2023 ലെ അവസാന വ്യാപാര ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്ത് വിപണി. സെൻസെക്‌സ് 170.12 പോയിന്റ് താഴ്ന്ന് 72,240.26ലും നിഫ്റ്റി 47.30 പോയിന്റ് നഷ്ടത്തിൽ 21,731.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ അഞ്ച് ദിവസത്തെ വിജയ പരമ്പരയാണ് വെള്ളിയാഴ്ച അവസാനിച്ചത്. മുൻനിര ഓഹരികളിലെ ലാഭമെടുപ്പിലാണ് വിപണി ഇടിവിലേക്ക് വീണത്. അതേസമയം മിഡ്, സ്മോൾകാപ് സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു.
72,351.59 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 72,417.01 നും 72,082.64 ഇടയിലാണ് വ്യാപാരം നടത്തിയത്. 21,737.65 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയുടെ ഇൻട്രാഡേ ഉയരം 21,770.30 ഉം താഴ്ന്ന നിലവാരം 21,676.90 ആണ്. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നിവ അടക്കം 18 ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ബിപിസിഎൽ, ഒഎൻജിസി, എസ്ബിഐ എന്നിവ നഷ്ടത്തിലും ടിസിഎസ് ഫ്ലാറ്റിലും ക്ലോസ് ചെയ്തു.

ശ്രദ്ധേയമായ ഓഹരികൾ
ഫിനാൻഷ്യൽ ഓഹരികൾ ഇടിഞ്ഞു. ഐസിഐസിഐ ബാങ്കും എസ്ബിഐയും ഏറ്റവും കൂടുതൽ നഷ്ടം വരുത്തി. ഓയിൽ മാർക്കറ്റിംഗ് കമ്പനികളും വെള്ളിയാഴ്ച ഇടിഞ്ഞു. ഓഹരികൾ 3-5 ശതമാനം താഴ്ന്നു. വോഡാഫോൺ ഐഡിയയും ഇൻഡസ് ടവറും മിഡ്കാപിൽ വമ്പൻ കുതിപ്പ് നടത്തി. ഓഹരികൾ യഥാക്രമം 21 ശതമാനവും 7 ശതമാനവും ഉയർന്നു. പ്രതിമാസ വിൽപ്പന ഡാറ്റയ്ക്ക് മുൻപ് മിക്ക ഓട്ടോ കമ്പനികളും നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സും ബജാജ് ഓട്ടോയും നേട്ടമുണ്ടാക്കി.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, നെസ്‌ലെ, അൾട്രാടെക് സിമന്റ് എന്നിവയുൾപ്പെടെ 337 ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 363 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 364.2 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു സെഷനിൽ ഏകദേശം 1.2 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
വിപണി 2023 ൽ
2023 ൽ ഉജ്ജ്വ പ്രകടനമാണ് സെൻസെക്സും നിഫ്റ്റിയും കാഴ്ചവെച്ചത്. സെൻസെക്സ് 18 ശതമാനവും നിഫ്റ്റി 20 ശതമാനവും നേട്ടമുണ്ടാക്കി. ഭൗരരാഷ്ട്ര സംഘർഷങ്ങളും ഉയർന്ന പലിശനിരക്കും അലട്ടിയ ആദ്യമാസങ്ങൾക്ക് ശേഷം ശക്തമായ സാമ്പത്തിക വളർച്ച, പ്രതീക്ഷിച്ച നിരക്ക് കുറയ്ക്കൽ, റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തത്തിലെ ഗണ്യമായ വർധനവ് എന്നിവയാണ് ആഭ്യന്തര വിപണിക്ക് ഇക്കാലയളവിൽ മുന്നേറ്റത്തിന് സഹായകമായത്.
മിഡ്കാപ്, സ്മോൾക്യാപ് സൂചികകൾ ബെഞ്ച്മാർക്കുകളെ മറികടക്കുന്ന പ്രകടനം ഇക്കാലയളവിൽ നടത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 46 ശതമാനവും 48 ശതമാനവുമാണ് 2023ൽ ഉയർന്നത്. എല്ലാ സെക്ടറല്‍സൂചികകളും 2023 ല്‍ നേട്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി 12 ശതമാനം വരെ ഉയര്‍ന്നു. നിഫ്റ്റി റിയല്‍റ്റി 80 ശതമാനം ഉയര്‍ന്നു. ടാറ്റ മോട്ടോഴ്‌സാണ് 2023ല്‍ നിഫ്റ്റി 50 സൂചികയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. ഓഹരി മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്‌സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications