ആഗോള വിപണികളും വെല്ലുവിളി നേരിടുകയാണ്. പണപ്പെരുപ്പ ഭീഷണിയില്‍ ശമനമില്ലാത്തും ചടുലമായ പലിശ നിരക്ക് വര്‍ധനയും തത്ഫലമായി ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യവുമൊക്കയാണ് പിന്നോട്ടടിക്കുന്നത്. എന്നാല്‍ ആഭ്യന്തര വിപണിയിലെ ഒരുകൂട്ടം ഓഹരികള്‍ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച് കുതിപ്പിന്റെ പാതയിലാണ്. ഈ ഓഹരികളില്‍ പ്രകടമാകുന്ന കുതിപ്പ് നിലനിര്‍ത്താനാകുമെങ്കില്‍ ഈ വര്‍ഷത്തെ മള്‍ട്ടിബാഗറുകളായി മാറിയേക്കും. ഇത്തരത്തില്‍ ഫാര്‍മ മേഖലയില്‍ നിന്നുള്ള 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ജഗ്സോന്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്
രാസസംയുക്തങ്ങളുടേയും മരുന്ന് ഘടകങ്ങളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് ജഗ്സോന്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (BSE: 507789, NSE : JAGSNPHARM) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടകം മള്‍ട്ടിബാഗര്‍ പരിവേഷം നേടിയെടുത്താന്‍ സാധിച്ച സ്മോള്‍ കാപ് കമ്പനിയാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. ഈവര്‍ഷം തുടക്കത്തില്‍ 170 രൂപയിലായിരുന്ന ഓഹരി 345 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. ഇതിനോടകം 92 ശതമാനം നേട്ടം സമ്മാനിച്ചു.
ലാക്ടോസ് ഇന്ത്യ
വിവിധ മരുന്നു ഘടകങ്ങളും മറ്റ് ഫാര്‍മ കമ്പനികള്‍ക്കു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നിര്വഹിക്കുന്നതിലുമാണ് ലാക്ടോസ് ഇന്ത്യ (BSE: 524202) ശ്രദ്ധയൂന്നീയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. അതേമയം ഈവര്‍ഷം ആരംഭത്തില്‍ 39 രൂപയുണ്ടായിരുന്ന ഈ നാനോ കാപ് ഓഹരി ഇപ്പോള്‍ 73 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. അതായത് 87 ശതമാനം നേട്ടം കരസ്ഥമാക്കി.
സിസ്കെം ഇന്ത്യ
സജീവ രാസസംയുക്തങ്ങളും മരുന്നു ഘടകങ്ങളും നിര്‍മിക്കുന്ന നാനോ കാപ് കമ്പനിയാണ് സിസ്കെം ഇന്ത്യ ലിമിറ്റഡ് (BSE: 531173). 2021-ലെ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി കൂടിയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരി 8.35 രൂപയില്‍ നിന്നും ഇപ്പോഴുള്ള 27.70 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. 230 ശതമാനം നേട്ടമാണ് സമ്മാനിച്ചത്. സമാനമായി 2022-ന്റെ തുടക്കത്തില്‍ 17.30 രൂപയായിരുന്ന ഓഹരി ഇതിനോടകം 60 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിക്കഴിഞ്ഞു.
പര്നാക്സ് ലാബ്
വിവിധയിനം മരുന്നുകളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും സൗന്ദര്യ സംരംക്ഷണ ഉത്പന്നങ്ങളും ആയൂര്‍വേദ ഔഷധങ്ങളും പോഷാകാഹാരങ്ങളുമാണ് പര്നാക്സ ലാബ് (BSE: 506128) മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മള്‍ട്ടിബാഗര്‍ ഓഹരി കൂടിയാണിത്. 23.50 രൂപയില്‍ നിന്നും 84-ലേക്ക് കുതിച്ച ഈ നാനോ കാപ് ഓഹരി 255 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. സമാനമായി ഈവര്‍ഷം ഇതുവരെയായി 50 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
സിം ലാബോറട്ടറീസ്
മരുന്നു നിര്‍മാണത്തിനു വേണ്ട ഘടകങ്ങള്‍ നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് സിം ലാബോറട്ടറീസ് (BSE: 541400). ഈ വര്‍ഷം തുടക്കത്തില്‍ 119 രൂപയിലായിരുന്ന ഓഹരി ഇപ്പോള്‍ 214 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. അതായത് 80 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതിനാല്‍ 2022-ലെ മള്‍ട്ടിബാഗര്‍ ഓഹരികളുടെ കൂട്ടത്തിലേക്ക് കടന്നുകയറാന്‍ ശക്തമായ സാധ്യതയുള്ള ഓഹരിയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications