പെന്നി സ്റ്റോക്ക് വാങ്ങാൻ വല്ല പ്ലാനുമുണ്ടോ? അതിന് ബെസ്റ്റ് ടൈം തന്നെയാണിത്. വലിയ വില കൊടുത്ത് സ്റ്റോക്ക് വാങ്ങാൻ സാധിക്കാത്തവർക്കും ഇത്തരം പെന്നി സ്റ്റോക്കുകൾ വാങ്ങാം. 10 രൂപ പോലും കൊടുക്കാതെ ഒരു സ്റ്റോക്ക് വാങ്ങാൻ തയ്യാറാണോ? നന്ദൻ ഡെനിംസ് ലിമിറ്റഡിൻ്റെ ഓഹരികൾ ഇന്ന് ഉയർന്ന് 5 ശതമാനം അപ്പർ സർക്യൂട്ടിലെത്തി ഒരു ഷെയറിന് 4.53 രൂപയായി. ഇത് വെറുമൊരു സ്റ്റോക്കല്ല, മികച്ച വളർച്ചയും ഭാവിയിലേക്ക് വലിയൊരു നേട്ടം സൃഷ്ടിക്കാവുന്നതുമായ സ്റ്റോക്കുകളാണിത്.
ഇതിനു മുന്നേ 4.32 രൂപയിൽ ക്ലോസ് ചെയ്ത സ്റ്റോക്കുകൾക്കാണ് ഇന്ന് ഗണ്യമായ വർദ്ധനവുണ്ടായത്. ഈ ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന നിരക്ക് 7.33 രൂപയും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 2.60 രൂപയുമാണ്. എന്താണ് നന്ദൻ ഡെനിംസ് ലിമിറ്റഡ്? വിശദമായി അറിയാം....
എന്താണ് നന്ദൻ ഡെനിംസ് ലിമിറ്റഡ്?
1994-ന്റെ തുടക്കം മുതൽ ചിരിപാൽ ഗ്രൂപ്പിൻ്റെ ഭാഗമായ നന്ദൻ ഡെനിം ലിമിറ്റഡ് (NDL), ഒരു ടെക്സ്റ്റൈൽ ട്രേഡിംഗ് എൻ്റർപ്രൈസായിൽ നിന്നും ആഗോള ഡെനിം പവർഹൗസായി വളർന്നു. ഇന്ന് ഇതേ നന്ദൻ ഡെനിംസ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഡെനിം നിർമ്മാതാക്കളായി വളർന്നിരിക്കുന്നു. ഈ വളർച്ച പലർക്കും അസൂയവഹമായിരുന്നു. ഇന്ന് 27 രാജ്യങ്ങളിലാണ് നന്ദൻ ഡെനിംസ് ലിമിറ്റഡിന്റെ വ്യാപാരം വ്യാപിച്ചു കിടക്കുന്നത്. ഒപ്പം ഇന്ത്യയിലും ഈ കമ്പനിയുടെ മാർക്കറ്റ് വളരെ വലുതാണ്.
2,000-ലധികം വ്യത്യസ്ത ഡെനീം ഇവിടെയുണ്ട്, ഒപ്പം ഷർട്ടുകൾക്കുള്ള തുണിത്തരങ്ങൾ, ഓർഗാനിക് കോട്ടൺ നൂൽ എന്നിവ നന്ദൻ ഡെനിംസ് ലിമിറ്റഡിന്റെ പ്രധാന ഉൽപ്പന്നങ്ങളാണ്. ടെക്‌സ്‌റ്റൈൽ നവീകരണത്തിനായുള്ള മികച്ച ഇൻ-ഹൗസ് ആർ ആൻഡ് ഡി ഡിപ്പാർട്ട്‌മെൻ്റാണ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.

ഓഹരി വളർച്ച
ഓരോ പാദത്തിലേയും ഫലങ്ങൾ പ്രകാരം മൊത്തം വരുമാനം 104 ശതമാനം വർധിച്ച് 852.17 കോടി രൂപയായും നെറ്റ് പ്രോഫിറ്റ് 7 ശതമാനം വർധിച്ച് 8.78 കോടി രൂപയായും വളർന്നു. ഇത് 2024 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.
ഇനി അർദ്ധവാർഷിക ഫലങ്ങൾ പരിശോധിച്ചാൽ, മൊത്തം വരുമാനം 61 ശതമാനം വർധിച്ച് 1,576.03 കോടി രൂപയായും നെറ്റ് പ്രോഫിറ്റ് 64 ശതമാനം ഉയർന്ന് 16.27s കോടി രൂപയായും ഉയർന്നു. ഇത് 2024 സാമ്പത്തിക വർഷത്തിലെ അർദ്ധ വാർഷിക ഫലങ്ങളെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തിൽ വർദ്ധിച്ചിട്ടുണ്ട്.
വാർഷിക ഫലങ്ങൾ പരിശോധിച്ചാൽ കമ്പനിയുടെ നെറ്റ് സെയിൽ 2023 ലെ 2,026.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിൽ 2,010.1 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, അതേസമയം നെറ്റ് പ്രോഫിറ്റ് 2023 ലെ 0.53 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 8,385 ശതമാനം വർധിച്ച് 45 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
വിപണി മൂല്യം...
നന്ദൻ ഡെനിംസിന് 600 കോടിയിലധികം വിപണി മൂല്യമുണ്ട്. 2024 ഡിസംബറിൽ എഫ്.ഐ.ഐകൾ 1,44,312 ഓഹരികൾ വാങ്ങുകയും 2024 സെപ്റ്റംബറിലെ 0.57 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ ഓഹരി 0.58 ശതമാനമായി വർധിക്കുകയും ചെയ്തു. കമ്പനിയുടെ ഓഹരികൾക്ക് 12x PE ഉണ്ട്, എന്നാൽ വ്യവസായ PE 28x ആണ്. ഓഹരിയൊന്നിന് 2.60 രൂപ (52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്നത്) മുതൽ 4.53 രൂപ വരെ 74.23 ശതമാനം ഉയർന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

പ്രമുഖ ഐടി ഓഹരികൾക്ക് തിരിച്ചടി; ടിസിഎസ്, ഇൻഫോസിസ് ഓഹരികളിൽ കടുത്ത സമ്മർദ്ദം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications