2022-ല്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ കുതിച്ചുപാഞ്ഞ ഓഹരികളും കനത്ത തിരിച്ചടി നേരിടുകയാണ്. ഇതോടെ ഈവര്‍ഷം ആദ്യ പകുതിയില്‍ പ്രധാന സൂചികകളുടെ നഷ്ടം 9 ശതമാനമായി.
എന്നാല്‍ വിശാല വിപണിയിലെ അപസ്വരങ്ങള്‍ തീരെ ബാധിക്കാത്ത ചുരുക്കം ചില ഓഹരികളും ഇവിടെയുണ്ട്. കഴിഞ്ഞ 3 ആഴ്ചയായി അപ്പര്‍ സര്‍ക്യൂട്ടിലും ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടവും സമ്മാനിച്ച ഒരു ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കട്ടാരെ സ്പിന്നിങ് മില്‍സ്
കണ്‍സ്യൂമര്‍ ഡിസ്ക്രീഷണറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയാണ് കട്ടാരെ സ്പിന്നിങ് മില്‍സ്. ടെക്സ്റ്റൈല്‍സ് ഉത്പന്നങ്ങളും പരുത്തിനൂല് മിശ്രണവും നൂല്‍നൂല്‍പ്പ് പ്രവര്‍ത്തനങ്ങളിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം വിവിധതരം പരുത്തിയും സിന്തറ്റിക് നൂലുകളുടെ വ്യാപാരവും ഹോട്ടല്‍ മേഖലയിലും സംരംഭങ്ങളുണ്ട്. മഹാരാഷ്ട്രയിലെ ദക്ഷിണ പടിഞ്ഞാറന്‍ നഗരമായ സോലാപൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. കമ്പനിക്ക് പറയത്തക്ക കടബാധ്യകളില്ല.
ഓഹരി വിശദാംശം
കട്ടാരെ സ്പിന്നിങ് മില്‍സിന്റെ ആകെ ഓഹരികളില്‍ 47.73 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 51.99 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. നിലവില്‍ കട്ടാരെ സ്പിന്നിങ് മില്‍സിന്റെ വിപണിമൂല്യം 118 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 438.82 രൂപ നിരക്കിലാണുള്ളത്. ടെക്സ്റ്റൈല്‍ മേഖലയിലെ കമ്പനികളുടെ ശരാശരി പിഇ അനുപാതം 11.19 നിലവാരത്തിലാണെങ്കിലും കട്ടാരെ സ്പിന്നിങ് മില്‍സിന്റേത് 7.93 ആണെന്നതും ശ്രദ്ധേയം.
വ്യാഴാഴ്ച വ്യാപാരത്തിന്റെ ആരംഭത്തില്‍ തന്നെ കട്ടാരെ സ്പിന്നിങ് മില്‍സ് ഓഹരികള്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 415.90 രൂപയിലെ അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ 27 മുതല്‍ ഓഹരികള്‍ തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം ദിനം പിന്നിടുന്നത്. ഒരു മാസത്തിനിടെ ഈ ഓഹരിയില്‍ 60 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. നിലവില്‍ കട്ടാരെ സ്പിന്നിങ് മില്‍സ് ഓഹരി 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങളുടെ മുകളിലാണ് തുടരുന്നത്.
അതേസമയം കട്ടാരെ സ്പിന്നിങ് മില്‍സ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം 497 രൂപയും താഴ്ന്ന നിലവാരം 18 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 28 ശതമാനം മുന്നേറ്റം കുറിച്ചു. ഇതോടെ ഈവര്‍ഷം ഇതുവരെയായി കട്ടാരെ സ്പിന്നിങ് മില്‍സിലെ നേട്ടം 889 ശതമാനമാണ്. സമാനമായി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരികള്‍ 2,210 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
സാമ്പത്തികം
കോവിഡിന് മുന്നേ വരെ 32 കോടി രൂപയോളം സ്ഥിരമായി വാര്‍ഷിക വരുമാനം കട്ടാരെ സ്പിന്നിങ് മില്‍സ് (BSE : 502933) നേടിയിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം കമ്പനിയുടെ വരുമാനം ഗണ്യമായി ഇടിഞ്ഞു. അതേസമയം വരുമാനം ഉണ്ടായിരുന്ന വേളയില്‍ നഷ്ടത്തിലായിരുന്ന കട്ടാരെ സ്പിന്നിങ് മില്‍സ് കോവിഡില്‍ വരുമാനം ഇടിഞ്ഞശേഷം അറ്റലാഭം രേഖപ്പെടുത്തുന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications