മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച നേട്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു. അനുകൂല ആഗോള സൂചനകളുടെ സഹായത്തോടെ സെക്ടറൽ സൂചികകളിലും നേട്ടം പ്രകടനമായി. സെൻസെക്സ് 700 പോയിന്റ് നേട്ടത്തോടെ 71,786.74 ലാണ് വ്യാപാരം തുടങ്ങിയത്.
വ്യാപരത്തിനിടെ 71,895.64 വരെ ഉയർന്ന സൂചിക 496 പോയിന്റിന്റെ മാന്യമായ നേട്ടത്തിൽ 71,683.23 ൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 153 പോയിന്റ് നേട്ടത്തിൽ 21,615.20 ലാണ് വ്യാപാരം ആരംഭിച്ചത്. 21,670.60 വരെ ഉയർന്ന ശേഷം 160 പോയിൻ് ഉയർന്ന് 21,622.40 ൽ വ്യാപാരം അവസാനിച്ചു,
നിഫ്റ്റി ഓഹരികൾ
ഒഎൻജിസി, ഭാരതി എയർടെൽ, എൻടിപിസി, ടെക് മഹീന്ദ്ര, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവയാണ് നിഫ്റ്റിയിലെ നേട്ടത്തിലുള്ള ഓഹരികൾ. ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ദിവിസ് ലാബ്, അദാനി പോർട്ട്‌സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റിയിൽ 7 ഓഹരികളാണ് നഷ്ടത്തിലേക്ക് വീണത്.

സെക്ടറൽ സൂചികകൾ
ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ 1-2 ശതമാനം വീതം ഉയർന്നു. ബാങ്ക് നിഫ്റ്റി 0.03 ശതമാനവും നിഫ്റ്റി മീഡിയ 0.9 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 1.69 ശതമാനവും സ്‌മോൾകാപ് സൂചിക 1 ശതമാനവും ഉയർന്നു.
ഓഹരികൾ ഇന്ന്
ഐസിഐസിഐ ബാങ്കും ഹിന്ദുസ്ഥാൻ യൂണിലിവറും മൂന്നാം പാദഫലത്തിന് മുന്നോടിയായി 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക് 3 ശതമാനത്തിലധികം ഇടിഞ്ഞു. നേട്ടത്തിൽ തുടങ്ങിയ എച്ച്‌ഡിഎഫ്‌സി ബാങ്ക് 3 ശതമാനം ഇടിഞ്ഞു. പാദഫലങ്ങൾക്ക് പിന്നാലെ അതുൽ 3 ശതമാനം ഇടിഞ്ഞു. പോസിറ്റീവ് ബ്രോക്കറേജ് നോട്ടുകൾക്കിടെ ആരതി ഇൻഡസ്ട്രീസ് 11 ശതമാനത്തോളം ഉയർന്നു. ബ്രോക്കറേജ് അപ്‌ഗ്രേഡിൽ ആർഇസി, പിഎഫ്സി എന്നി 7 ശതമാനം വരെ മുന്നേറി. ഐആർസിടിസി 6 ശതമാനം നേട്ടമുണ്ടാക്കി.
ഭാരതി എയർടെൽ, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ, സൺ ഫാർമ, ടൈറ്റൻ എന്നിവയുൾപ്പെടെ 389 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി. ഒറ്റ സെഷനിൽ നിക്ഷേപകരുടെ സമ്പത്ത് 4.10 ലക്ഷം കോടി രൂപ വളർന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 373.6 ലക്ഷം കോടി രൂപയായി ഉയർന്നു.
'ബൈ ഓൺ ഡിപ്‌സ്' തന്ത്രവും അനുകൂലമായ ആഗോള സൂചനകളുമാണ് വിപണിയുടെ വീണ്ടെടുക്കലിന് കാരണമായതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ വിലയിരുത്തി.
പ്രതിവാര ഇടിവ്
സെൻസെക്സും നിഫ്റ്റിയും പ്രതിവാര ഇടിവ് രേഖപ്പെടുത്തി. സൂചികകൾ 1 ശതമാനം വീതം ഇടിഞ്ഞു. 3 മാസത്തെ ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. നിഫ്റ്റി ബാങ്ക് ഒരു വർഷത്തെ ഏറ്റവും വലിയ പ്രതിവാര ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയുടെയും നിഫ്റ്റി ബാങ്കിന്റെയും തകർച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നൽകിയ എച്ച്ഡിഎഫ്സി ബാങ്ക് ഈ ആഴ്‌ച 10 ശതമാനം ഇടിഞ്ഞു. 3 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.
എച്ച്ഡിഎഫ്സി ബാങ്കിനെ കൂടാതെ എൽടിഐമൈൻഡ്ട്രി, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി എന്റർപ്രൈസ് എന്നിവ ഈ വാരം നിഫ്റ്റിയിലെ പ്രധാന നഷ്ടം രേഖപ്പെടുത്തിയ ഓഹരികളാണ്. ഒഎൻജിസി, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്‌പിറ്റൽ എന്നിവയാണ് ഈ ആഴ്‌ചയിലെ നേട്ടക്കാർ.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications