹോട്ടൽസ്, റെഡ് ഫോക്‌സ് ഹോട്ടൽസ്, കീസ് പ്രൈമ, കീസ് സെലക്ട്, കീസ് ലൈറ്റ് എന്നി ബ്രാൻഡുകളിൽ ഹോട്ടലുകൾ കമ്പനിക്ക് കീഴിവുണ്ട്. 2004 മെയ് മാസത്തിൽ 49 മുറികളുള്ള ആദ്യത്തെ ഹോട്ടൽ തുറന്ന കമ്പനിക്ക് 58 ഇടങ്ങളിലായി 92 ഹോട്ടലുകളും ഏകദേശം 8,600 മുറികളും നിലവിലുണ്ട്.

ഓഹരി വില മുന്നേറ്റം
2020 മേയ് 21-ന് എക്കാലത്തെയും താഴ്ന്ന നിലവാരമായ 13.8 രൂപയിലായിരുന്നു ലെമൺ ട്രീ ഹോട്ടൽസ് ഓഹരി. ഇവിടെ നിന്നാണ് തിങ്കളാഴ്ച എക്കാലത്തെയും ഉയർന്ന നിരക്കായ 106 രൂപയിലേക്ക് ഓഹരി എത്തിയത്. കോവിഡ് കാലത്തെ നിരക്കായ 13.8 രൂപയിൽ ഒരു ലക്ഷം രൂപയ്ക്ക് ലെമൺ ട്രീ ഹോട്ടൽസ് ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ നിക്ഷേപത്തിന് ഇന്നത്തെ മൂല്യം 8 ലക്ഷം രൂപയാകുമായിരുന്നു.
തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരി മുന്നേറ്റം നടത്തുന്നത്. തിങ്കളാഴ്ച 106.45 രൂപയിലെത്തിയ ഓഹരി എക്കാലത്തെയും ഉയർന്ന നിലവാരത്തിലും 52ആഴ്ചയിലെ പുതിയ വിലയും കുറിച്ചു. 52 ആഴ്ചയിലെ താഴ്ന്ന വില 66.40 രൂപയാണ്. മൂന്ന് വർഷ കാലത്തിൽ 236.52 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്. ഒരു വർഷത്തിനിടെ 49.19 ശതമാനവും 2023 ൽ ഇതുവരെ 22.94 ശതമാനവും ഓഹരി മുന്നേറ്റമുണ്ടാക്കി.
സാമ്പത്തികം
2023-2024 സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ ലെമൺ ട്രീ ഹോട്ടൽസ് ലാഭത്തിൽ 103 ശതമാനത്തിന്റെ വർധനവാണ് മുൻ വർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. നികുതിക്ക് ശേഷമുള്ള ലാഭം 27.5 കോടി രൂപയാണ്. മുൻ വർഷത്തിൽ ഇത് 13.6 കോടി രൂപയായിരുന്നു.
ജൂൺ പാദത്തിൽ ഹോട്ടൽ ശൃംഖലയുടെ ഒക്യുപ്പൻസി ലെവൽ 70 ശതമാനം കടന്നതായും സെപ്തംബർ പാദത്തിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോട്ടൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പതഞ്ജലി കേശവാനി പറഞ്ഞു. 2023-2024 സാമ്പത്തിക വർഷത്തിൽ ലെമൺ ട്രീ ഹോട്ടൽസ് 20-ലധികം ഹോട്ടലുകൾ നിർമിക്കാനാണ് കമ്പനി തീരുമാനം.
ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ്
ലെമൺ ട്രീ ഹോട്ടൽസ് ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണെങ്കിലും ഓഹരി ഇനിയും മുന്നേറാനുള്ള സാധ്യതയാണ് ബ്രോക്കറേജ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ ലെമണ്‍ ട്രീ ഹോട്ടല്‍ ഓഹരികള്‍ക്ക് 115 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തോടെ ശക്തമായ വരുമാനം കമ്പനി നേടുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് 137 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. അംബിത് ക്യാപിറ്റലിന്റെ റിപ്പോർട്ട് പ്രകാരം ഓഹരി 130 രൂപയിലേക്ക എത്താം. അനലിസ്റ്റുകളില്‍ 15 പേര്‍ ഓഹരി വാങ്ങാനും 2 പേര്‍ വിൽക്കാനുമാണ് നിർദ്ദേശിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications