പ്രതിസന്ധികളെ ചവിട്ടുപടിയാക്കുന്ന 6 ഓഹരികള്‍; 3 വര്‍ഷമായി 100 ശതമാനത്തിന് മുകളില്‍ ലാഭം; നോക്കുന്നോ?

കോവിഡ് പ്രതിസന്ധിയില്‍ നിന്നും ആഗോള വിപണികള്‍ കരകയറുമ്പോഴാണ് വിലക്കയറ്റവും പണപ്പെരുപ്പവും മറുവശത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ പണപ്പെരുപ്പ ഭീഷണിയെ നേരിടുന്നതിനായി വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാനും ആരംഭിച്ചു. ഇതോടെ ഓഹരി വിപണികളും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി.

എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആഭ്യന്തര വിപണിയിലെ ഒരുകൂട്ടം ഓഹരികള്‍ കുതിപ്പിന്റെ പാതയിലാണ്. ഈ ഓഹരികളില്‍ പ്രകടമാകുന്ന കുതിപ്പ് 2022-ലും നിലനിര്‍ത്താനാകുമെങ്കില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം 100 ശതമാനത്തിന് മുകളില്‍ നിക്ഷേപകര്‍ക്ക് ആദായം നല്‍കുന്ന മള്‍ട്ടിബാഗറുകളെന്ന വിശേഷണവും സ്വന്തമാക്കാനാകും.

അദാനി എന്റര്‍പ്രൈസസ്

അദാനി എന്റര്‍പ്രൈസസ്

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ഏറ്റവും വേഗത്തില്‍ വളരുന്ന വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണിത്.

അതേസമയം 2020 വര്‍ഷത്തില്‍ 130 ശതമാനവും 2021-ല്‍ 257 ശതമാനം വീതവും നേട്ടം സ്വന്തമാക്കിയ ഈ ലാര്‍ജ് കാപ് ഓഹരി, ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 117 ശതമാനം മുന്നേറ്റവും കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 3,674 രൂപയിലായിരുന്നു അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE : ADANIENT) ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തില്‍ വളര്‍ച്ച പ്രകടമാക്കുന്നു.
  • കഴിഞ്ഞ 2 സാമ്പത്തിക പാദങ്ങളിലായി അറ്റാദായത്തില്‍ വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍ ഈട് (Pledge) നല്‍കിയിരുന്ന ഓഹരി വിഹിതം കുറച്ചു കൊണ്ടുവരുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ ഓഹരി തുടരുന്നു.
അദാനി ടോട്ടല്‍ ഗ്യാസ്

അദാനി ടോട്ടല്‍ ഗ്യാസ്

അദാനി ഗ്രൂപ്പിന്റേയും ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ ഏജന്‍സീസിന്റേയും സംയുക്ത സംരംഭമാണ് അദാനി ടോട്ടല്‍ ഗ്യാസ്. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളായ പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വിഭിഗങ്ങളിലെ മുന്‍നിര കമ്പനിയാണിത്.

അതേസമയം 2020-ല്‍ 130 ശതമാനവും 2021 വര്‍ഷത്തില്‍ 357 ശതമാനം വീതവും നേട്ടം കരസ്ഥമാക്കിയ ഈ ലാര്‍ജ് കാപ് ഓഹരി, 2022-ല്‍ ഇതുവരെയായി 111 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 3,545 രൂപയിലായിരുന്നു അദാനി ടോട്ടല്‍ ഗ്യാസ് (BSE: 542066, NSE : ATGL) ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ പണമൊഴുക്ക് മെച്ചപ്പെടുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
ബിഗ്‌ബ്ലോക്ക്

ബിഗ്‌ബ്ലോക്ക്

ചുടുകട്ടയ്ക്ക് പകരം ഉപയോഗിക്കുന്ന എയ്‌റേറ്റഡ് ഓട്ടോക്ലേവ്ഡ് കോണ്‍ക്രീറ്റ് (എഎസി) ബ്ലോക്കുകളുടെ നിര്‍മാണ, വിതരണ കമ്പനിയാണ് ബിഗ്‌ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍. പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ എഎസി ബ്ലോക്ക് നിര്‍മാതാക്കളാണ്.

അതേസമയം 2020 വര്‍ഷത്തില്‍ 251 ശതമാനവും 2021-ല്‍ 152 ശതമാനം വീതവും നേട്ടം സ്വന്തമാക്കിയ ഈ സ്‌മോള്‍ കാപ് ഓഹരി, ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 134 ശതമാനം മുന്നേറ്റവും കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 139 രൂപയിലായിരുന്നു ബിഗ്‌ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍ (BSE: 540061, NSE : BIGBLOC) ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
  • പാദാനുപാദത്തില്‍ കമ്പനിയുടെ അറ്റാദായം മെച്ചപ്പെടുത്തുന്നു.
  • പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ഫിനിയോടെക്സ് കെമിക്കല്‍സ്

ഫിനിയോടെക്സ് കെമിക്കല്‍സ്

ടെക്സ്റ്റൈല്‍, ജസശുചീകരണം, വളം, പെയിന്റ്, നിര്‍മാണം തുടങ്ങിയ മേഖലകളിലേക്ക് വേണ്ട സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഫിനിയോടെക്സ് കെമിക്കല്‍സ്.

അതേസമയം 2020-ല്‍ 147 ശതമാനവും 2021 വര്‍ഷത്തില്‍ 108 ശതമാനം വീതവും നേട്ടം കരസ്ഥമാക്കിയ ഈ സ്‌മോള്‍ കാപ് ഓഹരി, 2022-ല്‍ ഇതുവരെയായി 155 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 352 രൂപയിലായിരുന്നു ഫിനിയോടെക്സ് കെമിക്കല്‍സ് (BSE: 533333, NSE : FCL) ഓഹരിയുടെ ക്ലോസിങ്.

  • കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തില്‍ വളര്‍ച്ച പ്രകടമാക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • പ്രധാന ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ജഗ്സോന്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്

ജഗ്സോന്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്

രാസസംയുക്തങ്ങളുടേയും മരുന്ന് ഘടകങ്ങളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് ജഗ്സോന്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം 2020 വര്‍ഷത്തില്‍ 178 ശതമാനവും 2021-ല്‍ 150 ശതമാനം വീതവും നേട്ടം സ്വന്തമാക്കിയ ഈ സ്‌മോള്‍ കാപ് ഓഹരി, ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 115 ശതമാനം മുന്നേറ്റവും കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 373 രൂപയിലായിരുന്നു ജഗ്സോന്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (BSE: 507789, NSE : JAGSNPHARM) ഓഹരിയുടെ ക്ലോസിങ്.

  • കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് വെച്ചിട്ടില്ല.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
ജ്യോതി റെസിന്‍സ്

ജ്യോതി റെസിന്‍സ്

രാജ്യത്തെ രണ്ടാമത്തെ വലിയ വുഡ് അദേസീവ് ബ്രാന്‍ഡിന്റെ ഉടമസ്ഥരാണ് ജ്യോതി റെസിന്‍സ് & അദേസീവ്‌സ്. യുറോ 7000 എന്ന ബ്രാന്‍ഡിന് കീഴിലാണ് തടികള്‍ ഒട്ടിക്കാനുള്ള വിവിധതരം പശകള്‍ വിപണിയിലെത്തിക്കുന്നത്.

അതേസമയം 2020-ല്‍ 159 ശതമാനവും 2021 വര്‍ഷത്തില്‍ 165 ശതമാനം വീതവും നേട്ടം കരസ്ഥമാക്കിയ ഈ സ്‌മോള്‍ കാപ് ഓഹരി, 2022-ല്‍ ഇതുവരെയായി 370 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 1,745 രൂപയിലായിരുന്നു ജ്യോതി റെസിന്‍സ് (BSE : 514448) ഓഹരിയുടെ ക്ലോസിങ്.

  • കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തിലും അറ്റാദായത്തിലും വളര്‍ച്ച പ്രകടമാക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • പ്രധാന ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X