തുടർച്ചയായ രണ്ടാം സെഷനിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. ടിസിഎസ്, ഇൻഫോസിസ് ഉൾപ്പെടെയുള്ള മുൻനിര ഐടി കമ്പനികളുടെ മുന്നേറ്റവും വിപണി മൂന്നാം പാദത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും സൂചികകൾക്ക് ഉത്തേജനമായി. എന്നാൽ വ്യാപരത്തിന്റെ തുടക്കത്തിലെ നേട്ടം ഉച്ചയ്ക്ക് ശേഷം കൈവിട്ട ശേഷമാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്.
ക്ലോസ് ചെയ്യുമ്പോൾ സെൻസെക്സ് 178.58 പോയിന്റ് ഉയർന്ന് 72,026.15ലാണ്. നിഫ്റ്റി 52.20 പോയിന്റ് നേട്ടത്തിൽ 21,710.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദുർബലമായ ആഗോള സൂചനകളും ശക്തമായ ഡോളറും ഇക്വിറ്റി വിപണി വികാരങ്ങളെ ചാഞ്ചാട്ടത്തിലാക്കി. ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകൾ തണുത്തതിനാൽ മെയ് പകുതി മുതലുള്ള ഏറ്റവും ശക്തമായ പ്രതിവാര മുന്നേറ്റത്തിലേക്കാണ് ഡോളർ കടന്നത്.

നിഫ്റ്റിയിൽ അദാനി പോർട്ട്‌സ്, എൽ ആൻഡ് ടി, ടിസിഎസ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, എൽടിഐമിൻഡ്‌ട്രീ എന്നിവ മികച്ച നേട്ടമുണ്ടാക്കി. നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, യുപിഎൽ, സൺ ഫാർമ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ ഐടി, ക്യാപിറ്റൽ ഗുഡ്‌സ് സൂചികകൾ 1 ശതമാനം വീതം ഉയർന്നു. ഫാർമ, പിഎസ്‌യു ബാങ്ക് സൂചികകൾ 0.3 ശതമാനം വീതം ഇടിവിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക ഫ്ലാറ്റിലും സ്മോൾകാപ് സൂചിക 0.60 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സ് 169 പോയിന്റ് നേട്ടത്തിൽ 72,016.71 ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 72,156.48 വരെ ഉയർന്ന സൂചികയുടെ ഇൻട്രാഡേ താഴ്ന്ന നിലവാരം 71,779.83 ആണ്. നിഫ്റ്റി 47 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 21,749.60 ലേക്ക് ഉയർന്ന സൂചിക 21,629.20 വരെ ഇൻട്രാഡേയിൽ താഴ്ന്നു.
ശ്രദ്ധേയമായ ഓഹരികൾ
ഐടി ഓഹരികൾ വെള്ളിയാഴ്ച നേട്ടമുണ്ടാക്കി. ഡിസംബർ പാദ ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പലിശ നിരക്ക് വർധനവ് സംബന്ധിച്ച് ശുഭാപ്തിവിശ്വാസം നിലനിന്നതിനാൽ ടിസിഎസ്, ഇൻഫോസിസ് അടക്കമുള്ള വൻകിട കമ്പനികൾ ഒരു ശതമാനത്തിലധികം ഉയർന്നു. ഐടി ഓഹരികളുടെ പാദഫലം മികച്ചതാകാൻ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം. ജനുവരി 11 ന് ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികൾ പാദഫലം പ്രഖ്യാപിക്കുന്നുണ്ട്.
അദാനി പോർട്ട്സ് ഓഹരികൾ 3 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതിയിൽ നെസ്‍ലെ ഓഹരികൾ 2 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക ശക്തമാകുന്നത് മെറ്റൽ ഓഹരികളിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു.
നേട്ടത്തിൽ തുടങ്ങിയ എച്ച്ഡിഎഫ്‌സി ബാങ്ക് സമ്മിശ്ര ത്രൈമാസ അപ്‌ഡേറ്റുകൾക്ക് ശേഷം നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ആദായ നികുതി വകുപ്പിന്റെ നികുതി ഡിമാൻഡ് റിപ്പോർട്ടിന് പിന്നാലെ ശ്രീ സിമന്റ് 5 ശതമാനം ഇടിഞ്ഞു.
ഭാരതി എയർടെൽ, ഇൻഡസ്‌ഇൻഡ് ബാങ്ക്, എൻടിപിസി, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയുൾപ്പെടെ 500 ഓളം ഓഹരികൾ വെള്ളിയാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
വിപണിയിലെ ഈ ആഴ്ച
ആഴ്ചയിലെ പ്രകടനം നോക്കുമ്പോൾ സെൻസെക്‌സ് 0.30 ശതമാവും നിഫ്റ്റി 0.10 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 2.35 ശതമാനവും 2.68 ശതമാനവുമാണ് ഉയർന്നത്. റിയൽറ്റി, മീഡിയ സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടിയാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച സൂചിക. 26 നിഫ്റ്റി ഓഹരികൾ നേട്ടമുണ്ടാക്കി. അദാനി പോർട്ട്സ്, ഒഎൻജിസി, അദാനി എന്റർപ്രൈസ് എന്നിവ നേട്ടമുണ്ടാക്കി. ഐഷർ, ജെഎസ്ഡബ്ല്യു, അൾട്രാടെക് എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടത്തിൽ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
