ഓഹരി വിപണിയും ട്രേഡിംഗിനോടും മുഖം തിരിച്ചു നിൽക്കുന്ന വലിയൊരു സമൂഹം ഇന്നും ഇന്ത്യയിലുണ്ട്. രാജ്യത്ത് ആകെ 11 കോടി ഡീമാറ്റ് അക്കൗണ്ടുകളുണ്ടെന്നാണ് 2023 ജനുവരിയിലെ കണക്ക്. ഇതിൽ സ്ത്രീകളായ നിക്ഷേപകരുടെ എണ്ണം ചുരുക്കമായിരിക്കും. 2016ലെ പഠനം അനുസരിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ 25 ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീ നിക്ഷേപകരുള്ളത്.
ഈയൊരു സാഹചര്യത്തിൽ, ഇതേ സമൂഹത്തിൽ നിന്ന് തന്നെ ട്രേഡിംഗിലൂടെ വിജയ കൊടി പാറിച്ച വനിതയാണ് മുംബൈ സ്വദേശിയായ മുക്ത ധമാങ്കർ. 2008 ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് നിക്ഷേപകർ കൈപൊള്ളിയിരിക്കുന്ന സമയത്താണ് ഓഹരി വിപണിയിലേക്ക് മുക്തയുടെ കയറിച്ചെല്ലുന്നത്. 15 വർഷങ്ങൾക്കിപ്പുറം സക്സസ് ട്രേഡർ എന്ന ടാഗ് നേടാൻ മുക്തയ്ക്കായി.
ആദ്യം ബിസിനസിലേക്ക്
വിവാഹ ശേഷം നാവികസേന ഉദ്യോസ്ഥനായി ഭർത്താവിനൊപ്പമുള്ള യാത്രകളായിരുന്നു മുക്തയുടെ ജീവിതത്തിൽ കൂടുതലും. യുനിസെഫിൽ പോഷകാഹാര വിദഗ്ധയും റിസർച്ച് അസിസ്റ്റന്റും ഇതിനിടയിൽ പ്രവർത്തിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ ശേഷമാണ് മുക്തയുടെ ജീവിതം കൂടുതലും വീട്ടിലേക്ക് ചുരുങ്ങുന്നത്. ഈ സമയത്ത് ആദ്യ സംരംഭമായി ബേബി ഫുഡ് ഉത്പ്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. മൂന്ന് വർഷത്തോളം ഈ സംരംഭം നടത്തിയ ശേഷമാണ് മുക്ത ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നത്.

എന്തുകൊണ്ട് ഓഹരി വിപണി
സ്ഥിരമായി ബിസിനസ് വാർത്തകളുടെ വായനക്കാരിയായ മുക്ത വിപണിയോടുള്ള താല്പര്യം കൊണ്ടാണ് സ്റ്റോക്ക് ട്രേഡിംഗിലേക്ക് കടക്കുന്നത്. വീട്ടിൽ തന്നെ ചെലവഴിച്ച് കുട്ടികളെ പരിചരിക്കാനുള്ള സൗകര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പിതാവിന്റെ ഓഹരി വിപണി നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച അറിവ് മാത്രമായിരുന്നു ഓഹരി വിപണിയെ പറ്റിയുണ്ടായിരുന്നത്. എന്നാൽ ട്രേഡിംഗ് തികച്ചും പുതിയ അനുഭവമായിരുന്നു എന്ന് മുക്ത പറയുന്നു.
ചെറിയ ലക്ഷ്യങ്ങളിൽ നിന്ന് വലിയ ലക്ഷ്യത്തിലേക്ക്
ഓഹരി വിപണിയെ പറ്റി സമ്പൂർണമായി മനസിലാക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടി വന്നെന്ന് ആദ്യകാല അനുഭവം പങ്കുവെച്ച് മുക്ത പറയുന്നു. ചെറിയ ലക്ഷ്യങ്ങളിൽ തുടങ്ങി മുന്നേറുക എന്ന തന്ത്രമായിരുന്നു മുക്തയുടേത്. രാത്രികളിൽ ഗവേഷണവും ആഗോള, ഇന്ത്യൻ സാമ്പത്തിക കാര്യങ്ങളും കോർപ്പറേറ്റ് വാർത്തകളും വായിക്കാൻ കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെലവഴിക്കും. തുടക്കാരിയെന്ന നിലയ്ക്ക് വലിയ തുകയുടെ റിസ്കെടുക്കാൻ തയ്യാറായിരുന്നില്ല.
2,000 മുതൽ 3,000 രൂപ വരെ ചെറിയ ലക്ഷ്യങ്ങളോടെയാണ് ട്രേഡിംഗ് തുടങ്ങിയത്. ഒരു ദിവസം 5,000 രൂപ നേടിയാൽ ഇറങ്ങുക എന്ന തന്ത്രമാണ് ആദ്യ കാലത്ത് പ്രയോഗിച്ചിരുന്നത്. ഇങ്ങനെ ചെറിയ ലാഭങ്ങളിൽ നിന്ന് വളർന്ന മുക്ത 2019തിൽ കുടുംബത്തെ വേനലവധിക്ക് ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടു പോകാൻ സാധിച്ചത് വിപണിയിൽ നിന്നുള്ള വരുമാനമാണ്.
വികാരങ്ങളെ പുറത്ത് നിർത്തുക
ഇന്റർനെറ്റിൽ നിന്ന് ആശയങ്ങൾ പഠിക്കുന്നതും ഇത് വിപണിയിൽ അവ നടപ്പിലാക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് മുക്ത പറയുന്നു. വികാരങ്ങൾ നിയന്ത്രിക്കുകയും വിപണിയിൽ സജീവമായി വ്യാപാരം നടത്തുകയും ചെയ്യുക എന്നത് ഒരു കടമയാണ്. ഓരോ നിക്ഷേപകനും ഉയർച്ച താഴ്ചകളുണ്ടെന്ന് മനസിലാക്കണം. ക്ഷമയും അച്ചടക്കവും ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിന് ഉണ്ടായിരിക്കേണ്ട രണ്ട് പ്രധാന ഘടകങ്ങളാണെന്നും മുക്ത വ്യക്തമാക്കുന്നു.
ഒരു ഭാഗത്ത് നിക്ഷേപവും
മുക്തയുടെ പൂർണ ശ്രദ്ധ ട്രേഡിംഗിൽ മാത്രമല്ല. സമ്പത്ത് വളർത്താൻ നിക്ഷേപത്തിന്റെ ആവശ്യകതയുണ്ടെന്നാണ് മുക്തയുടെ ഭാഗം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഗവൺമെന്റ് ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണം, നാഷണൽ പെൻഷൻ സ്കീം എന്നിവയും ദീർഘകാല നിക്ഷേപത്തിനായുള്ള ഓഹരികളും മുക്തയുടെ പോർട്ട്ഫോളിയോയിലുണ്ട്.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications