ഇന്ത്യൻ ഇക്വിറ്റി വിപണിയിലെ വിലയേറിയ ഓഹരികളുടെ കൂട്ടത്തിലൊന്നാണ് നെസ്‍ലെ ഇന്ത്യ. 25,000 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. മികച്ച വിപണി വിഹിതവും ലാഭവുമായി മുന്നേറുന്ന കമ്പനിയാണെങ്കിലും ഒരു ഓഹരി സ്വന്തമാക്കാൻ ഉയർന്ന വില നൽകേണ്ടത് കാരണം നിക്ഷേപകർ പൊതുവെ നെസ്‍ലെ ഇന്ത്യ ഓഹരികളോട് മുഖം തിരിക്കുകയാണ് പതിവ്.
അതേസമയം, സാധാരണ ഓഹരി ഉടമകളെയും പരിഗണിക്കാൻ നെസ്ലെ തീരുമാനിച്ചതിന്റെ ഭാഗമായി ഓഹരികളുടെ വില കുറയ്ക്കുന്നതിന് കമ്പനി ഓഹരി വിഭജനം നടത്തും. ഒക്ടോബറിൽ കമ്പനി പ്രഖ്യാപിച്ച ഓഹരി വിഭജനത്തിന് കഴിഞ്ഞ ദിവസം റെക്കോർഡ് തീയതി പ്രഖ്യാപിച്ചിരുന്നു. വിശദാംശങ്ങളറിയാം.
ഓഹരി വിഭജനം
1:10 അനുപാതത്തിലാണ് നെസ്‍ലെ ഇന്ത്യ ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഓഹരി വിഭജനത്തിന് യോഗ്യരായ ഓഹരി ഉടമകളെ നിർണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി 2024 ജനുവരി 5 ആണ്. ഈ തീയതിയിൽ നെസ്‍ലെ ഇന്ത്യ ഓഹരി കയ്യിലുള്ളവർക്ക് ഓഹരി വിഭജനത്തിന്റെ ഗുണം ലഭിക്കും. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് നെസ്‌ലെ ഇന്ത്യ ഓഹരി വിഭജിക്കുന്നത്.

ഓഹരി വില 2,500 രൂപയാകും
ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനും ഓഹരി വില കുറയ്ക്കുന്നതിനുമായാണ് കമ്പനികൾ ഓഹരി വിഭജനം നടത്തുന്നത്. പ്രത്യേകിച്ച് ഉയർന്ന വില കാരണം കമ്പനിയുടെ ഓഹരികൾ റീട്ടെയിൽ നിക്ഷേപകർക്ക് വാങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഓഹരി വിഭജനം നടത്തുക. ഈ ഓഹരി വിഭജനത്തോടെ നെസ്‌ലെ ഇന്ത്യയുടെ ഓഹരി വില നിലവിലെ മൂല്യത്തിന്റെ പത്തിലൊന്നായി കുറയ്ക്കും.
ഉദാഹരണത്തിന്, ഓഹരി വിഭജനത്തിന് മുൻപ് 25,000 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിയാണെങ്കിൽ ഓഹരി വിഭജനത്തിന് ശേഷം വില 2,500 രൂപയായി കുറയും. ചൊവ്വഴ്ചയിലെ ക്ലോസിംഗ് വില 25,562.05 രൂപയാണ്. ഇതുപ്രകാരം 2,557 രൂപയിൽ ഓഹരി ലഭ്യമാകുമെന്ന് കണക്കാക്കാം. ഓഹരി വില കുറയുന്നത് ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാക്കുന്നില്ല.
ഓഹരി വിഭജനം വഴി ഓഹരി ഉടമയ്ക്ക് ലാഭമോ നഷ്ടമോ സംഭവിക്കുന്നില്ല. ഓഹരി വില കുറയുന്നതിനൊപ്പം ഓഹരികളുടെ എണ്ണം വർധിക്കും. കമ്പനിയുടെ വിപണി മൂല്യം, ഓഹരികളുടെയും മൊത്തം മൂല്യം എന്നിവ മാറ്റമില്ലാതെ തുടരും.
ഓഹരി വില
ചൊവ്വാഴ്ച 0.76 ശതമാനം നേട്ടത്തില്‍ 25,562.05 രൂപ നിലവാരത്തിലാണ് നെസ്‍ലെ ഇന്ത്യ ഓഹരികള്‍ വ്യാപാരം അവസാനിച്ചത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 25,778.45 രൂപയാണ്. ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില 17,880 രൂപയാണ്. 2023 ല്‍ കലണ്ടര്‍ വര്‍ഷത്തില്‍ 30.88 ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍. 5 വര്‍ഷത്തിനിടെ ഓഹരി മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
സാമ്പത്തികം
സെപ്റ്റംബറിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ നെസ്‌ലെ ഇന്ത്യയുടെ ലാഭം വാർഷികാടിസ്ഥാനത്തിൽ 36 ശതമാനം വർധനവുണ്ടായി. 908 കോടി രൂപയായിരുന്നു ലാഭം. അതേ സമയം വരുമാനം 9.6 ശതമാനം വളർന്ന് 5036 കോടി രൂപയിലെത്തി.
സെപ്റ്റംബർ പാദത്തിലെ കണക്ക് പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചെറിയ തോതിൽ ഓഹരി വിറ്റഴിച്ചു. ജൂൺ പാദത്തിലെ 12.38 ശതമാനത്തിൽ നിന്ന് നിക്ഷേപകർ ഓഹരി പങ്കാളിത്തം 12.1 ശതമാനമായി കുറച്ചു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ അതേ കാലയളവിൽ ഓഹരി പങ്കാളിത്തം 9.05 ശതമാനത്തിൽ നിന്ന് 9.32 ശതമാനമാക്കി ഉയർത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications