ഡിസംബർ 18 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ശ്രദ്ധാകേന്ദ്രമാകുന്ന ഒരു പ്രാരംഭ ഓഹരി വിൽപ്പനയാണ് മുത്തൂറ്റ് മൈക്രോഫിന്നിന്റേത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെെക്രഫിനാൻസ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉപസ്ഥാപനമാണ്.
രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി 1992-ലാണ് സ്ഥാപിതമായത്. മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ ഒക്ടബോര്‍ 18 നാണ് ആരംഭിക്കുന്നത്. പുതിയ ഓഹരികളും ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് കമ്പനിയുടെ ഐപിഒ. മുത്തൂറ്റ് മൈക്രോഫിനാൻസിന്റെ ഐപിഒയ്ക്ക് അപേക്ഷിക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
ഐപിഒ വിശദാംശങ്ങൾ
277 രൂപ മുതല്‍ 291 രൂപ വരെയാണ് മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. 960 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കാന്‍ ഉദ്യേശിക്കുന്നത്. മുത്തൂറ്റ് മൈക്രോഫിനിന്റെ ഭാവി മൂലധന ആവശ്യകതകൾക്കാണ് കമ്പനി തുക വിനിയോഗിക്കുക. 2.61 കോടി പുതിയ ഓഹരികളും ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ ഓഹരി ഉടമകളും വിറ്റഴിക്കുന്ന 69 ലക്ഷം ഓഹരികളും ഉൾകൊള്ളുന്നതാണ് ഐപിഒ.

ഗ്രേറ്റര്‍ സ്‌പെസിഫിക് ക്യാപിറ്റല്‍ ഡബ്ലുഐവി 50 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിൽക്കും. ബാക്കിവരുന്ന 150 കോടി രൂപയുടെ ഓഹരികള്‍ പ്രമോട്ടര്‍മാരായ തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, പ്രീതി ജോണ്‍ മുത്തൂറ്റ്, റെമ്മി തോമസ്, നെന ജോര്‍ജ് എന്നിവര്‍ വിറ്റഴിക്കും. ഇതിൽ 10 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കാര്‍ക്കുള്ളതാണ്.ജീവനക്കാര്‍ക്ക് ഇഷ്യു വിലയില്‍ 14 രൂപ ഇളവ് ലഭിക്കും.
കുറഞ്ഞ നിക്ഷേപ 14,127 രൂപ
കുറഞ്ഞത് 51 ഓഹരികള്‍ മുതല്‍ ഐപിഒയ്ക്ക് അപേക്ഷിക്കാം. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 14,127 രൂപ ഒരു ബിഡിന് ആവശ്യമാണ്. അപ്പര്‍ പ്രൈസ് ബാന്‍ഡ് നോക്കിയാല്‍ 14,841 രൂപയാണ് നിക്ഷേപിക്കാൻ ആവശ്യമായ തുക. ഡിസംബർ 26 നാണ് വിപണിയിൽ ലിസ്റ്റിംഗ് തീരുമാനിച്ചിട്ടുള്ളത്.
സാമ്പത്തികം
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുനന്ന മൈക്രോ ഫിനാന്‍സ് കമ്പനിയുടെ ലാഭത്തില്‍ 246 ശതമാനം വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തിലുണ്ടായിട്ടുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 163.9 കോടി രൂപ ലാഭമുണ്ടാക്കി. ഇതേകാലയളവില്‍ വരുമാനം 71.6 ശതമാനം ഉയര്‍ന്ന് 1,428.8 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ വരെയുള്ള 6 മാസ കാലയളവില്‍ ലാഭം 16.5 മടങ്ങ് വര്‍ധിച്ച് 205.2 കോടി രൂപയായി. അറ്റ പലിശ വരുമാനം 65.5 ശതമാനം വര്‍ധിച്ചു.
റിസ്ക്
സര്‍വീസ് നല്‍കുന്ന ഉപഭോക്താക്കള്‍ അനുസരിച്ച് ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗം ചില അപകട സധ്യതകള്‍ നേരിടുന്നുണ്ട്. ഇത് കിട്ടാകടം വര്‍ധിക്കുന്നതും അതുമായി ബന്ധപ്പെട്ട നീക്കിയിരിപ്പുകള്‍ ഉയരാനുമുള്ള സാധ്യതയുണ്ട്. കടങ്ങള്‍ എഴുതിതള്ളുന്നത് കമ്പനിയുടെ ബിസിനസിനെ തന്നെ ബാധിച്ചേക്കാം.
മുത്തൂറ്റ് മൈക്രോഫിൻ കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മേഖലയില്‍ നിന്നുള്ള എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിച്ചേക്കാം.
ലിസ്റ്റിംഗിൽ നേട്ടമുണ്ടാകുമോ?
ലിസ്റ്റിംഗ് ദിവസം തന്നെ നേട്ടമുണ്ടാകുമോ എന്നാണ് നിക്ഷേപകർ ആകാംഷയോടെ നോക്കുന്നത്. ലിസ്റ്റ് ചെയ്യാത്ത വിപണിയിൽ മുത്തൂത്ത് മൈക്രോഫിൻ ഓഹരികളുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) ഡിസംബർ 15 ന് 88 രൂപയാണ്. ഡിസംബർ 12 ന് 160 രൂപയും ഡിസംബർ 13 ന് 130 രൂപയുമായിരുന്നു ജിഎംപി.
നിലവിലെ ജിഎംപി പ്രകാരം ഓഹരിക്ക് 30 ശതമാനത്തിന്റെ ലിസ്റ്റിംഗ് നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. 350 രൂപയ്ക്ക് മുകളിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് വിപണി വിദഗ്ധർ നൽകുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications