ഏഴ് ദിവസത്തെ ശക്തമായ മുന്നേറ്റത്തിന് ശേഷം നഷ്ടത്തിൽ ക്ലോസ് ചെയ്ത് സെൻസെക്സും നിഫ്റ്റിയും. ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഐടി, മെറ്റൽ ഓഹരികളിലെ ഇടിവ് സൂചികകളെ നഷ്ടത്തിലേക്ക് എത്തിച്ചു. സെൻസെക്‌സ് നേട്ടത്തോടെ 69,694.15 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രേഡേയിൽ 69,695.33 വരെ ഉയർന്ന സൂചിക 69,320.53 ലേക്ക് താഴന്നു. 132 പോയിന്റ് താഴ്ന്ന് 69,521.69ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്.
നെഗറ്റീവ് നോട്ടിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. 20,932.40 ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 20,941.25 നും 20,850.80 ഇടയിലാണ് വ്യാഴാഴ്ച വ്യാപാരം നടത്തിയത്. 37 പോയിന്റ് ഇടിഞ്ഞ് 20,901.15 എന്ന നിലയിലാണ് സൂചിക ക്ലോസ് ചെയ്തത്.
ഭാരതി എയർടെൽ, എച്ച്‌യുഎൽ, ഒഎൻജിസി, അപ്പോളോ ഹോസ്പിറ്റൽസ്, ടാറ്റ സ്റ്റീൽ എന്നിവ ഇടിഞ്ഞു. അതേസമയം പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി പോർട്ട്സ്, അൾട്രാടെക് സിമന്റ്, സിപ്ല, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു.

സെക്ടറൽ സൂചികകളിൽ ഓട്ടോ, ഹെൽത്ത് കെയർ എന്നിവ 0.5 ശതമാനം വീതം ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്, 1 ശതമാനവും പവർ സൂചിക 3 ശതമാനവും ഉയർന്നു. എഫ്എംസിജി, മെറ്റൽ സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.66 ശതമാനം നേട്ടത്തോടെ 35,347.59 ൽ ക്ലോസ് ചെയ്തു. സ്‌മോൾകാപ് സൂചിക 0.28 ശതമാനം ഉയർന്ന് 41,287.95 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ശ്രദ്ധേയമായ ഓഹരികൾ
പൊതുമേഖലാ ഓഹരികളിൽ ശക്തമായ മുന്നേറ്റം. മിക്ക ഓഹരികളും മൾട്ടി ഇയർ ഉയരത്തിലാണ്. ടാറ്റ പവർ ഓഹരി 12 ശതമാനം ഉയർന്നു. ഓഹരിയുടെ വിപണി മൂല്യം 1 ലക്ഷം കോടി രൂപ കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ടാറ്റ ഗ്രൂപ്പ് ഓഹരിയാണിത്. നേട്ടം തുടരുന്ന പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയുടെ വിപണി മൂല്യം 5 ലക്ഷം കോടി രൂപ തൊട്ടു. ഓഹരി ആഴ്ച ഇതുവരെ 17 ശതമാനം ഉയർന്നു.
ആഗോള തലത്തിൽ വില ഇടിവ് തുടരുന്നതോടെ സിറ്റി ഗ്യാസ് ഓഹരികൾ കുതിപ്പിലാണ് മഹാനഗർ ഗ്യാസ് 5 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ബ്ലോക്ക് ഡീലിന് പിന്നാലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഇടിഞ്ഞു.
ചെറു വായ്പകൾ കുറയ്ക്കുന്നതിനുള്ള കമ്പനി തീരുമാനത്തിന് പിന്നാലെ ബ്രോക്കറേജകൾ ഓഹരിയെ ഡൗൺഗ്രേഡ് ചെയ്തതോെ പേടിഎം ഓഹരികൾ 20 ശതമാനം വരെ ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. ലിസ്റ്റിംഗിന് ശേഷമുള്ള ഓഹരിയുടെ ഏറ്റവും വലിയ പ്രതിദിന പതനമാണിത്. മിക്ക അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടത്ിലാണ്. വർധിച്ച ഡിമാൻഡിൽ പവർ ഓഹരികളും നേട്ടത്തിലാണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
