ഓഹരി ഇരട്ടിക്കും! വരുന്നയാഴ്ച സ്റ്റോക്ക് സ്പ്ലിറ്റ് ചെയ്യുന്ന 2 കമ്പനികള്‍; കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇത്തരത്തില്‍ വരുന്നയാഴ്ച ഓഹരി വിഭജിക്കുന്ന 2 മള്‍ട്ടിബാഗര്‍ ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

മംഗളം ഗ്ലോബല്‍

മംഗളം ഗ്ലോബല്‍

ആവണക്കും പരുത്തിയും ഉള്‍പ്പെടെയുള്ള കാര്‍ഷിക വസ്തുക്കളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും മറ്റ് ഏജന്‍സി സേവന പ്രവര്‍ത്തന മേഖലയിലും സാന്നിധ്യമുള്ള മൈക്രോ കാപ് കമ്പനിയാണ് മംഗളം ഗ്ലോബല്‍ എന്റര്‍പ്രൈസസ്. നിലവില്‍ 539 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.48 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 28.8 രൂപ നിരക്കിലും പിഇ അനുപാതം 405.78 മടങ്ങിലുമാണുള്ളത്.

Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!

ഓഹരി

മംഗളം ഗ്ലോബല്‍ (NSE : MGEL) കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 5:1 അനുപാതത്തിലാവും വിഭജനം. അതായത് 10 രൂപ മുഖവിലയുള്ള 1 ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതി ഓഗസ്റ്റ് 18-നാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം മംഗളം ഗ്ലോബല്‍ ഓഹരികള്‍ ഇന്ന് 207 രൂപയിലാണ് ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 240 രൂപയും താഴ്ന്ന വില 43.40 രൂപയുമാണ്.

സായിആനന്ദ് കൊമേഷ്യല്‍

സായിആനന്ദ് കൊമേഷ്യല്‍

വിവിധയിനം കച്ചവട വസ്തുക്കളുടെ മൊത്ത വ്യാപാരത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് സായിആനന്ദ് കൊമേഷ്യല്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 10 രൂപ മുഖവിലയുള്ള 1 ഓഹരി വിഭജിച്ച് 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതി ഓഗസ്റ്റ് 11-നാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം 18.10 രൂപയിലായിരുന്നു സായിആനന്ദ് (BSE : 512097) ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 18.10 രൂപയും താഴ്ന്ന വില 8.77 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 20 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 35.15 രൂപ നിരക്കിലുമാണെന്നത് ശ്രദ്ധേയം.

നിക്ഷേപകര്‍ക്ക് പ്രയോജനം ?

നിക്ഷേപകര്‍ക്ക് പ്രയോജനം ?

ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഓഹരി വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം നേടാനായേക്കാം.

Also Read: 'ആടു കിടന്നിടത്ത് പൂട പോലുമില്ല'; 1000-ല്‍ നിന്നും 10 രൂപയിലേക്ക് വീണ 4 'സൂപ്പര്‍താര' ഓഹരികള്‍Also Read: 'ആടു കിടന്നിടത്ത് പൂട പോലുമില്ല'; 1000-ല്‍ നിന്നും 10 രൂപയിലേക്ക് വീണ 4 'സൂപ്പര്‍താര' ഓഹരികള്‍

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധന ഉണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ പിന്നീടുള്ള ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Stocks: Mangalam Global Enterprises And Saianand Commercial Stock Split In Coming Week

Multibagger Stocks: Mangalam Global Enterprises And Saianand Commercial Stock Split In Coming Week
Story first published: Friday, August 12, 2022, 23:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X