പ്രതികൂലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിവിൽ വ്യാപാരം അവസാനിച്ചു. യുഎസ് ഫെഡറൽ റിസർവ് പണ നയ നിലപാടുകൾ ലഘൂകരിക്കുന്നതിലുള്ള അവ്യക്തമായയും ഇക്കാരണത്തിൽ ഡോളറും ബോണ്ട് യീൽഡും ഉയർന്നതുമാണ് വിപണിയെ ഇടിവിലേക്ക് എത്തിച്ചത്.
ഫ്ലാറ്റ് ഓപ്പണിംഗായിരുന്നു വിപണിയിൽ. അവസാന സമയത്തെ ഇടിവാണ് നഷ്ടത്തിലെത്തിച്ചത് സെൻസെക്‌സ് 354.21 പോയിൻ്റ് താഴ്ന്ന് 71,731.42ലും നിഫ്റ്റി 82.10 പോയിൻ്റ് ഇടിഞ്ഞ് 21,771.70 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിൻ്റെ അവസാന മണിക്കൂറിൽ നേട്ടം കൈവിടുന്നതിനു മുൻപ് രണ്ട് സൂചികകളും ഏകദേശം 0.5 ശതമാനം ഉയർന്നു. ഇടിവിനിടയിലും ഓട്ടോ, റിയൽറ്റി, ഫാർമ ഓഹരികൾ എന്നിവ നേട്ടമുണ്ടാക്കി. ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞു.
വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഫെബ്രുവരി 8 ന് പുറത്ത് വരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗ തീരുമാനം നിക്ഷേപകരെ സ്വാധീനിക്കും. നിരക്ക് കുറയ്ക്കൽ സൂചനകൾക്കും പണപ്പെരുപ്പ പ്രവചനത്തിനും വിപണി കാത്തിരിക്കുകയാണ്. കോർപ്പറേറ്റ് വരുമാനവും നിക്ഷേപകരുടെ പ്രത്യേക മേഖലകളിലെ നീക്കങ്ങളെ സ്വാധീനിക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിലെ ശക്തമായ വാങ്ങലിനുശേഷം, വിദേശ സ്ഥാപന നിക്ഷേപകർ ജനുവരിയിൽ വിൽപ്പനക്കാരായത് വിപണിക്ക് തിരിച്ചടിയാണ്. ഡോളറിലും ബോണ്ട് യീൽഡിലെ വർദ്ധനവുമാണ് ഈ കളമാറ്റത്തിന് കാരണം.

സെക്ടറൽ സൂചികകൾ
യുപിഎൽ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ബിപിസിഎൽ, സൺ ഫാർമ, സിപ്ല എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റിലയൻസും ബജാജ് ഫിനാൻസും എയർടെലുമാണ് നിഫ്റ്റിയെ താഴേക്ക് എത്തിച്ചത്.
സെക്ടറൽ സൂചികകളിലും സമ്മിശ്ര പ്രകടനം കാണാം. ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, എഫ്എംസിജി എന്നിവ 0.3-0.9 ശതമാനം ഇടിഞ്ഞു. ഓട്ടോ, ഫാർമ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 1 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ശ്രദ്ധേയം ഈ ഓഹരികൾ
450 രൂപയിലെത്തിയ കോൾ ഇന്ത്യ ഓഹരികൾ റെക്കോർഡ് ഉയരം കുറിച്ചു. പൊതുമേഖലാ ഓഹരികൾ മിക്കതും നേട്ടത്തിലാണ്. എന്നാൽ അവസാന മണിക്കൂറിലെ ഇടിവിൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് ഓഹരികൾ താഴേക്കെത്തി. ടാറ്റ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, എം ആൻഡ് എം എന്നിവ 6 ശതമാനം വരെ ഉയർന്നതാണ് നിഫ്റ്റി ഓട്ടോ സൂചികയുടെ നേട്ടത്തിന് കാരണം.
ദുർബലമായ മൂന്നാം പാദഫലത്തിന് പിന്നാലെ യുപിഎൽ 3 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് രേഖപ്പെടുത്തി 11 ശതമാനം നഷ്ടത്തിൽ ക്ലോസ്ചെയ്തു. പോസിറ്റീവ് ബ്രോക്കറേജ് റിപ്പോർട്ട് ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ നേട്ടത്തിലാക്കി. ഇന്ത്യൻ ഓയിൽ 7 ശതമാനം നേട്ടത്തിലാണ്. വീഴ്ച തുടരുന്ന പേടിഎം തിങ്കളാഴ്ചത്തെ 10 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇയിൽ കോൺഫിഡൻസ് പെട്രോളിയം, എൻ്റർടൈൻമെൻ്റ് നെറ്റ്‌വർക്ക് ഇന്ത്യ, എവറസ്റ്റ് കാൻ്റോ, ഫിനോ പേയ്‌മെൻ്റ്‌സ്, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഗ്ലാക്‌സോ സ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ്, ഹാത്ത്‌വേ കേബിൾ, ഹിറ്റാച്ചി എനർജി, ഐഡിബിഐ, വേൾഡ്, ജെഡാൽ, ഐഒബിഡി, ജെഡാൽ തുടങ്ങിയ 500-ലധികം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
