തുടക്കത്തിലെ നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണി ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിരക്കിന് സമീപം സെഷൻ അവസാനിപ്പിച്ചു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ കുതിപ്പാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികളിൽ മൂന്നെണ്ണം ഈ സെക്ടറിൽ നിന്നാണ്. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമാകുന്ന വാർത്തകളാണ് ഇൻഫർമേഷൻ ടെക്‌നോളജി ഓഹരികളെ ഉയർത്തിയത്.
സെൻസെക്സ് 454.67 പോയിന്റ് ഉയർന്ന് 72,186.09ലും നിഫ്റ്റി 167.50 പോയിന്റ് നേട്ടത്തിൽ 21,939.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിപിസിഎൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, മാരുതി സുസുക്കി, എച്ച്‌സിഎൽടെക് തുടങ്ങിയവ നിഫ്റ്റി നേട്ടമുണ്ടാക്കി. പവർ ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, ബജാജ് ഫിൻസെർവ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഓട്ടോ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഐടി, ഇൻഫ്രാ, മെറ്റൽ ഫാർമ എന്നിവ 1-3 ശതമാനം ഉയർന്നപ്പോൾ ബാങ്ക്, എഫ്എംസിജി സൂചികകൾ 0.1 ശതമാനം വീതം കുറഞ്ഞു. ബിഎസ്ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ ബെഞ്ച്‌മാർക്കുകളെ മറികടന്ന് ഒരു ശതമാനം വീതം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ മുന്നേറ്റത്തിൽ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തി.
ആനന്ദ് രതി, അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബയോകോൺ, ഭാരത് ഫോർജ്, ബോഷ്, ബിപിസിഎൽ, ചാലറ്റ് ഹോട്ടൽസ്, ഡോ റെഡ്ഡീസ്, ഗ്ലാൻഡ് ഫാർമ, ജെനസ് പവർ, എച്ച്‌സിഎൽടെക്, എച്ച്‌ഡിഎഫ്‌സി എഎംസി, ഗ്ലെൻമാർക്ക് ലൈഫ്, ഗുജറാത്ത് ഗ്യാസ്, ഹീറോ മോട്ടോകോർപ്പ്, ഐസിഐസിഐ ലോംബാർഡ്, ഐഡിബിഐ ബാങ്ക് എന്നിങ്ങനെ നിരവധി ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
എച്ച്സിഎൽ, ടിസിഎസ്, ഒഎൻജിസി, ഇൻഫോസിസ് എന്നിങ്ങനെ 8 8 നിഫ്റ്റി ഓഹരികൾ 52 ആഴ്ചയിലെ അല്ലെങ്കിൽ ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ടിസിഎസിന്റെ കുതിപ്പിൽ വിപണി മൂല്യം 15 ലക്ഷം പിന്നിട്ടതിനൊപ്പം ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം 30 ലക്ഷം കോടി രൂപയായി. 5-7 ശതമാനം നേട്ടമുണ്ടാക്കി എണ്ണ കമ്പനികളുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി. ഖത്തർ എനർജിയുമായുള്ള കരാർ പുതുക്കുന്നതിനാൽ പെട്രോനെറ്റ് എൽഎൻജി കുതിച്ചുയരുന്നു.
ജനുവരി ഡാറ്റയ്ക്ക് മുൻപായി ഇൻഷുറൻസ് ഓഹരികൾ ഉയർന്നു. 3-5 ശതമാനം വരെയാണ് നേട്ടം. ദിവസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് പേടിഎം 14 ശതമാനം വരെ നേട്ടമുണ്ടാക്കി. ക്ലോസിംഗിൽ ഓഹരി 3 ശതമാനം നേട്ടത്തിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
